എൻ്റെ ഒന്നാമത്തെ ഏകാന്തത എന്ത് ചെയ്യുന്നു? ഒന്നുമില്ല, അത് എൻ്റെ രണ്ടാമത്തെ ഏകാന്തത എന്ത് ചെയ്യുന്നു എന്ന് എത്തിനോക്കുക മാത്രം ചെയ്യുന്നു രണ്ടും മൂന്നും ഏകാന്തതകൾ ഒന്നും ചെയ്യുന്നില്ല എന്നിട്ടും എൻ്റെ രണ്ടാമത്തെ ഏകാന്തത നിൻ്റെ ഒന്നാമത്തെ ഏകാന്തതയെ അനുഗമിക്കുക മാത്രം ചെയ്യുന്നു അനുകരിക്കുവാനാകാത്ത ഒരേകാന്തത നീ കൊണ്ട് നടക്കുന്നു എന്ന് തോന്നിയിരുന്നു എൻ്റെ കാണാതെപോയ ഒരേകാന്തതയേ നിൻ്റെ രണ്ടും മൂന്നും ഏകാന്തതകൾ, അവയുടെ നിഗമനങ്ങൾ, തിരഞ്ഞ് പോയിട്ടുണ്ടാവണം 2 ഒരു പ്രണയ ഗാനത്തിൽ കമിതാക്കൾ പ്രണയവും ഗാനവുമായി ഒരകലം വേണുനാഗവള്ളിമുഖമുള്ള ഏകാന്തത പാലിക്കുന്നത് പോലെ നീ എൻ്റെ അനേകം ഏകാന്തതകളുടെ പാലക ഏറ്റവും അവസാനം അനുഭവപെട്ട ഒരേകാന്തത, അതിൻ്റെ ഒരു ശരിപ്പകർപ്പ് എൻ്റെ ഉടൽ കൊണ്ടുനടന്നിരുന്നു കാലവുമായുള്ള അതിൻ്റെ അകലം പ്രണയമാവുന്നു ഒരു പരിമിതിയാവുന്നില്ല ഇരുട്ട് ഉടലിൻ്റെ സ്‌ക്രീൻഷോട്ട്, സ്വതന്ത്രഏകാന്തത എന്നൊക്കെയുള്ള അതിൻ്റെ വിലയിരുത്തലുകൾ നിലാവുമായി ഇടകലർന്ന് ഉടൽ അതിൻ്റെ പരിധി ലംഘിക്കുന്നത് പോലെ ഇരുട്ടിൻ്റെ പരിമിതികൾ പരമാവധി ഇട്ടുവെക്കാവുന്ന ഒന്നാവുകയാവണം ചന്ദ്രൻ ...
കേവലം ഒരു ഭാഷ പഠിക്കുവാൻ-
ReplyDeleteവിറ്റു ഞാൻ എൻ അറിവിനെ
വിയോജിപ്പ് രേഖപ്പെടുത്തുന്നു
അജിത് ഭായ് യുടെ ആ ചെറിയ വിയോജന കുറിപ്പ് എന്ത് വിശാല അർഥം ഉള്ളതായിരുന്നെന്നു ഒരു ചെറിയ തിരുത്ത് നടത്തുമ്പോൾ ഞാൻ മനസിലാക്കുന്നു. നമിച്ചു ആദരവു
Deleteഅജിത് ഭായ് ഈ വിയോജിപ്പ് തന്നെ ആണ് വിദ്യാഭ്യാസത്തിന്റെ ശക്തി. ഈ വിയോജിപ്പിനോട് ഞാൻ പൂര്ണമായും യോജിക്കുന്നു സ്വാഗതം ചെയ്യുന്നു. നന്ദി അജിത് ഭായ്, ആ വരി നോക്കട്ടെ കറക്റ്റ് ചെയ്യാം
ReplyDelete