Skip to main content

ചട്ടം മുഖം മൂടി... പിന്നെ സ്വാർത്ഥത

ആത്മാർത്ഥ സ്നേഹമേ..
എന്നെ കൂട്ടിലിട്ടു അടിമത്തത്തിന് പാല് പകരാതെ
എന്നെ പറത്തി വിട്ടു  വെടിവച്ചിട്ടോളൂ

കാരണം ഞാൻ സ്വാർത്ഥനാം ഒരു പച്ചക്കിളി
നീ കേൾകുന്നില്ലെങ്കിലും പാടുന്ന ശല്യ കിളി    
ശരീരം പച്ചയെങ്ങിലും ഹൃദയം ചുക ചുകന്നു
ചുണ്ട് ചുവന്നത് നിന്റെ അധരംപകുത്ത്
ജീവിതത്തിൽ ഞാൻ പരാജിതൻ പക്ഷെ
പ്രണയത്തിൽ ഞാൻ കൊടും തീവ്രവാദി!


ജീവൽ പ്രണയമേ...
എന്നെ അവഗണിച്ചു സ്വച്ചന്ദം ജീവിക്കാൻ വിടാതെ
എന്നെ കെട്ടിപ്പിടിച്ചു അമർത്തി ഞെരിച്ചു കൊന്നോളൂ

കാരണം ഞാൻ വെളുത്ത പൂച്ച
ശരീരം വെളുത്തിട്ടാകിലും
ഹൃദയത്തിൽ  ഞാൻ കറുത്ത പൂച്ച
പുറമേ ഞാൻ നിനക്ക് നിൻറെ കാവൽ എന്നാൽ
ഇന്നിന്റെ എനിക്ക്  നീ എന്റെ കാവൽ
കണ്ടാൽ ഓമനയെങ്കിലും  ഇന്ന് ഞാൻ നിനക്കൊരു  ദുശ്ശകുനം


അനന്ത സത്യമേ..
എന്നെ വെറുത്തു നിനവിൽ അമൃതം നുകരാതെ
എന്നെ സ്നേഹിച്ചു ആഹാരത്തിൽ  വിഷം പകർന്നോളൂ

കാരണം ഞാൻ ഇഴയും കാമ സർപ്പം
നീയാം കാവിൽ ഇര തേടും മൂർത്ത സർപ്പം
നിന്നിൽ പടരും വികാര സർപ്പം
നീയാം പാൽ കിടുച്ചു വറ്റിച്ചു ഇഴഞ്ഞു മാറി
തിരിഞ്ഞു കടിച്ചു  പിന്നെ നിന്റെ പല
കാവി സന്ധ്യയിൽ  പുളഞ്ഞു ഒളിക്കും വിഷമയ  കാളസർപ്പം


എന്നെ എത്ര സ്നേഹിച്ചാലും തിരിച്ചു
തരുവാനില്ലൊരു മാത്രനീ തന്ന സ്നേഹമാത്രാ
അത് ഇരുമ്പ് കുടിച്ചു ചുരുങ്ങിയ ശരീരമാത്രാ
ഞാൻ  നീയാം തങ്കത്തിൽ തുളച്ചിറങ്ങിയ
സ്വാർത്ഥത നിറം പകർന്ന വെറും കണ്ണാടി!
തൊട്ടാൽ പഴുക്കും തുരുമ്പരിച്ച പഴകിയ ഇരുമ്പാണി

പക്ഷെ അരുത് അരുതരുതു
ഒഴിഞ്ഞു വഴി മാറി, വഴി!!! അത് നീ ചോദിക്കരുത്!
കാരണം നീയാണെൻ സ്വാർത്ഥ വഴി!
ഞാൻ സ്നേഹിക്കുന്ന എന്റെ ശ്വാസ വായു!
നീയല്ലാതില്ല......നീ ഇല്ലാതില്ല...
എനിക്ക്... മറ്റൊരു ജീവ വായു !
ഇതൊരു വൃണിത ഹൃദയം
പ്രണയ സ്വാർത്ഥ ഹൃദയം പക്ഷെ
മുഖം മൂടി ഇട്ട സംരക്ഷിത
ചട്ടത്താൽ ബന്ധിച്ച
ഒഴിവാക്കുവാനാവാത്ത
പറിച്ചെടുക്കുവാനാവാത്ത
കപട  ഹൃദയം!
കപട സ്വാർത്ഥ ഹൃദയം!
കപട സ്വാർത്ഥ ഹൃദയം!

Comments

  1. manasilayi...pranthu pidikkunnu

    ReplyDelete
    Replies
    1. നന്ദി അനു നന്ദി വളരെ നന്ദി അഭിപ്രായത്തിനു

      Delete
  2. വരികള്‍ ഇഷ്ടായി , പക്ഷേ തലകെട്ട് പിടിച്ചില്ലേട്ടൊ
    ആ ഹെല്‍മറ്റ് എന്നത് വേണ്ടിയിരുന്നില്ലെന്ന് തോന്നി ..
    തൊന്നലാകാം സഖേ ..!
    സ്നേഹമാണ് , അതിനപ്പുറം ഒന്നുമില്ല ...
    അതിലൂടെ നീന്തുന്നതും തുടിക്കുന്നതും ,
    പക്ഷേ സ്വാര്‍ത്ഥവുമാണ് , സ്നേഹം സ്വാര്‍ത്ഥമാകുമ്പൊള്‍
    അതില്‍ ബന്ധനത്തിന്റെ ചെറു നിറം വരും ..
    പക്ഷേ സ്വാര്‍ത്ഥമാകുന്നത് , സ്നേഹത്തിന്റെ ആധിക്യമെന്ന് വന്നാല്‍
    "ബന്ധുരകാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധം തന്നെ "
    ജീവിതവും ബന്ധങ്ങളും , ഈ രിതികളില്‍ പെട്ട് ബന്ധനങ്ങളാകുന്നുണ്ട്
    സ്നേഹമല്ലേന്ന് ചോദിക്കുമ്പൊള്‍ , " ആത്മഗതങ്ങള്‍ " പലതാകാം
    അനുഭവത്തിന്റെ തീചൂളകളില്‍ പെട്ട് തിളക്കുന്നവര്‍ ..
    പക്ഷേ വെറുതെ ജീവിക്കുന്നു , സ്വയം അണിഞ്ഞ മുഖപടവുമായ് ..!

    ReplyDelete
    Replies
    1. വളരെ നന്ദി റിനി, പക്ഷെ പോസ്റ്റ്‌ ചെയ്തപ്പോൾ ഞാൻ ആഗ്രഹിച്ച പക്ഷെ ഉദ്ദേശിക്കാതിരുന്ന ചില മാനങ്ങൾ വരികളിൽ എവിടെ ഒക്കെയോ കടന്നു വന്നു. ആകാശം ഭൂമി രണ്ടിനെയും ബന്ധിക്കുന്ന പാമ്പ് തോന്നിക്കുന്ന ചില വിശ്വാസങ്ങൾ!!! എഴിതിയടത് നിന്ന് കൈ വിട്ടു പോയോ കൈ പിടിചെഴുതിച്ചോ എന്ന് അറിയില്ല.. ദൈവം കൂട്ടി മുട്ടിക്കുന്നത്‌ നമ്മൾ വലിച്ചുപോട്ടിക്കുന്നുണ്ടോ അതിനാവുമോ അങ്ങിനെ പലതും ദൈവത്തെ കാണുന്ന വഴികള അത് സ്വാർത്ഥം.. അതൊക്കെ ആയി എന്തായാലും 6 വരിയാണ് ഇത്ര വലുതായി വികസിച്ചു പോയത്. എന്തായാലും ഒത്തിരി ഒത്തിരി സന്തോഷം .
      ഹെൽമെറ്റ്‌ മാറ്റിയിട്ടുണ്ട് ഹെൽമെറ്റ്‌ വച്ചാലും മരണ പെടുന്നുണ്ട് പക്ഷെ ഹെൽമെറ്റ്‌ വക്കാതിരിക്കാൻ പറ്റുന്നുമില്ല അങ്ങിനെ എല്ലാം കൂടി കൈ വിട്ടു പോയതാവാം

      നന്ദി ഒരിക്കൽ കൂടി റിനി

      Delete
  3. വായിയ്ക്കുന്നു

    ReplyDelete
    Replies
    1. അജിത്‌ ഭായ് ക്ക് വേണ്ടിയാണു ഇത് പോസ്റ്റ്‌ ചെയ്യ്തത് തന്നെ, പിന്നെ വായിചില്ലെന്ന്നു എങ്ങാനും കമന്റ്‌ ഇട്ടിരുന്നെങ്കിൽ ഇമ്പോസിഷിൻ എഴുതിച്ചെനെ,

      ഒത്തിരി നന്ദി അജിത്‌ ഭായ് ഈ സ്നേഹ സംവാദത്തിനു

      Delete
  4. "കപട ലോകത്തിലാത്മാർത്ഥമായൊരു
    ഹൃദയമുണ്ടായതാണെൻ പരാജയം"

    പച്ചക്കിളി, വെളുത്തപൂച്ച, വിഷസർപ്പം ഈ പ്രതീകങ്ങളൊക്കെ ആസ്വാദ്യകരമായിരിക്കുന്നു. അഭിനന്ദനങ്ങൾ

    ReplyDelete
    Replies
    1. നന്ദി മധു സർ, നമ്മളെ നേർവഴിക്കു നടത്തേണ്ട ചില പണ്ഡിത മതങ്ങൾ നമ്മൾ സ്വാർത്ഥ ലാഭത്തിനു അത് അധികാരത്തിനും പദവികൾ ക്കും മറ്റുള്ളവരെ പേടിപ്പിക്കാനും ഉപയോഗിക്കുമ്പോൾ, നമ്മളെ രക്ഷിക്കാനായി പണിത കവചങ്ങൾ അത് വേലി ആക്കി മാറ്റി, ആ വേലിക്ക് ആളെ കൊന്നു നമ്മൾ സ്വയം കാവലായി മാറുമ്പോൾ, നാം ദൈവത്തിനെ നമ്മൾ കൊളുത്തുന്ന തിരിയിൽ കാണണം, നമ്മുടെ തിരി വെട്ടത്തിൽ നമ്മൾ കാണിച്ചു കൊടുക്കുന്നത് മാത്രം പ്രഭു കാണണം അല്ലെങ്ങിൽ നമ്മുടെ പ്രാര്ത്ഥന മാത്രം കേള്ക്കണം എന്ന് പറഞ്ഞു നമ്മളിലേക്ക് സ്വയം ചെറുതാവുമ്പോൾ...ഒരു ചട്ടത്തിനും നമ്മളെ രക്ഷിക്കാനവുന്നില്ലല്ലോ ശിക്ഷിക്കപ്പെടുമ്പോഴും

      നന്ദി മധു സർ ഒരുപാടു നന്ദി

      Delete
  5. കപട ഹൃദയം!
    കപട സ്വാർത്ഥ ഹൃദയം!
    കപട സ്വാർത്ഥ ഹൃദയം!


    ഇത് എനിക്ക് നന്നായി ബോധിച്ചു. ഇടയ്ക്ക് സ്വയം വിലയിരുത്തുമ്പോൾ എനിക്കു ഉരുവിടാൻ തോന്നുന്ന അതേ വരികൾ..!!!.ഹ...ഹ...ഹ...


    നല്ല കവിത.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. ഹൃദയതിനൊരു കുഴപ്പം ഉണ്ട് അത് പാവമാ, പക്ഷെ ആര്ക്ക് വേണ്ടി, നമുക്ക് വേണ്ടി നമ്മുടെ സ്വാർത്ഥതക്കു വേണ്ടി, നമ്മുടെ സ്വന്തം നമുക്ക് വേണ്ടി ചെയ്യുമ്പോഴും നമ്മൾ കപടം എന്ന് തിരിച്ചു വിളിക്കും, അതിന്റെ ധമനികളെ ടെൻഷൻ കൊടുത്തു ഹാര്ഡ് ആക്കും അതിനെ കൊല്ലും, എന്നാലും അതിന്റെ സ്നേഹം കാരണം നമ്മളെയും കൊണ്ടേ അവൻ പോവൂ
      നന്ദി സൌഗന്ധികം ഇനി അങ്ങിനെ ഒന്നും വിളിക്കല്ലേ പാവം ഹൃദയത്തിനെ അറിഞ്ഞോളൂ പക്ഷെ സ്വാർത്ഥ അഭിപ്രായം/മതം വേണ്ടട്ടോ

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നർത്തകി നിൻ്റെ നൃത്തമാതൃത്വം

നൃത്തത്തിൻ്റെ കൈക്കുഞ്ഞുള്ള സ്ത്രീ നിൻ്റെ നൃത്തമാതൃത്വം  താരാട്ട് നീയുടുക്കും പട്ടുസാരി നിൻ്റെ പാട്ടിന് താരാട്ടിൻ്റെ ഇഴ നീ കാതെഴുതി കൊടുക്കുന്നതെല്ലാം പാട്ടാവുന്നു കണ്ണെഴുതുന്നിടത്ത് നിന്ന്  ഉടൽ തുടങ്ങുന്നു ക്ലാസിക്കൽ നർത്തകി നിൻ്റെ നൃത്ത ഉത്ക്കണ്ഠ  ഏത് ചുവടിൽ  ഏത് മുദ്രയിൽ നീ ഇറക്കിവെക്കുമെന്ന്  ജനാലകൾ ഉടുത്ത് ഞാൻ ആശങ്കപ്പെടുന്നു എനിക്ക് മുന്നിൽ പറന്നുകാണിക്കും ദൈവം വെറും കിളിയാണെന്ന് ബോധ്യപ്പെടുത്തുവാനുള്ള നിൻ്റെ ശ്രമങ്ങൾ എന്നെ കൂടുതൽ മനുഷ്യനാക്കുന്നു നർത്തകീ നിൻ്റെ നൃത്തം അസ്തമയം ഒരു താളമാണെങ്കിൽ സൂര്യൻ ഒരു രാഗം നിൻ്റെ നൃത്തം അസ്തമയത്തിൽ തട്ടുമോ നിൻ്റെ മൂക്കൂത്തിയാകുമോ എൻ്റെ വിഷാദം എന്ന്  നമ്മുടേതല്ലാത്ത വൈകുന്നേരങ്ങൾ വെറുതേ സംശയിക്കുന്നു നീ വൈകുന്നേരങ്ങളെ ആശംസാ കാർഡിലെ ചിത്രങ്ങളാക്കുന്നു അസ്തമയം കൊണ്ട് പകൽ പൊതിഞ്ഞെടുക്കുന്നു സൂര്യനെ പൊതിയും അസ്തമയം നീ നൃത്തം വെച്ച് അപ്പോഴും അഴിച്ചെടുക്കുന്നു ദൈവം മതത്തിൻ്റെ കൂടുള്ള കിളി എന്ന് നിൻ്റെ ഓരോ നൃത്തവും മനുഷ്യനിലേക്ക് മാത്രം തുളുമ്പുന്നു മാതൃത്വവും കൈക്കുഞ്ഞിലേക്ക് പാൽമണമോടെ തിരിയുന്നു നിന്നിലെ എരിയും നൃത്ത നാള...

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

കൈയ്യടികൾ അഴിച്ചിടും വിധം

എല്ലാ പ്രാർത്ഥനകളും തിരസ്ക്കരിച്ച ദൈവത്തിനുള്ള പുരസ്ക്കാരം ഏറ്റുവാങ്ങുവാൻ  എൻ്റെ ദൈവത്തെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു ആ വിളി മാത്രം കേട്ട ദൈവം എന്ന് കാണികളിലൊരുവനായി കൺമിഴിക്കും ഞാൻ ഏറ്റുവാങ്ങുവാനുള്ള ഇനിയും പൂർത്തിയായിട്ടില്ലാത്ത ഫലകം ഒരു കവിതയായിരിക്കും എന്ന് ദൈവത്തിന് വേണ്ടി വിചാരിക്കുന്ന ഒരാൾ പതിയേ വേദിയിലേക്ക്  കടന്നുവരുന്നു കാണികളിൽ ഒരാളായി അപ്പോഴും സദസ്സിൽ, നിസ്സംഗതയോടെ തുടരുന്ന ദൈവത്തെ ഞാൻ മനസ്സിൽ ആരാധിച്ച് തുടങ്ങുന്നു എങ്ങും അഴിച്ചിട്ട കൈയ്യടികൾ!