1 തലക്ക് മുകളിൽ ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത ആരും ഇരിക്കാത്ത ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...
എന്റെ പ്രസ്ത്ഥാനം എന്നെ ഉന്നതിയിലെത്തിച്ചു ..
ReplyDeleteപിന്നെ പ്രസ്ത്ഥാനം , പ്രശ്നമല്ലാതായി , അതിന്റെ മൂല്യങ്ങളും ..
വിണ്ണിലെത്തിയ, അധികാരത്തെ കാക്കുക തന്നെ വേണം
അതേതു തത്വസംഹിതകളുടെ ലംഘനമാണേലും ..!
ആരാണോ സ്വാതന്ത്ര്യത്തിന് ചുക്കാന്‍ പിടിച്ചത്
അതു മറന്നാണ് ഇന്ന് മാനം കേറുന്നത് , സമ്മാനം
മണ്ണിലാണെന്ന ഓര്‍മയില്ലാതെ ......... ഇഷ്ടായി സഖേ
റിനി ഒരു പാട് സന്തോഷം പറയാൻ മറന്ന വാക്കുകള പറഞ്ഞു ഓര്മിപ്പിച്ചതിനു.
Deleteഅതോടൊപ്പം ഒരു ചെറിയ ക്ഷമാപണം.. ഒരു നാല് പോസ്റ്റ് ഒരുമിച്ചു പോസ്റ്റ് ചെയ്തു പോയിട്ടുണ്ട്. ടെക്നോളജി യുടെ ഒരു ചതി എന്ന് പറഞ്ഞു ഞാൻ ആശ്വസിചോട്ടെ. പബ്ലിഷ് ചെയ്യാണ്ട് എഴുതിയിട്ട വരികൾ പ്രിവ്യു നോക്കിയപ്പോൾ FEEDJITH ലിങ്ക് കൊടുത്തു അപ്ഡേറ്റ് ആയി പിന്നെ പോസ്റ്റ് ചെയ്യാതെ തരാം ഇല്ലന്നായി
തത്വസംഹിത മറക്കുന്നിടത്ത് അരാജകത്വം ജനിയ്ക്കും
ReplyDeleteനക്സലിസം ആയാലും മാവോവാദം മനുവാദി അയിത്തം സ്ത്രീകല്ക്കെതിരെ ഉള്ള അക്രമം ന്യൂ ജനറേഷൻ എന്നാ പേരില് വരുന്ന പുത്തൻ വഴിവിട്ട പ്രവണത ആയാലും പ്രത്യയ ശാസ്ത്ര അടിമത്തം ആയാലും മത തീവ്രവാദം ആയാലും ഗുണ്ടായിസം ആയാലും അഴിമതി ആയാലും അരാചകത്വം ഇന്ന് പല വിധത്തിൽ സമൂഹത്തിൽ കഴിഞ്ഞു കൂടുന്നുണ്ട്
Deleteനന്ദി അജിത് ഭായ്