Skip to main content

വരികൾ


കാരിരുമ്പും കോണ്‍ക്രീറ്റും അരക്കിട്ടുറപ്പിച്ച
അച്ചടക്കത്തിന്റെ ജീവിത പാതയിൽ ..
അറിവ് കേടിനാൽ കേറി കുറുകെ നിവരുമ്പോൾ
നിന്നെ കാത്തു നിന്ന  അഭിശപ്ത നിമിഷങ്ങൾ...

ആ  അക്ഷമ മുഹൂർത്തം അതിലൊന്നിൽ 
അറിയാതെ ചില വരികൾ കുറിക്കവേ;
വൈകി കിതച്ച വരവിലും  നിൻ വെട്ടം മിന്നിയോ?
പിന്നെ എൻ കണ്ണീർ തൂലിക അതു നീ കണ്ടുവോ?

അറിയാതെ കുറഞ്ഞതാകാം നിൻ വേഗം 
എങ്കിലും തിരിച്ചറിയുന്നതെൻ ദേഹം  ...
ഈ വേഗത്തിൽ കടക്കുവാനാവില്ലെനിക്ക്,
ഞാൻ വരാൻ  ഇനിയും വൈകുമെന്ന്..

ആ നെടുവീർപ്പിൽ  പിടി വിട്ടു പോയൊരാ-
വരികൾ കാറ്റിൽ പറന്നെ പോകവേ 
പിടിക്കാൻ നീട്ടിയ മനസ്സിൽ പിന്നെയും
ആശയായ് അതൊന്നു മാത്രം..

ആയിരം പേർ  നോക്കീമറിയാതെ... കുറ്റപ്പെടുത്താതെ..
ഒരാളെങ്കിലും വായിച്ചറിഞ്ഞത്  കീറി കളഞ്ഞെങ്കിൽ!!!

Comments

  1. കാറ്റില്‍ പറന്നുപോയ വരികള്‍

    ReplyDelete
    Replies
    1. വരികളും കാറ്റാവുന്നുണ്ടോ? വായു ആണല്ലോ കാറ്റ്
      നന്ദി അജിത്‌ ഭായ്

      Delete
  2. പറന്നുപോയെങ്കിലും ആശ ബാക്കിയായി അവശേഷിക്കുന്നു.

    ReplyDelete
  3. റാംജി ഭായ് സുസ്വാഗതം! വര ആണ് ആദ്യം കണ്ടത് അതും മനോഹരമായ ഒരു കവർ design ഇന്ന് ഒരു കഥ പരിചയപെട്ടു, അവിശ്വസനീയമായി ഇതാ ഒരു കൈഒപ്പു, ഒരു പാട് സന്തോഷം ഒത്തിരി ഒത്തിരി!!!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

വെട്ടം

സൂര്യനെന്ന തെരുവിലെ വെട്ടത്തിന്റെ നാലാമത്തെ വീട് പുലരി ഒരു കത്താണ്, കളഞ്ഞുപോയ പകൽമുളച്ചിയുടെ വിത്തും ഇന്നലെകളാണ് ഇലകൾ കാത്തിരിപ്പ് എന്തോ ചുവയുള്ള കായും അതിശയമെന്ന് പറയട്ടെ ഇന്നങ്ങോട്ട്, അവധിയിൽ പ്രവേശിച്ച പോസ്റ്റ്മാനാകുന്നു, ദിവസം...