Skip to main content

മനസ്സ് ശരീരത്തോട് പറഞ്ഞത് (ഭാവനയിൽ നടന്ന ഒരു സംഭവ കഥ)


ശരീരം : കല്ലും മുള്ളും ഇല്ലാത്ത വഴി കണ്ടിരുന്നെങ്ങിൽ ഒന്ന് നടക്കാൻ പോവാരുന്നു
ഇരുന്നിരുന്നു വല്ലാണ്ട് തടി കൂടി

മനസ്സ്: ഹാ എന്നതാട ഉവ്വേ ഈ പറയുന്നേ കല്ലും മുള്ളും ഇല്ലാത്ത പാതയോ? എന്നാ പിന്നെ പരവതാനി പോരെ?
പരവതാനി ഉണ്ടെങ്കിൽ പിന്നെ എന്നതിനാട ഉവ്വേ നടക്കുന്നെ ആരെയെങ്ങിലും പറഞ്ഞു വിട്ടാൽ പോരെ?

ശരീരം : മരണം വരുന്നു എനിക്ക് വല്ലാതെ പേടി തോന്നുന്നൂ ടെൻഷൻ അടിക്കാൻ വയ്യ അങ്ങ് ആത്മഹത്യാ ചെയ്താലോ

മനസ്സ്: എടാ ഉവ്വേ എന്നതാടാ നിയീ പറേന്നെ മരണം വരുന്നെന്നോ? അതങ്ങ് ലാസ്റ്റ് അല്ല്യൊ? അതിനു മരണം നിന്റെ അടുത്തേക്കാ വരുന്നതെന്ന് നിന്നോടാരാ പറഞ്ഞെ, എടാ മണ്ട.. ഒന്നാലോചിച്ചു നോക്കിക്കേ നീ അല്ലെ മരണത്തിനടുത്തെക്ക്  നടക്കുന്നെ, മരണത്തെ പേടിയാണേൽ നീ കുറച്ചു പതുക്കെ നടക്ക്, വളരെ പതുക്കെ നടന്നോ അല്ല പിന്നെ .. നിന്നെ ആരും പിടിച്ചു തള്ളില്ല... മരണത്തിനടുത്തെക്ക്, തിരിച്ചു നടന്നുകളയല്ലേ പണിയാവും.. മരിക്കും എന്ന് കരുതി ആരെങ്കിലും ജനിക്കാതിരിക്കുവാണോ? ഇതൊരു മാതിരി അക്കര പച്ച പോലെ അല്ല്യോടാ. ഒന്ന് ജനിച്ചു കിട്ടാൻ നീ ഒക്കെ ആരുടെ ഒക്കെ കയ്യും കാലും പിടിച്ചു കാണുമെന്നു നിനക്ക് വല്ല ഓർമയും ഉണ്ടോ? അത് ഓർത്താൽ നീ ഒരിക്കലും ചവൂല്ല അതാ നിനക്ക് ഓർമ തരാത്തെ, ജീവിക്കാൻ നോക്കടാ കൊച്ചനേ ജീവനുള്ളടത്തോളം
അതല്ല്യോട ജീവിതം നിനക്ക് എത്ര വേണമെങ്കിലും നീട്ടാൻ പറ്റും പക്ഷെ മരണം നിനക്ക് ഒരു നിമിഷം പോലും നീട്ടാൻ പറ്റൂല്ല.. മനസ്സിലായോ മോനെ?

റോഡ്‌ ആയാൽ വണ്ടി കാണും ജീവിതം ആയാൽ പ്രശ്നങ്ങൾ കാണും അതിന്റെ ഇടയില വേണം നമ്മൾ പൊരുതി വിജയിക്കാൻ.. അല്ല പിന്നെ!

പിന്നെ ഒന്ന് മനസ്സിലാക്കിക്കോ നീ ഈ മരണം എന്ന് പറയുന്ന കാലനുണ്ടല്ലോ അതാണ് നിന്നെ ഒരു മരണത്തിനും കൊണ്ട് പോയി കൊടുക്കാതെ നിന്റെ ആയുസ്സ് കാത്തു സൂക്ഷിക്കുന്നത്, നിന്റെ തലയിലെഴുതിയ സമയത്ത് നിന്നെ തിരിച്ചു കൊണ്ട് പോകാൻ, പിന്നെ തലയിൽ എഴുതാൻ പിടിക്കുമ്പോൾ അന്ന് നിന്റെ ഈ സ്വഭാവം കാരണം തല വെട്ടിചിട്ടുന്ടെങ്ങിൽ പാവം കാലൻ എന്ത് പിഴച്ചു.

ഇനി ഒരു കാര്യം രഹസ്യമായി ചെവിയിൽ പറയാം ദാ ഇങ്ങോട്ട് നീട്ടിക്കെ..

എടാ ഉവ്വേ.. എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടവന് എടുക്കാത്ത ഭാഗ്യകുറിയും അടിക്കുമെന്ന് പ്രതീക്ഷിക്കാല്ലോ.. അത് കൊണ്ട് പ്രതീക്ഷ കൈ വിട്ടു കളിക്കരുത് അതാണ് എല്ലാം എല്ലാം..

അല്ലെങ്ങിൽ എല്ലാം മറക്കാനായിട്ടു ഒരു പുനർജ്ജന്മം എന്ന് കരുതിയാൽ മതി
പുനർജന്മതിനു ആത്മഹത്യ ചെയ്യണമെന്നു നിര്ബന്ധമോന്നും ഇല്ലെട കൊച്ചനെ.. ജീവിച്ചാൽ മാത്രം മതി.. ജീവിക്കാൻ വേണ്ടത് കുറച്ചു മനക്കട്ടിയ അതെന്തു പ്പൂണ്ണാക്ക്ക്കാണേണ്ണൂ ചോദിച്ചാൽ ലളിതമായി പറയാം തൊലിക്കട്ടി
തൊലി കട്ടി നല്ല കാര്യത്തിന് ആയാൽ നീ തന്നെ വിജയീ..ഓവർ ആവല്ലേ നീ പിന്നെ രാഷ്ട്രീയത്തിൽ ഇറങ്ങേണ്ടി വരും
ആത്മഹത്യെ കുറിച്ച് ചിന്തിക്കാതെ പോയി കിടന്നുറങ്ങെടാ.. നാളെ നമുക്ക് പടത്തിനു പോവാം ..

കുറച്ചു ഫ്ലാഷ് ബാക്ക്

മനസ് ആരാ മോൻ അവൻ ആദ്യം പോയി വേലി ചാടും, പിന്നെ  ഒന്നും അറിയാത്ത പോലെ തിരിച്ചു വരും , അവനൊന്നും പറ്റില്ല  അത് കഴിഞ്ഞു ഒന്ന് രണ്ടു പ്രാവശ്യം ചാടികഴിയുമ്പോൾ.. അവൻ ശരീരത്തിനെ കൂട്ട്  വിളിക്കും..ഒരു കമ്പനിക്ക്‌ .. ശരീരം കേട്ട പാതി കേൾക്കാത്ത പാതി  എടുത്തു ചാടും, മനസ്സ് പറയുന്നതല്ലേ കേൾക്കാതിരിക്കാൻ പറ്റില്ലല്ലോ ..മനസിനെ പോലെ ശരീരത്തിന് ചാടാൻ പറ്റില്ലല്ലോ അഥവാ ചാടിയാൽ തന്നെ ഒന്നുകിൽ കാലോടിയും ഇല്ലെങ്ങിൽ തിരിച്ചു കേറാൻ അവൻ ഒന്ന് പാട് പെടും. പിന്നെ ആരെങ്കിലും പൊക്കിയാൽ, കുറ്റബോധം,മാനഹാനി,പേരുദോഷം, കടം,  ഇടം, പ്രേമ ഭംഗം, നിരാശ അസുഖം, വേദന ...  ദാ കിടക്കുന്നു... ആത്മഹത്യാ.. തേങ്ങ കൊല..., മനസ്സിന് നല്ല ചുട്ട അടി കൊടുക്കേണ്ട   സമയത്ത് കൊടുത്താൽ പിന്നെ ആത്മഹത്യാ ചെയ്യേണ്ടി വരില്ല (ചുട്ട അടി എന്നാൽ MEDITATION, ദൈവം ധര്മം യാത്ര പാട്ട്  നല്ല കൂട്ടുകെട്ട് നല്ല ചിന്ത ..അങ്ങിനെ സൈഡ് എഫ്ഫെക്ട്സ് കുറവുള്ള  ഒരുപാടു കാര്യങ്ങൾ വേണമെങ്ങിൽ കവിതയും എഴുതാം).. ജീവിച്ചു കൊതി തീര്ക്കം

ഇവിടെ ശരീരത്തിന് വേദനിക്കുമ്പോൾ മനസിനും വേദനിക്കും.. തിരിച്ചും അപ്പോൾ മനസ്സ് ആദ്യം നല്ല പിള്ള ആവും, പാവം ശരീരം അവൻ കുറെ പാട് പെടും ചിലപ്പോൾ മനസ്സ് പറയുന്നത് കൂട്ടാക്കാതെ ശരീരം അവിവേകവും ചെയ്യും പിന്നെ ദുഖിക്കാനും ശരീരം മാത്രം, ആത്മാവിനെ ദഹിപ്പിക്കാൻ ഒരു അഗ്നിക്കും കഴിയില്ല എന്നല്ലേ വേദം, ആത്മാവ് വേഷം മാറി മനസ്സില് കേറി അടുത്ത ശരീരത്തിലേക്ക് ഇതൊരു തുടർക്കഥ.

ആയുഷ്മാൻ ഭവ(വിസർഗം)


Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി