Skip to main content

വീട്ടുകാവൽ

ചരിത്രം മറന്നു നീ  മോങ്ങും
മുഖചിത്രം നോക്കി കുരക്കും
പൂട്ടിയ തുടലു  പൊളിക്കും
അടുത്ത വീട്ടിന്നു കാവൽ
പാൽ ചുരത്തുന്ന അകിടിൽ
മധുരം നുണഞ്ഞു കടിക്കും
ചേരയെ കാട്ടി  വിരട്ടും
മൂര്ഖനെ നീ വളർത്തും
വളർത്തിയ പാമ്പു കടിക്കും
പാമ്പ് ഇഴഞ്ഞങ്ങു മറയും
നിന്നെ അടക്കാൻ അന്നും
നീ വളർന്ന  ഈ മണ്ണ്
അതിനാൽ കാക്കൂ വിശ്വാസം
നിന്റെ ജീവനാം ശ്വാസം
അറിയൂ വളർത്തിയ വീടും
നോക്കൂ  ജനിച്ചയീ   മണ്ണും
ആട്ടി അകറ്റുക  വിഷത്തെ
അറിയുക നിൻ യജമാനനെ 

Comments

  1. വളർത്തിയ പാമ്പു കടിക്കും

    ReplyDelete
    Replies
    1. നന്ദി ശ്രി വല്ലഭൻ ആദ്യ അഭിപ്രായത്തിനും ഈ കൊച്ചു വരികളുടെ വായനക്കും

      Delete
  2. അവസാനം പാലുകൊടുത്ത കൈയ്ക്ക് തിരിഞ്ഞു കൊത്തും..........

    ReplyDelete
    Replies
    1. നന്ദി അനു... വിഷം ഏതു നിറം ആയാലും വിഷം തന്നെ നമുക്ക് വേണ്ടത് സുരക്ഷയാണ് സാഹോദര്യം ആണ് നന്ദി അഭിപ്രായത്തിനു

      Delete
  3. നായയുടെ വിശ്വാസ്യത ചോദ്യം ചെയ്യേണ്ട കാര്യം ഇല്ല, പക്ഷെ ഇന്ന് നായയുടെ വിശ്വാസ്യത മുതലെടുക്കുന്ന വിഷപ്പാമ്പുകൾ ഉണ്ട്. നായയുടെ ജീവനെ വച്ച് വീട്ടില് കേറി..യജമാനനെയും പിന്നെ നായയെ തന്നെയും കടിച്ചേ ആ പാമ്പ് പോകൂ, അതിനു വേണ്ടി അത് ആദ്യം നായയോട് കൂട്ടാകും. നായയുടെ സ്നേഹം സമ്പാദിക്കും എന്നിട്ട് നായയുടെ സ്നേഹം മുതലെടുത്ത്‌ വീട്ടില് കേറും.
    പണ്ട് പാമ്പിനെ കൊന്നു കുട്ടിയെ രക്ഷിച്ച ഒരു കീരിയുടെ കഥ നമുക്കോർക്കാം, തെറ്റിദ്ധരിച്ചു വിശ്വസ്തനായ കീരിയുടെ തലയിൽ അറിയാതെ വീണ കുടം നമുക്ക് ഓർക്കാം തെറ്റിധാരണകൾ തിരുത്തി, വിഷത്തിനെ അകറ്റി വിശ്വസ്തരാകാം, കാരണം നമ്മൾ എല്ലാവരും വീട്ടു കാവൽക്കാർ.. ഒരു വീട്. വിഷം പല രൂപത്തില പല ഭാവത്തിൽ നമ്മോടു കളിയ്ക്കാൻ വരും, അത് തീക്കളി ആണെന്ന് നമുക്ക് ഓരോര്തര്ക്കും ഓർക്കാം.. വീടില്ലാതെ നായ ഇല്ലെന്നും.

    ReplyDelete
  4. ഉത്തിഷ്ഠത ജാഗ്രത

    ReplyDelete
  5. dear friend, എഴുത്ത് തുടരുക..
    ഭാവുകങ്ങൾ

    ReplyDelete
    Replies
    1. ആദ്യമായി പരിചയപെടുന്നു, വരികൾ കൊണ്ടും ആശംസകൾ കൊണ്ടും വളരെ നന്ദി ഭായ്

      Delete
  6. ആട്ടി അകറ്റുക വിഷത്തെ

    ReplyDelete
    Replies
    1. തീര്ച്ചയായും നന്ദി സൌഗന്ധികം

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി