Skip to main content

പ്രണയിനി


എന്റെ ഹൃദയം പേരാലിൻ കൊമ്പിൽ വച്ച് കെട്ടുമ്പോൾ...
കാക്ക കൊത്താതിരിക്കാൻ സ്വന്തം സാരി തലപ്പഴിച്ചു തന്നവൾ..
പ്രണയിനി


എന്റെ  വിവാഹം കഴിഞ്ഞിട്ടും... സദ്യ പിരിഞ്ഞിട്ടും.... വടക്കെപുറത്തു വന്നു, കാക്കയോടും നായോടും കലഹിച്ചു, ഒരു ഇലചോർ ..ചേറിൽ കഴിച്ചു;
ഒരു ഉരുള കണ്ണീരിൽ കുഴച്ചെടുത്തു.. ഒരു ബലി കാക്കയും കൊണ്ട് തിരിച്ചു പോയവൾ ... പ്രണയിനി.


എന്റെ വിവാഹം ഒരു മരണമായിരുന്നെന്നു എന്ന് തിരിച്ചറിഞ്ഞു എനിക്ക് ആദ്യ ബലി ഇട്ടവൾ എന്റെ പ്രണയിനി  

Comments

  1. എങ്കില്‍ ആര്‍ക്കാണ് യഥാര്‍ത്ഥനഷ്ടം?

    ReplyDelete
    Replies
    1. അജിത്‌ ഭായ് ചോദ്യം കൃത്യമാണ് ഉത്തരം തെറ്റാണു എന്നാലും പറയാം നഷ്ടം പ്രണയത്തിനു .....നന്ദി അജിത്‌ ഭായ്

      Delete
  2. ഇത്ര ഹൃദയം തൊട്ടിട്ടും
    ഹൃദയത്തിലേറാതെ പൊയതോ അവള്‍ " പ്രണയിനി "
    ഇനിയൊരിക്കലും ഒറ്റക്ക് ഹൃദയമെടുത്ത് പേരാലിന്‍ കൊമ്പില്‍ ചേര്‍ക്കരുത്
    കെട്ടുമ്പൊള്‍ ആ ഹൃദയം കൂടി കൂട്ടി വയ്ക്കണം ..
    അല്ലെങ്കില്‍ ആ പ്രണയത്തെ കാലം കൊണ്ട് പൊകുമായിരുന്നുവോ ?

    ReplyDelete
    Replies
    1. റിനി ശബരി ...ശരിക്കും 18 മാറ്റിന്റെ എന്റെ ചിന്തയെ തങ്ങളുടെ 22 ക്യാരറ്റ് കമന്റ്‌ കൊണ്ട് പൂർണ്ണമാക്കി... അതിന്റെ നന്ദി അടുത്ത ഒരു ചിന്തക്ക് മൂലധനമാക്കി ഞാൻ മാറ്റി വയ്ക്കട്ടെ.

      Delete
  3. word verification ഒന്ന് മാറ്റു കേട്ടൊ ബൈജു

    ReplyDelete
    Replies
    1. മാറ്റിയിട്ടുണ്ട്.. നിര്ദേശം വിലയേറിയത് നന്ദി

      Delete
  4. evideyo oru poral veezhthan kavithayku sadhichittundu...athalle ezhuthukarante vijayam....nannayirikkunnu...

    ReplyDelete
    Replies
    1. പ്രണയം ഒരു അനുഭൂതി അതിനും അപ്പുറത്തേക്ക് പ്രണയം അനുഭവിക്കാൻ കഴിഞ്ഞവർക്ക് ആശംസകൾ അര്പ്പിച്ചു പ്രണയം മടങ്ങിപോകുന്ന കാഴ്ച കണ്ടു കുറിച്ച രണ്ടു വരികളാണ്, കുറച്ചു കടുതോ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്! പ്രണയത്തിന്റെ നോവ്‌ സെപ്റ്റിക് അവൻ സാധ്യത ഉള്ളത് വളരെ പേടിച്ചു പേടിച്ചു തന്നെയാണ് പോസ്റ്റ്‌ ചെയ്തതും!

      കൊച്ചു വരികളെ ശ്രദ്ധിച്ചതിനു നന്ദി അറിയിക്കട്ടെ,

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നെടുവീർപ്പിൻ്റെ വിത്ത്

ശ്വസനത്തിൻ്റെ വിത്തുകൾക്കിടയിൽ നെടുവീർപ്പിൻ്റെ വിത്തുകൾ മാത്രം കിളിർത്ത് വരുന്നത് നോക്കിയിരിക്കുകയായിരുന്നു  പക്ഷിയും അതിൻ്റെ കൊത്തലും ഞാൻ ആയുസ്സിൻ്റെ പക്ഷിക്ക് ശ്വാസം നീട്ടിയിട്ട് കൊടുക്കുന്നു പക്ഷി ശ്വാസം കൊത്തി തിന്ന് ആയുസ്സ് നീട്ടുന്നു കണ്ണ് കൊണ്ട് നോക്കുന്നു മണ്ണ് മണ്ണ് എന്ന് അത് വീണ്ടും വീണ്ടും ആഞ്ഞ് കൊത്തുന്നു കൊത്തുകളുടെ വീണ്ടെടുപ്പാണ് എൻ്റെ പക്ഷി അത് തൂവലിൽ ഇട്ടുവെക്കുന്നു വെന്നേയുള്ള ബ്ലാക്ക്ആൻവൈറ്റിൽ ധ്യാനിക്കുന്ന ബുദ്ധനെ ഒരു ഗൃഹാതുരത്തം തട്ടിമറിച്ചിടും പോലെ ചീവിടുകളുടെ ഒച്ച ഇട്ടുവെക്കും തകരപ്പാട്ട മറിയുന്നു നീലനിറത്തിൽ ധ്യാനിക്കുന്ന ബുദ്ധനെ ഒരു പർപ്പിൾ പൂവ് ശംഖുപുഷ്പത്തിൻ്റെ ചോട്ടിൽ നിന്നും ശാന്തമായി  കണ്ടെടുക്കുന്നു ബുദ്ധൻ്റെ കാലിൽ തട്ടിമറിയുന്ന ഗൃഹാതുരത്തത്തിൻ്റെ പൂക്കൾ നിലത്ത് ഋതുക്കൾ യശോദര എന്ന് പൂവ് ധ്യാനിക്കുന്നില്ല അത് വിരിയുക മാത്രം ചെയ്യുന്നു എനിക്ക് മാനത്തിൻ്റെ ഗൃഹാതുരത്വത്തിലേക്ക്  ഒരു നെടുവീർപ്പ് മാത്രം എടുത്ത് പൊട്ടിവീഴുവാൻ തോന്നുന്നു മിടിപ്പുകളുടെ കാടിൽ നിന്നും ഇനിയും പുറത്ത് കടക്കാത്ത ഹൃദയം ഉടലിൽ മൃഗം പോലെ പതുങ്ങുന്നു നെടുവീർപ്പുകൾക്ക് എതിരേ ചാട...

എൻ്റെ ഒന്നാമത്തെ ഏകാന്തത അതിൻ്റെ രണ്ടാമത്തെ ഏകാന്തതയോട് തെളിവ് ചോദിക്കുന്നു

എൻ്റെ ഒന്നാമത്തെ ഏകാന്തത എന്ത് ചെയ്യുന്നു? ഒന്നുമില്ല, അത് എൻ്റെ രണ്ടാമത്തെ  ഏകാന്തത എന്ത് ചെയ്യുന്നു എന്ന്  എത്തിനോക്കുക മാത്രം ചെയ്യുന്നു രണ്ടും മൂന്നും ഏകാന്തതകൾ ഒന്നും ചെയ്യുന്നില്ല എന്നിട്ടും എൻ്റെ രണ്ടാമത്തെ ഏകാന്തത നിൻ്റെ ഒന്നാമത്തെ ഏകാന്തതയെ അനുഗമിക്കുക മാത്രം ചെയ്യുന്നു അനുകരിക്കുവാനാകാത്ത ഒരേകാന്തത നീ കൊണ്ട് നടക്കുന്നു എന്ന് തോന്നിയിരുന്നു എൻ്റെ കാണാതെപോയ ഒരേകാന്തതയേ നിൻ്റെ രണ്ടും മൂന്നും ഏകാന്തതകൾ, അവയുടെ നിഗമനങ്ങൾ,  തിരഞ്ഞ് പോയിട്ടുണ്ടാവണം 2 ഒരു പ്രണയ ഗാനത്തിൽ കമിതാക്കൾ  പ്രണയവും ഗാനവുമായി ഒരകലം വേണുനാഗവള്ളിമുഖമുള്ള ഏകാന്തത പാലിക്കുന്നത് പോലെ നീ എൻ്റെ അനേകം ഏകാന്തതകളുടെ പാലക ഏറ്റവും അവസാനം അനുഭവപെട്ട ഒരേകാന്തത, അതിൻ്റെ ഒരു ശരിപ്പകർപ്പ് എൻ്റെ ഉടൽ കൊണ്ടുനടന്നിരുന്നു കാലവുമായുള്ള അതിൻ്റെ അകലം പ്രണയമാവുന്നു ഒരു പരിമിതിയാവുന്നില്ല ഇരുട്ട്  ഉടലിൻ്റെ സ്‌ക്രീൻഷോട്ട്, സ്വതന്ത്രഏകാന്തത എന്നൊക്കെയുള്ള അതിൻ്റെ വിലയിരുത്തലുകൾ നിലാവുമായി ഇടകലർന്ന് ഉടൽ അതിൻ്റെ പരിധി ലംഘിക്കുന്നത് പോലെ ഇരുട്ടിൻ്റെ പരിമിതികൾ  പരമാവധി ഇട്ടുവെക്കാവുന്ന  ഒന്നാവുകയാവണം ചന്ദ്രൻ ...

മൂളലിൻ്റെ മെനു

നിങ്ങളുടെ കാതുകൾ കലണ്ടറിലെ  രണ്ട് താളുകളാണ് അഥവാ മാസങ്ങൾ വേനലിനെ കേൾക്കുകയാണ് വേനൽക്കാലം കാലികളല്ല അവയുടെ കഴുത്തിൽ  കിലുങ്ങുന്ന കുടമണികളില്ല ആരേയും ഹിപ്നോട്ടൈസ് ചെയ്യുന്നില്ല വേനൽ അത് എഴുതുവാൻ നിങ്ങൾ  ഒരു കാലത്തും ഒരു സമൂഹത്തിലും നിലയും വിലയുമില്ലാത്ത കവിയുമല്ല അന്തസ്സുള്ള ജനതയാണെന്ന് നിങ്ങൾ എന്ന് ബോധ്യപ്പെടുത്തുവാനുള്ള ഏതോ ഭരണാധികാരിയുടെ ശ്രമത്തേ ഭരണം എന്ന് വിലയിരുത്തുവാൻ ആത്മാർത്ഥമായി ശ്രമിച്ചിട്ടുണ്ടാവണം നിങ്ങൾ അന്തസ്സുള്ള ആകാശം ഓരോ വ്യക്തികൾക്കും ഉണ്ടെന്ന് നിയമം മൂലം അത് ഓരോ വ്യക്തികൾക്കും ഉറപ്പ് വരുത്തണം എന്ന് നിങ്ങൾ  ആഗ്രഹിക്കുന്നുണ്ട്. അന്തസ്സിനുള്ള അവകാശം അന്തസ്സിനുള്ള നിയമം സാധാരണ ജനം എന്ന നിലയിൽ ഒരു പൗരന് എന്തിനാണിത്രയും അന്തസ്സ് എന്നോർത്ത് ഓരോ പൂക്കളും കായ്കളും പൂക്കുന്നു കായ്ക്കുന്നു കൊഴിയുന്നു എന്ന് ആരോ കരുതിയിട്ടുണ്ട് ഉറപ്പ് ധർമ്മം എന്നത് ഒരു പരിഗണനാ വിഷയമേ അല്ലാതായിട്ടുണ്ട് ധർമ്മം എന്നത് ഭിക്ഷ പോലെ നിങ്ങൾക്ക് മുന്നിൽ കൈനീട്ടുന്ന എന്തോ ഒന്ന് ആയത് എന്ന് മുതൽക്കാണ് അന്തസ്സിന് വേണ്ടിയുള്ള അപേക്ഷ അതിന് വേണ്ടിയുള്ള കൈനീട്ടൽ യാചിച്ച് കിട്ടിയ ഭിക്ഷ പോലെ അന്തസ്...