Skip to main content

ഇന്നത്തെ ഇന്നലെകൾ

പാവപ്പെട്ടവൻ ഗൾഫിൽ പോയാൽ പ്രവാസി
പണക്കാരൻ ഗൾഫിൽ വന്നാൽ ബിനാമി
പ്രവാസി പണമയച്ചാൽ അത് ഹവാല
ബിനാമി പണമെറിഞ്ഞാൽ അത് മൂലധനം
ബിനാമിയുടെ പണം പോയാൽ സുനാമി
പ്രവാസിയുടെ പണി പോയാൽ നമാമി
പ്രവാസി മടങ്ങുമ്പോൾ കസ്റ്റംസ് പരിശോധന
ബിനാമി ഇറങ്ങിയാൽ സെമിനാറും പൂച്ചെണ്ടും
ഇന്നലത്തെ  പ്രവാസി നാളത്തെ ബിനാമിയാകാം

വെള്ളക്കാർ ഇന്ത്യ വിടുക എന്ന് സ്വാതന്ത്ര്യ സമരം
ഇന്ത്യക്കാർ ഇന്ത്യ വിടുക എന്ന് അധികാര സ്വാതന്ത്ര്യം
കോണ്‍ഗ്രസ്‌ പിരിച്ചു വിടുക എന്ന് ഗാന്ധിജി
ഗാന്ധിജിയെ പിരിച്ചു വിട്ടത് ഇന്നോ ഇന്നലെയോ?

Comments

  1. ഇതു കൊള്ളാം മാഷേ :)

    ReplyDelete
    Replies
    1. ശ്രീ ഈ പിന്തുണ സ്നേഹമായി സന്തോഷത്തോടെ

      Delete
  2. എന്ത് ചെയ്യാനാണ് പണമുളളിടത്തേ മണമുളളൂ......

    ReplyDelete
  3. പാവപ്പെട്ടവൻ ഗൾഫിൽ പോയാൽ പ്രവാസി
    പണക്കാരൻ ഗൾഫിൽ വന്നാൽ ബിനാമി

    ശരിയാ..

    പ്രവാസി പണമയച്ചാൽ അത് ഹവാല
    ബിനാമി പണമെറിഞ്ഞാൽ അത് മൂലധനം

    തന്നെ..തന്നെ...

    ബിനാമിയുടെ പണം പോയാൽ സുനാമി
    പ്രവാസിയുടെ പണി പോയാൽ നമാമി

    സത്യമേ സത്യം..!!

    പ്രവാസി മടങ്ങുമ്പോൾ കസ്റ്റംസ് പരിശോധന
    ബിനാമി ഇറങ്ങിയാൽ സെമിനാറും പൂച്ചെണ്ടും

    ഐവാ..ഐവാ..

    ഇന്നലത്തെ പ്രവാസി നാളത്തെ ബിനാമിയാകാം

    YOU SAID IT....

    വെള്ളക്കാർ ഇന്ത്യ വിടുക എന്ന് സ്വാതന്ത്ര്യ സമരം
    ഇന്ത്യക്കാർ ഇന്ത്യ വിടുക എന്ന് അധികാര സ്വാതന്ത്ര്യം
    കോണ്‍ഗ്രസ്‌ പിരിച്ചു വിടുക എന്ന് ഗാന്ധിജി
    ഗാന്ധിജിയെ പിരിച്ചു വിട്ടത് ഇന്നോ ഇന്നലെയോ?

    കൊട് കൈ..

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. കൈ തന്നിരിക്കുന്നു വിടുമ്പോൾ പറഞ്ഞോളൂ
      നന്ദിയുണ്ട് നന്ദിയിൽ തീരുന്നുമില്ല

      Delete
  4. പ്രവാസിയായിട്ടും പ്രയോജനമില്ലാതെയായ പ്രയാസി....

    ReplyDelete
    Replies
    1. നമുക്ക് ഒരു അനുഗ്രഹം അല്ലെ? ഒരർത്ഥത്തിൽ ജീവിതത്തെ കുറച്ചു കൂടി വല്യ കാന്വസ്സിൽ കാണാൻ തീര്ച്ചയായും ഈശ്വരൻ തന്ന അനുഗ്രഹം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പിന്നെ ബാക്കി അവഗണന ഒരു കുശുമ്പിന്റെ സുഖം പോലെ ആസ്വദിക്കാം അജിത്‌ ഭായ്.

      Delete
  5. ഹ ഹ ,പ്രവാസി ഒരു ദരിദ്രവാസി, ബിനാമി എന്തു വാസി.

    ReplyDelete
    Replies
    1. ദന്ത ഗോപുര വാസി നന്ദി നിധീഷ് അഭിപ്രായത്തിനും വായനക്കും

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

ചന്ദ്രന്റെ പരീക്ഷ

എത്ര രാത്രികൾ നിലാവത്ത് ഉറക്കമൊഴിഞ്ഞ് പഠിച്ചിട്ടും പൌർണമി പരീക്ഷയ്ക്ക് വെട്ടത്തിന് ഉയർന്ന നിലയിൽ വിജയിച്ചിട്ടും  അമാവാസി പരീക്ഷയ്ക്ക് ഇരുട്ടിന്റെ  മാർക്ക് ചന്ദ്രന് എന്നും വട്ട പൂജ്യം