Skip to main content

പ്രേത പരിശോധന


ഞാൻ ധർമ സങ്കടത്തിലാണ്!
ജീവനുള്ള ശരീരം കീറിപഠിക്കാൻ
നിയമം  എന്നെ അനുവദിക്കുന്നില്ല,
തവളയിൽ മനസ്സ് കണ്ടെത്താൻ എനിക്ക് കഴിയുന്നുമില്ല
തവള കാലല്ലാതെ കണ്ണടച്ചാൽ ഒന്നും കാണുന്നുമില്ല
മനസ് ഒളിച്ചിരിക്കുന്നത് ശരീരതിനകതാണെന്ന്
പഠിപ്പിച്ച പാഠം മറക്കാൻ എനിക്ക് കഴിയുന്നുമില്ല,
പോസ്റ്മോര്റെം റിപ്പോർട്ട്‌ കാണാതെ പഠിക്കാൻ
എനിക്ക് കഴിയുന്നുമില്ല,
ഞാൻ ഇനിയും കൊന്നു തള്ളിക്കോട്ടേ?

(മനസ്സ് കിട്ടിയിട്ടെന്തിനാ???? ആഹ പുഴുങ്ങലരിയുടെ മണം!!!)

Comments

  1. കവിത ഇഷ്ടമായി. പക്ഷെ മനസ്സ്‌ ശരീരത്തിനുള്ളിലാണെന്ന് തോന്നുന്നില്ല.. ഹൃദയം ശരീരത്തിനുള്ളിലാണെന്നു പറയാം.

    ReplyDelete
  2. നന്ദി മധു സർ, പക്ഷെ ഇത് ഒരു പ്രതികരണ ചിന്തയില ഉണ്ടായ ചില വരികളാണ്, സർ കണ്ടിട്ടുണ്ടാവും "ചുമല" എന്നാ മനോഹര കവിത,

    http://rithubhedangal.blogspot.ae/

    മനസ്സ് വല്ലാത്ത ഒരു പ്രഹേളിക തന്നെ സർ, അതെവിടെയനെന്നിയാതെ ആണ് നമ്മൾ അത് തേടി നടക്കേണ്ടത്‌

    നന്ദി സർ ഒരുപാടു.. മനസ്സ് ശരീരത്തിൽ ആണോ ചിന്തയിലാണോ തലചോരിലാണോ അതോ ആത്മാവോ? എന്നെ അലട്ടുന്ന ചോദ്യങ്ങളിൽ ഒന്നാണ്.. തീരുമാനത്തിലെത്താൻ മരണം വരെയോ അത് കഴിഞ്ഞോ സമയം ഉണ്ടാവും എന്ന് പ്രതീക്ഷിയലാണ്

    ReplyDelete
  3. മനസ്സ് കണ്ടെത്താകുന്നവന്‍ ആര്‍?

    ReplyDelete
    Replies
    1. വേല കയ്യിലിരിക്കട്ടെ അജിത്‌ ഭായ് അതിനു മറുപടി പറായാൻ എനിക്ക് ഇപ്പോം മനസ്സില്ല

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി 

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...