ഒരു ചുവരിലെ ആഡംബരപെയിൻ്റിങ് ആകുവാൻ പതിവായ് പോകുന്നുണ്ട് നിൻ്റെ ഉടൽ എൻ്റെ ഉടൽ ഒരു ഗോത്രവർഗ്ഗത്തിൻ്റെ പകലാകുവാൻ രഹസ്യമായി പോകുന്നു ഞാനാരോടും പറയുന്നില്ല ഉടലില്ലായ്മ വ്യക്തിത്വമില്ലായ്മ ഞാൻ പരസ്യമായി കൊണ്ട് നടക്കുന്നു നിങ്ങളുടെ വ്യക്തിത്വം നഷ്‌ടമായിട്ടുണ്ട് എന്ന് രാത്രികൾ എന്നെ ഓർമ്മിപ്പിക്കുന്നു അത് തിരഞ്ഞ് പോകുവാൻ ഞാൻ കൂട്ടാക്കിയേക്കില്ല എന്ന ഉത്കണ്ഠ എൻ്റെ ഇരുട്ടിനുണ്ട് അതിൻ്റെ രാത്രിയ്ക്കുണ്ട് മിന്നാംമിനുങ്ങികൾക്ക്, എന്തിന് അവയുടെ മിനുക്കത്തിന് പോലുമുണ്ട് എന്നാലും നിങ്ങളുടെ ഷോകെയ്സിൽ വേക്കേണ്ട വസ്‌തുക്കൾ അതിഥികൾ തീരുമാനിക്കുമോ എന്ന് ഞാൻ ഭയക്കുന്നു ഉത്കണ്ഠകളുടെ ഷോക്കേയ്സ് മാത്രമാണ് ഞാൻ ഭയത്തിൻ്റെ ഷോക്കേയ്സ് ആയിട്ടില്ല എന്നിട്ടും നിങ്ങൾ വന്നെത്തി നോക്കുമോ എന്ന് എനിക്ക് ഭയക്കാമല്ലോ ചിലപ്പോൾ ഭയം പോലും ഒരാശ്വാസമാണ് അല്ലേ? നിങ്ങളുടെ ജനലുകൾ, പകലുകൾ തീരുമാനിക്കുന്നു എൻ്റെ വാതിൽ ഒരു തീരുമാനമല്ല അത് അടയുന്നില്ല അതിൻ്റെ വീജാവരി ലോകവുമായി ബന്ധപ്പെടുന്നില്ല ഞാൻ അകത്തായാലും പുറത്തായാലും ഇ...
'നി'ശ്വാസം ഒരു ചെറിയ ആശ്വാസത്തിന് ...