ശാന്തം.. നിശബ്ദം .നിയന്ത്രണാധീനം.... ഒച്ച അനക്കങ്ങൾ എങ്ങുമില്ല
കാറ്റടിച്ചിളകുന്ന കോടി തോരണങ്ങൾ ഒച്ചയായോ.. അതോട്ടുമില്ല
പല്ലുകൾ, ലോഹ്യങ്ങൾ, വിരൽ നഖങ്ങൾ, താങ്ങി കയറ്റങ്ങൾ....കരഗ്രഹങ്ങൾ.. തേനും പാലും..എല്ലാം കണ്മുന്നിൽ.
പിന്നെ അടക്കം പറച്ചിലും കൂട്ടലും കിഴിക്കലും
ചുമയും മുരടനക്കവും കണ്ണുരുട്ടും അതെല്ലാം തൊട്ടു പിറകിൽ... ഒട്ടു മാറി.
എന്നാലും അവയോട്ടു അനക്കവുമല്ല.
സ്ഥാനര്തികൾ, അനുഭാവികൾ, നിരീക്ഷകർ ഇവരൊന്നുമൊട്ട് ആളുമല്ല..
കൂലി പണിക്കു അവധി എടുത്തു വോട്ടു കുത്താനെത്തി ആയിരം കയ്യുള്ള നിസ്സഹായത.
പിന്നെ പ്രൌഡി യിൽ വന്നിറങ്ങുന്നു വോട്ട് തപാലിൽ ചെയ്ത കയ്യേതും ഇല്ലാ നിസ്സങ്കത
പരസ്യ ചിത്രങ്ങൾ മിഴിവായ് പകര്‍ത്തി പുറം തിരിഞ്ഞു നിന്നു അവഹേളനത്തിന്റെ ക്യാമറകൾ.
തെളിയാത്ത ബാലറ്റിൽ കുറ്റബോധത്തിൽ കണീർ പോഴിച്ച് മാഞ്ഞു പോകുന്നൊരു അടയാളം.
വികലാഗനെങ്ങിലും കണ്ണീരു കളഞ്ഞു രഹസ്യമായി ബാലറ്റ്
അവഗണനയുടെ പെട്ടിയിലാക്കി.. ഇല്ലാത്ത കൈ മലർത്തി..വായ് മലർക്കെ തുറന്നു നിസ്സങ്കത അലറി..,......... നെക്സ്റ്റ്!!!!
വോട്ട് ചെയ്ത 999 കയ്യും മുറിച്ച്, ഉപ്പു തേച്ചു, കറ പുരട്ടി, കൈ വളരാൻ അഞ്ചു വര്‍ഷം സമയവും കൊടുത്തു, ... ബലിഷ്ട കരങ്ങളാൽ പുച്ഛംമായ് തള്ളി, അവഗണ.
വേദന സഹിച്ചു, കറ തുടച്ചു, കണ്ണീർ മറച്ചു, എന്നിട്ടും ചിരിച്ചു, നിശബ്ദം പടി ഇറങ്ങി.... നിസ്സഹായത.
അപ്പോൾ... നിറഞ്ഞ കണ്ണിലും കാണാതിരിക്കാൻ കഴിഞ്ഞില്ല...
ജീവിത സമ്പാദ്യവും... ജീവന്റെ ജീവനാം പുത്രിയേയും.. സ്ത്രീധനവും, കടമയുമായ് അവകാശത്തിന്റെ കയ്യിലേൽപിച്ചു, കൈ വീശി, കണ്ണ് തുടച്ചു, തിരിഞ്ഞൊരു അവശതയെ...
വായിച്ചു
ReplyDeleteഅത്രയ്ക്കങ്ങ മനസ്സിലായില്ല എന്താ ഉദ്ദേശിച്ചതെന്ന്
അജിത് ഭായ് നന്ദി .. അഭിപ്രായത്തിനു നന്ദി വായനക്കും നന്ദി
Deleteനമ്മളെ കൊണ്ട് ചുടു ചോറ് വാരിച്ചു അത് ആയിരം കയ്യ് കൊണ്ട് വാരിച്ചു അത് കയ്യോടെ വിഴുങ്ങുന്ന എന്തോ ഒന്ന് വര്‍ഷ വര്‍ഷ പല പേരില്‍ ചില നാടുകളിൽ ഉറഞ്ഞു തുള്ളാരുണ്ട് അജിത് ഭായ്, തെയ്യം ആണോ അതല്ല എന്നാൽ വെളിച്ച്ചപ്പടാണോ അതും അല്ല അത് കൊണ്ട് എനിക്കും അറിയില്ല അജിത് ഭായ്, സന്തോഷം
ReplyDelete