Skip to main content

വർഗ്ഗീയ വാദി

എനിക്ക് എന്റെ മതത്തോടു സ്നേഹമൊന്നുമില്ല...
പക്ഷെ ഒന്നുണ്ട് കുശുമ്പ്..

നിനക്ക് നിന്റെ മതത്തോടുള്ള..
മതത്തോടു മാത്രമുള്ള സ്നേഹം കാണുമ്പോൾ
വെറുപ്പും..

അത് നിന്നോടല്ല നിന്റെ മതത്തോടല്ല
എനിക്കെന്നോടു എനിക്കെന്നോടു മാത്രം!

അപ്പോൾ ഞാൻ കാണുന്ന കാത്തിരിപ്പു ശാലയിലേക്ക് കേറി നില്ക്കാറുണ്ട്
അത് വെറും ഒരു ആശ്വാസത്തിന്

ഒരു ആശ്വാസത്തിനാണെങ്കിൽ പുക വലിച്ചാൽ പോരെ എന്ന് നീ ചോദിക്കരുത് കാരണം പുകവലി വിരുദ്ധം നിഷിദ്ധം

പക്ഷെ പുക വലിക്കാത്ത കുറ്റത്തിന്, "നീ കയറി നില്ക്കുന്ന ഷെഡ്‌ നിന്റെ മതം" ആണെന്ന് നീ എന്നോട് പറയരുത്.

അത് എന്റെ മതമാണെന്ന് നീ നിന്റെ ആരാധനാലയത്തിന്റെ മുറ്റത്ത്‌ നിന്ന് പറഞ്ഞാൽ, വര്ഗീയ വാദി എന്ന് വിളിച്ചാൽ, അത് നീയോ; ഞാനോ എന്ന് അറിയാത്തതുകൊണ്ട് മാത്രം ഞാൻ വിളികേൾക്കില്ല!

കാരണം നീ യും ഞാനും വിളിക്കുന്നത്‌ ഒരാളെ ആയതു കൊണ്ട് മാത്രം! 

Comments

  1. വർഗ്ഗീയ വാദി‌‌ എല്ലാരും എപ്പൊഴെങ്കിലും. (മനസ്സിലാക്കാൻ അല്പ്ം പ്രയാസം തോന്നുന്നു. ശ്രദ്ധിക്കുമല്ലോ.)

    ReplyDelete
    Replies
    1. തീര്ച്ചയായും നിധീഷ്. ഇതാണ് സന്തോഷം ഞാൻ നന്നാക്കാം
      നന്ദി വളരെ നന്ദി

      Delete
  2. കാരണം നീ യും ഞാനും വിളിക്കുന്നത്‌ ഒരാളെ ആയതു കൊണ്ട് മാത്രം!

    ReplyDelete
    Replies
    1. അതെ നമ്മളൊക്കെ ഒരേ ഭാഷ സംസാരിക്കുന്ന ഒരേ രക്തം ഓടുന്ന ഒരേ നാടിൻ മക്കൾ ഒരേ ഒരു ദൈവം
      നന്ദി മുഹമ്മദ്‌ സ്നേഹത്തിനു അഭിപ്രായത്തിനു

      Delete
  3. ഈ വിളി കേൾക്കാൻ ഇന്നെല്ലാ മതക്കാരും ഏതാണ്ടൊരു പോലെ അർഹരാണ്.(അഭിപ്രായം വ്യക്തിപരം മാത്രം)


    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. മതം ആണെങ്കിൽ വര്ഗം ഉണ്ട് വര്ഗം ഉണ്ടെങ്കിൽ വാദവും
      അത് വ്യക്തി പറഞ്ഞാൽ വ്യക്തിപരം മതം പറഞ്ഞാൽ മതപരം
      വ്യക്തിയെ മതം ആയി കാണുന്നതാണ് നമ്മുടെ ഏറ്റവും വല്യ കുഴപ്പം
      മോഡിയോ മദനിയോ അല്ല മതം അത് അവരുടെ അഭിപ്രായം
      നന്ദി സൌഗന്ധികം

      Delete
  4. മനസിലാവാത്തത് എന്റെ കുറ്റം

    ReplyDelete
    Replies
    1. സ്നേഹത്തിനൊരു മതം സമാധാനത്തിനും അതെ
      നന്ദി ബഷീര്

      Delete
  5. മതവും വര്‍ഗവുമില്ലാത്തവരെ എന്തുവിളിയ്ക്കും?

    ReplyDelete
    Replies
    1. മനുഷ്യര് എന്ന് വിളിച്ചാലോ?

      Delete
  6. മതേതരക്കാർ കാണണ്ട ചിലപ്പോൾ തിരഞ്ഞെടുപ്പിന് നിർത്തികളയും ..

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഉടൽ മീൻ

തന്റെ ഒരു നേരത്തെ വിശപ്പിനു ഉറ്റവർക്ക്‌ കൂടി ചേർത്ത് കടലിലേയ്ക്ക് ഇലയിടുന്ന മുക്കുവൻ; വലയെറിയുവാൻ തന്റെ ഉടലെടുക്കുമ്പോൾ കൂടെ ഹൃദയം എടുക്കാറില്ല ചാളത്തടി പോലെ മെലിഞ്ഞ തന്റെ ദേഹത്ത് അത് ഒരു ഭാരമാകാതിരിക്കുവാൻ തീരത്തെ ഇല്ലാത്ത കുടിയിൽ ഏതെങ്കിലും കട്ടമരത്തിന്റെ അടിയിൽ അത് ജീവിതം പോലെ കയറ്റി വച്ചിരിക്കും പേരറിയാത്ത വിശപ്പിന്റെയോ കാണാത്ത ഒരു  താലിച്ചരടിന്റെയോ അതിലും പഴകിയ എന്നാലും ശക്തമായ ഒരു പൊക്കിൾക്കൊടിയുടേയോ പ്രാർത്ഥനയുടെ ബലത്തിൽ എന്നാലും അവൻ കടലിൽ മീൻ പോലെ സുരക്ഷിതനായിരിക്കും! കടൽ അവനേക്കാൾ പാവമായിരിക്കുന്നത് വരെ... അതല്ലാത്തപ്പോൾ അവനു പകരം തീരത്തേയ്ക്ക് മടങ്ങി വരിക ഒരു കടൽ തന്നെയായിരിക്കും! പക്ഷെ കണ്ണീരു പോലെ അത് ചെറുതായി തീരത്ത് ഒരു  മൈലാഞ്ചിപ്പാട് വരച്ചു തിരിച്ചുപോകുന്നതും, തിരിച്ചു പോകുമ്പോഴും, കൂടെ കൊണ്ട് വന്ന ചില തിരകൾ എടുക്കാൻ മറന്നു വെറും കയ്യോടെ  മടങ്ങേണ്ടി വരുന്നതും തീരത്തെ ഏതെങ്കിലും കുടിലിൽ അപ്പോഴും പിടയ്ക്കുന്ന സ്വന്തമായി  മുള്ള് പോലും ഇല്ലാത്ത  തലപോയ മീനുകളെ കാണുമ്പോഴായിരിക്കു...

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!