Skip to main content

ചോദ്യ? ചിഹ്നം !!!

എനിക്കൊരു ചോദ്യം കളഞ്ഞു കിട്ടി..
വഴി അത് പിന്നെ മറ്റൊരു കണക്കിലായി..
വര  വരി തെറ്റി, അത് പിന്നെ  കലഹമായി.
ഹാരകം ഹരണത്തിൽ അടങ്ങാതെ പോയപ്പോ
ഉത്തരം പലരിൽ  കടവുമായി
തുടർന്ന് അതൊരു ശീലമായി
അവസാനം ഉത്തരം പലിശയായി
പിന്നെ എളുപ്പ വഴിയിൽ ക്രീയ കൂടി
ഉത്തരം പത്തായത്തിൽ ചത്തിരുന്നു
അരി; നെല്ല് തിന്നു,  ഒരു രൂപ തിരിച്ചു  തന്നു!
എന്നിട്ടും ശിഷ്ടം ചോദ്യമായി !!
വെറുതെ വിട്ടോരന്വേഷണം !
അത്  പിന്നൊരു പ്രഹസനം!
എന്നിട്ടും അവിടെ  ബാക്കിയാക്കി!
എവിടെ  ഇതിന്റെ ചോദ്യചിഹ്നം?

Comments

  1. Replies
    1. നന്ദി നിധേഷ് ഉത്തരത്തിനു നന്ദി!അപ്പോൾ കൊസ്റ്യൻ "മാർക്ക്‌""" ......?
      അത് ആന്സ്വറിനു ഉണ്ട്

      Delete
  2. എവിടെ ഇതിന്റെ ചോദ്യചിഹ്നം?
    കൊള്ളാമല്ലോ കണക്കു ചോദ്യവുമായി ഒരു കവിത.
    ആശംസകൾ

    ReplyDelete
    Replies
    1. നമ്മൾ എല്ലാം ചോദ്യ ചിഹ്നം ആയി ഈശ്വരന്റെ ഉത്തരത്തിനായി കാത്തു നില്കുന്നവരല്ലേ അക്ക, വായനക്കും ഈ പ്രോത്സാഹനത്തിനും ഒരു പാട് നന്ദി

      Delete
  3. സി ബി ഐ അന്വേഷിക്കണം

    ReplyDelete
    Replies
    1. കൂട്ടിലെ തത്തയെ കൊണ്ട് കാർഡ്‌ എടുപ്പിക്കണോ അജിത്‌ ഭായ്

      നന്ദി അജിത്‌ ഭായ്

      Delete
  4. ആത്മഹത്യ ചെയ്യപ്പെടുന്ന കൊലപാതകങ്ങൾക്, വട്ടിപലിശകളുടെ നിലവിളികൾക്കു, വിള പോയ കര്ഷകന്റെ രോദനങ്ങല്ക്, സഹായം നിരസിക്കപെടുന്ന വിദ്യാഭ്യസങ്ങല്ക്, നഷ്ടപെടുന്ന പ്രണയം ജീവിതം മാനം ഇതിനോന്നിനും ജീവൻ ഒരുത്തരം ആയി തോന്നാതിരിക്കാൻ നമുക്ക് തിരയാം ചോദ്യ? ചിഹ്നം! കണ്ണടച്ച് ഈ അന്ധകാരത്തിൽ!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി