Skip to main content

വാതിൽ


കൊത്തിപ്പിടിപ്പിച്ച ചിത്ര പണികൾക്ക് പിന്നിലായ്
മനസ്സില് പടരും തെളിയാ മാറാലകൾക്ക് മറയായി
പുറം തിരിഞ്ഞ ഒരു വിശ്വസ്തത പല
കാരിരുമ്പാൽപൂട്ടും സ്വഗ്രഹത്തിൻ മണി വാതിൽ

സമർത്ഥനാം ചോരന്റെ ന്യായമാം അവകാശത്തിനു
അന്യായമായി  പതിയെ തുറക്കും അവിശ്വാസ വാതിൽ

തെറ്റാകും ശരിയെ തെറ്റിദ്ധരിച്ചും മലര്ക്കെ തുറക്കും വല്യ വാതിൽ
ശരിയാകും അപരനെ അറിയാൻ മടിച്ചു കൊട്ടി അടക്കും ചെറു വാതിൽ
തെറ്റിന്റെ ശരിയെ തെറ്റായി ചേർക്കും കൂട്ടം തെറ്റിയ മുൻ വാതിൽ
ശരിയുടെ തെറ്റിനെ ശരിയായി കാണും പച്ച വെളിച്ചത്തിൻ പുറം വാതിൽ

പകൽ പിതാവടച്ചിട്ടാലും രാത്രിയിൽ  ചാരും മാതൃ വാല്സല്യത്തിൻ സ്നേഹവാതിൽ
അച്ഛന്റെ താളത്തിന് താനെ അടഞ്ഞും മാതൃ സ്നേഹത്തിനുകാതോർക്കും പിൻ വാതിൽ.
പിൻ വാതിലിനെ കാവൽ പകരും പിതൃ സ്നേഹത്തിൻ മറ വാതിൽ
ഏതു ഹൃദയത്തിന്നും വിശാലത പോലെ സ്നേഹം പകരും  അമ്മ വാതിൽ

മൊബൈൽ ശിൽക്കാരത്തിൽ പരിധിക്ക് വേണ്ടി കാറ്റത്തു തുറക്കും കിളി വാതിൽ
ഏകാന്ത സമൂഹത്തിനു ശാന്തമായ്  കാവൽ കാരാഗൃഹത്തിൻ കരി വാതിൽ



Comments

  1. പട്ടേപ്പാടം റാംജി എന്നാ കലാകാരന്റെ അതി മനോഹരമായ ഒരു കഥയില നിന്ന് ഉള്കൊണ്ട ചില വരികൾ "ന്യായമാം അവകാശത്തിന"
    നന്ദി അറിയിക്കുന്നു റാംജി ഭായ്

    ReplyDelete
  2. വാതിലുകള്‍ ഇങ്ങനെ പലവക ഉണ്ടെന്ന്‍ ഓര്‍മ്മപ്പെടുത്തിയതിനു നന്ദി!

    ReplyDelete
    Replies
    1. ഇതൊന്നും വാതിലുകൾ അല്ല എന്ന് അറിയാമെങ്കിലും, ഒരിക്കലും തുറക്കാത്ത വാതിലുകളും, നിയമത്തിന്റെ പേരില് വെളിച്ചം കടക്കാത്ത ഇരുട്ടറകളിൽ തലക്കപ്പെട്ടവന്റെ മുമ്പില കൊട്ടി അടച്ച വാതിലുകളും, അന്ധവിശ്വാസങ്ങളുടെ തടവറയിൽ ചൊവ്വ ദോഷം ഉള്പാടെ അടഞ്ഞു കിടക്കുന്ന വാതിലുകളെ അങ്ങിനെ എത്രയോ നമ്മൾ പണിത വാതിലുകൾ കാണാ തിരിക്കുവാനുള്ള ഒരു കുറുക്കു വിദ്യ ആണ് ഈ വാതിൽ

      വാതിലിൽ കൂടി കടന്നുപോയതിനു വളരെ നന്ദി ഒപ്പം സ്വാഗതവും

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി