Skip to main content

എന്റെ കണ്ടുപിടിത്തങ്ങൾ (നേരത്തെ കണ്ടു പിടിച്ചവ)

നിയമ പരമായ മുന്നറിയിപ്പ്
ബോർ അടിക്കും ബോർ അടിക്കാത്തവര്ക്ക്

1) സർ ഐസക് ന്യൂട്ടണ്‍ ന്റെ കാലത്ത് അദ്ദേഹം ത്തിനോ അദ്ദേഹം ജീവിച്ചിരുന്ന സമൂഹത്തിലോ വിശപ്പ്‌ കണ്ടു പിടിച്ചിട്ടുണ്ടായിരുന്നില്ല

അനുമാനം: കണ്ടു പിടിച്ചിട്ടുണ്ടായിരുന്നെങ്കിൽ  ആ ആപ്പിൾ അവിടെ നിൽക്കില്ലായിരുന്നു, ആരെങ്കിലും തോട്ടി കെട്ടി പറിച്ചേനെ, ഇനി തോട്ടിയും കണ്ടു പിടിച്ചിട്ടില്ലായിരുന്നു  എന്ന് വിചാരിക്കുക, എന്നാലും വിശപ്പുണ്ടായിരുന്നെങ്കിൽ ആ ആപ്പിൾ തലയിൽ വീഴില്ല... വയറിലെ വീഴു.

എന്റെ കണ്ടു പിടിത്തം:വിശക്കുന്ന വയറിന്റെ കണ്ടു പിടിത്തം ഒരു നേരത്തെ ആഹാരത്തിൽ ഒതുങ്ങും പിന്നെയും കണ്ടു പിടിച്ചാൽ അത് മറ്റൊരു നേരത്തെ ആഹാരം ആയിരിക്കും
ഇന്ത്യയുടെ മഹത്തായ കണ്ടു പിടിത്തം അയിത്തവും ജന്മിത്തവും.
അത് കൊണ്ടാവും പിന്നെ ഒന്നും കണ്ടു പിടിക്കാൻ നമുക്ക് കഴിയാതിരുന്നത് അത് കണ്ടു പിടിച്ചത് സവർണ മേധാവിത്തം, അവർക്കാണ്‌ അന്നും ഇന്നും ല്ല ബുദ്ധി അത് നാം ഇന്നും അനുഭവിക്കുന്നു. സവര്ന്നരായി  തന്നെ മതം മാറാനും അവര്ക് ബുദ്ധിമുട്ടുണ്ടായില്ല, (നല്ല ബുദ്ധി) എല്ലാ സവര്ന്നരും സവര്ന്നരല്ല എന്നുള്ള തിരിച്ചറിയലും ഇതോടൊപ്പം ചേർത്ത് വായിക്കണം സവര്ന്നരിൽ ജനിച്ച അവര്ന്നരുണ്ട് വൈക്കം സത്യാഗ്രഹത്തിലും ദളിതരുടെ കൂടെ തോളോട് തോല് ചേർന്ന് നിന്ന അവരെ വിസ്മരിക്കുന്നില്ല

2) മര്ക്കോണി റേഡിയോ കണ്ടു പിടിച്ചപ്പോൾ അന്ന് കട കണ്ടുപിടിച്ചിട്ടുണ്ടായിരുന്നില്ല

അനുമാനം: ഇന്ന് 3D led TV വരെ ഹൈപേർ സൂപർ മാൽ അവിടെ കിട്ടും പിന്നെ ഇനി ആരെങ്കിലും എന്തെങ്കിലും കണ്ടു പിടിക്കുമോ? മൊട്ടു സൂചി മുതൽ വിമാനം വരെ വിൽക്കാൻ കുത്തകക്കാരും, ഉണ്ടാക്കുവാൻ ചൈനക്കാരും വാങ്ങുവാൻ ഇന്ത്യക്കാരും, ഇനി വരുന്ന നൂറ്റാണ്ടിൽ ഇന്ത്യ തിരിച്ചു പിടിക്കാൻ പോകുന്നത് നവ ദാരിദ്ര്യം ആകും, പണ്ട് അടിമത്തം കടന്നു കേറ്റം വൈദേശി ആക്രമണം തിരിച്ചറിയാൻ കഴിവുള്ള ഇന്ത്യക്കാരും ചെറുക്കാൻ, പല കാരണങ്ങൾ കൊണ്ട് പരാജയപ്പെട്ട ഭരണാധികാരികളും ഉണ്ടായിരുന്നു, നാളെ അത് പ്രതീക്ഷിക്കേണ്ട നാം അറിയുക പോലും ഇല്ലാതെ ഈ കടന്നു കയറ്റങ്ങൾ വേഷം മാറി കഴിഞ്ഞു നമ്മളിൽ ഒരാളായി വൈദേശിക ശക്തികൾ കുത്തകകൾ, വൈറസുകൾ നമ്മളെ കീഴടക്കി കഴിഞ്ഞു (പ്രൊഫ്‌. ONV : കുറുപ്പിന്റെ ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്ന മൃതിയിൽ നിനക്കാത്മശാന്തി) ആ മൃതി തുടങ്ങുന്നത് നമ്മുടെ നമ്മുടെ നാട്ടിൽ നിന്ന് വേണം എന്ന് നമ്മുക്ക് വാശി ഉള്ളത് പോലെയാണ് കാര്യങ്ങൾ
ഇന്നലെ വെറും രണ്ടു കൊളോം വാർത്തയിൽ ചുരുങ്ങിയ ഒരു വലിയ വാർത്ത‍ ആരും കണ്ടില്ല ഭാഗ്യം വിവാദവും ആയില്ല : പരിസ്ഥിതിക്ക് വനം ആവശ്യമില്ല പറഞ്ഞത് ധനമന്ത്രി.. കണക്കും മാധവ ഗദ്ഗിൽ റിപ്പോർട്ട്‌ ഒക്കെ പരാമർശിച്ചു, ആംവേ കമ്പനിയുടെ തലപ്പതുള്ളവരുടെ അറെസ്റ്റിനു എതിരെ പ്രതികരിച്ചത് കേന്ദ്ര മന്ത്രി ആണെന്ന് കൂടി ഒര്ക്കുന്നുണ്ടാവുമല്ലോ പോട്ടെ മന്ത്രി പറഞ്ഞാൽ അതിൽ തെറ്റില്ലല്ലോ

എന്റെ കണ്ടു പിടിത്തം:ലോകത്തിലെ ആദ്യത്തെ കട കണ്ടു പിടിച്ചത് മലയാളി  ആയിരിക്കും( കട മുറുക്കാനോ ഹൈപേർ മാർക്കേട്ടോ എന്തോ ആയിക്കോട്ടെ , സെയിൽസ്മാൻ ഫിലിപ്പൈനിയോ  പക്ഷെ വിൽക്കാൻ   വച്ച ഉല്പന്നം ഒരു സംശയവും വേണ്ട  ചീന ഭരണി ആയിരിക്കും അത് ആദ്യം വാങ്ങിയത് ഒരു ഇന്ത്യക്കാരനും.


3) മൂന്നാമത്തെ കണ്ടുപിടിത്തം മാങ്ങ പ്രണയം ആണെങ്കിൽ ചക്ക ഒളിച്ചോട്ടവും തേങ്ങ വിവാഹവും   വാഴ വിവാഹ മോചനവും

കാരണം മാങ്ങ നമ്മൾ സൂക്ഷിച്ചേ പറികൂ, ആരും കാണാതെ പഴുത്താൽ മധുരം പഴുതില്ലെങ്കിലും പുളിയോടെ കഴിക്കാം....

ചക്ക വളരെ സൂക്ഷിച്ചു അടക്കും  തറയിൽ വീഴാതെ വച്ച് പഴുപ്പിക്കും ചുള ആസ്വദിച്ച് കഴിച്ചു കഴിഞ്ഞാൽ പിന്നെ ചവണിയും അരക്കും കയ്യിൽ ഒട്ടും, ചക്കയുടെ ഭാരം ആണെങ്കിൽ പറയാനുമില്ല
ഒളിചോടിക്കോളൂ, ഭാരം ചുവക്കാൻ നിങ്ങൾ മാത്രം മുള്ളും കാണും അരക്കും പറ്റും ചുള പെട്ടെന്ന് തീര്ന്നു പോയാൽ മടലും കവണിയും ഒന്ന് കളയാൻ പോലും പറ്റില്ല

തേങ്ങ അത് നേരെ തലയിൽ തന്നെ വീഴും സൂക്ഷിച്ചില്ലെങ്കിൽ
കല്യാണം കഴിക്കാനും തേങ്ങ വെട്ടാനും ഇപ്പൊ മുഹൂര്ത്തം കുറിക്കണം
രണ്ടിനും ചരട് വേണം താലി യും ത്ലൈയ്പ്പും പേരില് തന്നെ സാമ്യം ഇല്ലേ
വിവാഹം ഉത്യുന്നതങ്ങളിൽ നടക്കുന്നു അല്ലെങ്കിൽ കല്യാണം കഴിച്ചു വല്യ നിലയിലാണെന്ന് കേട്ടിട്ടില്ലേ, തേങ്ങയും അതെ വല്യ ഉയരത്തില തന്നെയാ 
കല്യാണവും തേങ്ങയും പൊട്ടിക്കാൻ പാടാണ്, പോട്ടിക്കഴിഞ്ഞാൽ ചിരട്ട വില, തെങ്ങ് കയറ്റവും വിവാഹവും സാഹസിക വിനോദങ്ങളിൽ പെടുത്തിയിട്ടില്ല..

പാരതെങ്ങ ഏണി തേങ്ങ പോലെ കല്യാണത്തിനും ഉണ്ട് മറു വാതിലും .. വീട് കാണലും

മാങ്ങ പറിച്ചു തേങ്ങ പോലെ ഉപയോഗിക്കുന്നവരുടെ കാര്യം നിങ്ങൾ ചിന്തിച്ചു നോക്കൂ


വിശപ്പുള്ള ഭാരതീയൻ എന്നാ നിലയിൽ, വിശക്കുമ്പോൾ എന്റെ കണ്ടുപിടിത്തങ്ങൾ അവസാനിപ്പിക്കുവാൻ ഞാൻ ബാധ്യസ്ഥനാണ്

ബോർ അടിപ്പിച്ചതിൽ ക്ഷമ ചോദിച്ചുകൊണ്ട് ...വെറുതെ ചിന്തിക്കാൻ എന്തെങ്കിലും തോന്നിയെങ്കിൽ എന്റെ കണ്ടുപിടിത്തങ്ങൾ (വെറും തോന്നലുകളുടെ) തെറ്റും ശരിയും നിങ്ങളുടെ അനുഭവങ്ങളും അഭിപ്രായങ്ങളും  അത് ഒരു കമന്റ്‌ ആയിട്ടു ഇടാൻ തയ്യാറായാൽ സന്തോഷം


 

Comments

  1. ഇനിയും കണ്ടുപിടിയ്ക്കാന്‍ എന്തൊക്കെയോ ഉണ്ടെന്ന തോന്നലാണെനിയ്ക്ക്

    എവിടെപ്പോയി തേടണമെന്നൊട്ടറിയുന്നുമില്ല

    ReplyDelete
    Replies
    1. അജിത്‌ ഭായ് നമ്മുടെ പ്രശ്നം വിശപ്പാണ് .. ഫാസ്റ്റ് ചെയ്യണം അപ്പോൾ എല്ലാം കണ്ടെത്താൻ കഴിയും. നമ്മൾ എല്ലാം വായിച്ചു കളഞ്ഞില്ലേ
      സ്റ്റീവ് ജോബ്‌ നെ കുറിച്ച് ആപ്പിൾ കെട്ടിപടുക്കാൻ.. പുള്ളി പകര്ത്തിയ ആ മന്ത്രം ഉണ്ടല്ലോ ഏതോ സന്യാസിയുടെ വരികൾ വിശപ്പുള്ളവനായിരിക്കുക, വിഡ്ഢി ആയിരിക്കുക.. വളരെ സത്യമാണ് ആ വാക്കുകൾ. വിശപ്പിനും അപ്പുറത്തേക്ക് കണ്ണ് എത്തിയാൽ സ്വയം വിഡ്ഢി ആണെന്ന് തിരിച്ചറിയാൻ പറ്റിയാൽ നമുക്കും കണ്ടുപിടിക്കാം പലതും

      Delete
  2. നല്ല കണ്ടുപിടുത്തങ്ങൾ ,ഇനിയും വേണം

    ReplyDelete
    Replies
    1. തീര്ച്ചയായും നിങ്ങളുടെ സഹകരണവും നിങ്ങളുടെ കണ്ടുപിടിത്തങ്ങൾ ഷെയർ ചെയ്യുകയും വേണം നന്ദി നിധേഷ്

      Delete
  3. കണ്ടുപിടുത്തങ്ങളൊക്കെ രസകരം തന്നെ മാഷേ. അപ്പോ വാഴ???

    [പക്ഷേ, ലണ്ടനിലും മറ്റും നമ്മുടെ നാട്ടിലെ മാങ്ങയോ ചക്കയോ ചാമ്പയ്ക്കയോ ഒക്കെ പോലെയാണ് ആപ്പിള്‍ എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ആര്‍ക്കും വേണ്ടാതെ ഇഷ്ടം പോലെ പഴുത്ത ആപ്പിളുകള്‍ മരച്ചുവട്ടിലൊക്കെ വെറുതേ വീണു കിടക്കുന്നുണ്ടാകുമത്രേ. അപ്പോ, വേണേല്‍ ന്യൂട്ടന്റെ തലയില്‍ ഒരാപ്പിളൊക്കെ വീഴാം, ന്തേയ്? ;) ]

    ReplyDelete
    Replies
    1. ന്യുട്ടന്റെ തലയിൽ എഴുതിയത് ഭൂഗുരുത്വാകർഷണം ആയിരുന്നു അത് ഒരു ആപ്പിൾ വീണത്‌ കൊണ്ട് പോകുമോ? പാവം നമ്മുടെ തലയിൽ എഴുതിയത് അഴിമതി, അടിമത്തം പിന്നെ എങ്ങിനെ നമുക്ക് നിവരാനാവും ? അടിസ്ഥാന വിഭാഗങ്ങളായി അധികാര വര്ഗ്ഗതെയും അവരുടെ സേവക പരിവാരങ്ങളെയും ചുമക്കനല്ലേ നമ്മുടെ വിധി അതും ചുമട്ടു കൂലി വോട്ടായി കൊടുത്തു കൊണ്ട്! നാം നമ്മുക്ക് വേണ്ടി ആരെയൊക്കെയോ ചുമക്കുന്നു!

      വാഴ ഞാൻ വായനക്കാരന്റെ ചിന്തയിൽ നട്ടതാണ് ഫിൽ ഇന് ദി ബ്ലാങ്ക്സ് പോലെ, ഒരിക്കൽ വെട്ടിയാൽ ഒരു കുലയിൽ വാഴ ജന്മം തീരുകയല്ലേ, പിന്നെ മിച്ചം വഴ പിണ്ടി, വഴ കന്ന് അത് വീണ്ടും നട്ട് കുലച്ചു വരണം അത് ഒരു വിവാഹത്തോളം സമയമെടുക്കില്ലേ രണ്ടാമത് കുലക്കാൻ

      നന്ദി ശ്രീ ഈ ചിന്തകള്ക്ക് സ്നേഹത്തിനു

      Delete
  4. വിശപ്പുള്ള ഭാരതീയൻ എന്നാ നിലയിൽ, വിശക്കുമ്പോൾ എന്റെ കണ്ടുപിടിത്തങ്ങൾ അവസാനിപ്പിക്കുവാൻ ഞാൻ ബാധ്യസ്ഥനാണ്..
    കണ്ടു പിടുത്തങ്ങൾ അവസാനിക്കാതെ തുടർന്നോള്..ഇത്തരം കണ്ടു പിടുതങ്ങളല്ലേ നാടിനാവശ്യം. ലൊൽ

    ReplyDelete
    Replies
    1. പ്രജീഷ് നന്ദി
      പിന്നെ പ്രജീഷിന്റെ ലാസ്റ്റ് പോസ്റ്റ്‌ ഞാൻ വായിച്ചിരുന്നു അഭിപ്രായം ഇട്ടില്ല അത് ഒന്ന് കൂടി മനസ്സിരുത്തി വായിക്കെണ്ടാതുന്ടെന്നു തോന്നി ഒരു വല്ലാത്ത കോണ്‍സെപ്റ്റ് ആയി ഫീൽ ചെയ്തു നന്നായി അത്തരം ഒരു പുതുമ പരീക്ഷിച്ചതിനു പിന്നെ ചെറിയ സ്പെല്ലിങ്ങ് നോക്കികോളൂ നന്ദി

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി