അതിന് തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ തെറ്റുകളുടെ ആൽബം നീക്കിവെച്ച് ഏറ്റവും പുതിയ തെറ്റ് ഒട്ടിച്ചു വെച്ച് വെറുതേയിരിക്കുമ്പോൾ പശ്ചാത്തപിക്കുക അതായിരുന്നു ഹോബി എല്ലാ തുമ്പികളും നിങ്ങളെ വലിച്ചിഴക്കുന്നില്ല പക്ഷേ, എല്ലാ മണങ്ങളും ഒരു നഗരമാവുന്നുണ്ട് എപ്പോഴോ നിങ്ങളുടെ ഏകാന്തത നിങ്ങളെ വലിച്ചിഴക്കുന്ന തുമ്പിയല്ല കല്ലിനും പൂവിനും പുല്ലിനും ഇടയിൽ തുമ്പികളുടെ മധ്യസ്ഥം കല്ലുകളുടെ ഇടനില എന്നിവ അവ സ്വീകരിക്കുന്നില്ല എല്ലാ പൂവുകൾക്കും തുമ്പികൾക്കും ഇന്നിൻ്റെ പെരുക്കപ്പട്ടികയിൽ അക്കങ്ങളുടെ തീയതികളുടെ അംഗീകാരമില്ല അംഗീകാരമില്ലാത്ത തുമ്പികൾ അംഗീകാരമില്ലാത്ത കല്ലുകൾ അംഗീകാരമില്ലാത്ത കലണ്ടറുകൾ കലണ്ടറിൽ തീയതികൾ കഴിഞ്ഞാൽ അണഞ്ഞഅക്കങ്ങൾ, സമയങ്ങളുടെ സംശയങ്ങളായി പുല്ലുകൾക്കാണെങ്കിലോ പിന്നെ ഒന്നുമില്ല നക്ഷത്രങ്ങൾ തെറ്റ് ചെയ്യുന്നു നിങ്ങളും ആകാശം തെറ്റുകളുടെ ആൽബം അംഗീകാരമുള്ള തെറ്റിനേയും അംഗീകാരമില്ലാത്ത ആകാശത്തേയും ഒരേ വരിയിൽ അതേ ശൂന്യതയിൽ അതേ നീലയിൽ നിലനിർത്തി ഞാനും നിങ്ങളും ചേർന്ന് പ്രകൃതിയിൽ ഒട്ടിച്ചുവെക്കുന്നു മനുഷ്യൻ ഒട്ടിച്ച് വെക്കുന്നവയിൽ പ്രകൃതിയിൽ സുഗന്ധമുള്ളവ എന്ന് കാറ...
'നി'ശ്വാസം ഒരു ചെറിയ ആശ്വാസത്തിന് ...