Skip to main content

കുഞ്ഞുണ്ണി മാഷിനെ ഓർക്കുമ്പോൾ മനസ്സിൽ തോന്നിയ ഹൈക്കു

ചികിത്സ 
വെറുമൊരു അസുഖത്തിന്
കുറിച്ചത് രോഗമാണ്
കുറിപ്പെഴുതിയത് രോഗിയാണ്‌

സംവരണം 
സംവരണത്തിന്റെ കുപ്പിപാലിനു
രുചി പോരെന്നൊരു ദത്തുപുത്രൻ

കള  
വിളയോളം വളർന്നൊരു വര്ഗീയതക്ക്
മതത്തിന്റെ കതിരിലും വളം വച്ചത് കള

വിഷം
വിഷം വാങ്ങാൻ കാശില്ലാത്തവൻ
അവൻ അവനു  തന്നെ  വിഷം

തണൽ
അധികാരത്തിന്റെ തണലു പറ്റുവാൻ നിഴലിന്റെ
വെയിലു കൊണ്ടു കറുത്തൊരു രാത്രി സൂര്യൻ

കുട്ടി
കുട്ടി കരഞ്ഞപ്പോൾ അമ്മ ജനിച്ചു വീണു
അമ്മ കരഞ്ഞപ്പോൾ കുട്ടി ഉണ്ട തിന്നു


Comments

  1. ങ്ഹൂം....മ്മിണി ബല്യ ഒന്ന്

    ReplyDelete
    Replies
    1. അജിത്ഭായ് നന്ദി പ്രോത്സാഹന സമ്മാനത്തിനു

      Delete
  2. ന്യൂ ജെനെറേഷന്‍ ടൈപ്പ് ആണോ മാഷേ...

    (ചിലതു മനസ്സിലായില്ല)

    ReplyDelete
    Replies
    1. നന്ദി ശ്രീ മനസ്സിലാവാത്തത് അടുത്ത തവണ നോക്കാം

      Delete
  3. കൊള്ളാം...ഇഷ്ടപ്പെട്ടു

    ReplyDelete
    Replies
    1. അനു രാജ് ഒത്തിരി സന്തോഷം ഒരു വരി ആയാലും ചിലപ്പോൾ അഭിപ്രായങ്ങള വല്ലാത്ത പ്രചോദനം തന്നെ

      Delete
  4. അമ്പട മണിയങ്കാല കുഞ്ഞുണ്ണീ...

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. കുഞ്ഞുണ്ണി മാഷ് എത്ര വല്യവനയിരുന്നു ശെരിക്കും മാഷ് തന്നെ നന്ദി സൌ

      Delete
  5. കൊള്ളട്ടോ ഹൈക്കു ,

    ReplyDelete
    Replies
    1. നന്ദി നിധീഷ് അഭിപ്രായത്തിനും വായനക്കും ഒന്ന് രണ്ടെണ്ണം കൂടി അപ്ഡേറ്റ് ചെയ്തിട്ടുണ്ട്

      Delete

Post a Comment