1 തലക്ക് മുകളിൽ ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത ആരും ഇരിക്കാത്ത ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...
ചുമരിലും , നോട്ടിലും , മാര്‍ക്കിലും
ReplyDeleteമാത്രമൊതുങ്ങി പൊകുന്ന മഹാത്മാവ് ..
നേടി തന്നതിനോട് , നമ്മുക്കെപ്പൊഴും പുച്ഛമാണ് ..
കിട്ടാനുള്ളതിലേക്കാണല്ലൊ എപ്പൊഴും കണ്ണും മനസ്സും ..
ഇപ്പൊള്‍ അനുഭവിക്കുന്നത് , ഇല്ലാണ്ടായി പൊകണം ..
കൂടേ മിഴികളില്‍ മഴയുള്ളവന്റെ ജീവിതമിപ്പൊഴും
അതു തന്നെ , തൊരാതെ പെയ്ത്ത് തുടരുന്നു ...
ഗാന്ധിജിയുടെ ചിത്രം ആ ചരിത്രം പോലും നമുക്കിന്നൊരു മറയാണ്
Deleteഒരു ക്ലാസ്സിക് ഉദാഹരണം നാടോടിക്കാറ്റു സിനിമ അത് മനോഹരമായി കാണിക്കുന്നുണ്ട് സത്യൻ സ്രീനിവസാൻ മഹാ പ്രതിഭകൾ ആ ജൈയിലിനു മുകളിലാണ് ആ ചിരിക്കുന്ന പടം, ശരിക്കും ഇപ്പൊ ഗാന്ധിജിയെ ഒരു appeasement പ്രീണനത്തിന്റെ symbol ആക്കുകയല്ലേ നമ്മൾ ഇപ്പോൾ ചെയ്യുന്നത്, ആ ചിത്രത്തിന്റെ അടിയിൽ നടക്കുന്ന അഴിമതി അസത്യം എല്ലാം ആ ചിരിയിൽ, ആ മഹാനിൽ മൂടി വക്കാൻ, ആ മഹാനെയും മഹാ പ്രസ്ഥാനത്തെയും മറ ആക്കുന്നത് കാണുമ്പോൾ
നന്ദി റിനി ഒരു പാട്
മകനേ ഇതിന്‍ഡ്യയുടെ ഭൂപടം
ReplyDeleteശരിയാണ് അജിത് ഭായ് ഇന്ത്യ ഒരു ഭൂപടം തന്നെ, ഒന്ന് കൂടി ക്രൂരമായി പറഞ്ഞാൽ ജനിച്ച ഭൂമിയും ആരാധിക്കേണ്ട സ്ഥലങ്ങളും ഇന്ന് വെറും റിയൽ എസ്റ്റേറ്റ് വസ്തു ആയി കാണാൻ നമ്മൾ പഠിച്ചേ മതിയാവൂ സമൂഹം ഓരോ നിമിഷവും നമ്മളെ tution എടുക്കുകയാണല്ലോ കാശു കൊടുത്തു, തെറ്റുകൾ ശരിയോടു ചേർത്ത് പഠിക്കുവാൻ
ReplyDeleteഇന്ന് ഘാതകനെയും ചുമരിൽ തൂക്കുകയാണ് .
ReplyDeleteശരിയാണ് ഘാതകരെ സൃഷ്ടിക്കുകയാണ് ചുവരിൽ തൂക്കാൻ വേണ്ടി നന്ദി ബഷീർ ആശങ്ക പങ്കു വച്ചതിനു
Delete