Skip to main content

പ്രപഞ്ച രഹസ്യം

സൗന്ദര്യമോ? ബുദ്ധിയോ?  സ്ത്രീ ആദ്യം പോരാടി നേടിയത്?
ഇത് രണ്ടും ഒരിക്കലും ഒരുമിച്ചു കാണാത്ത പുരുഷനേയോ?
ഇതെല്ലാം  ഒരുമിച്ചറിഞ്ഞ ബ്രഹ്മചാരിയുടെ പാതിവൃത്യമോ?
അതോ എല്ലാം കണ്ടപ്പോൾ ഈശ്വരന് തോന്നിയ അസൂയയോ? 

Comments

  1. അമ്മയും, മകളും, പെങ്ങളും,ഭാര്യയും, കാമുകിയുമൊക്കെയാണെങ്കിലും സ്ത്രീ എന്നുമൊരു പ്രഹേളിക തന്നെ.....

    ReplyDelete
    Replies
    1. പക്ഷെ ഈ പ്രഹേളികക്കും ഉത്തരമുണ്ട് അത് ചോദ്യത്തിലാണ്‌

      Delete
  2. രണ്ടും ഉണ്ടായിരുന്നിരിക്കണം.കാരണം,സ്വർഗ്ഗ സമാനമായ ഏദൻ തോട്ടത്തിൽ തന്റെ ആദ്യ സൃഷ്ടിയായ ആദമിനൊപ്പം, ദൈവമെന്തായാലും ഒരു സുന്ദരിയെത്തന്നെയാകും സൃഷ്ടിച്ചത്.നല്ല ബുദ്ധിയും നൽകിക്കാണും.അല്ലെങ്കിൽ, പിശാചിന്റെ വാക്കു കേട്ട്,പാപക്കനി വിഴുങ്ങാൻ തുടങ്ങുന്ന ആദത്തിന്റെ കഴുത്തിനു തന്നെ പുള്ളിക്കാരത്തി കേറിപ്പിടിക്കില്ലല്ലോ..? ഹ...ഹ..ഹ..

    ബൈജു ഭായ്, ഞാൻ ചുമ്മാ വച്ചു കാച്ചിയതാ കേട്ടോ.? ഈ പ്രപഞ്ചരഹസ്യത്തിനൊക്കെ ഉത്തരം പറയാൻ നമ്മളാര്.?!!

    നല്ല കവിത. നല്ല ചോദ്യങ്ങൾ.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. അങ്ങിനെ അങ്ങ് കൈകഴുകാൻ വരട്ടെ, അതിനു ഉത്തരം കണ്ടു പിടിക്കാനാണ് എന്നെ പോലെ തന്നെ സൌഗന്ധികത്തിനെയും ഇങ്ങോട്ട് വിട്ടത്. ഉത്തരം പെട്ടെന്ന് കണ്ടുപിടിച്ചോ ഒരു ക്ലൂ തരാം വേണമെങ്ങിൽ പെണ്ണ് കെട്ടിക്കോ..നന്ദി സൌഗന്ധികം

      Delete
  3. ഉത്തരമില്ല

    ReplyDelete
    Replies
    1. ഞാനും പാസ്‌ അടിച്ചു... നന്ദി അജിത്‌ ഭായ് ഉത്തരം എങ്ങാനും പറഞ്ഞിരുന്നെങ്കിൽ.. എനിക്കത് ഓർക്കാൻ കൂടി വയ്യ

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറ...