Skip to main content

സമ്മതിദാനം

നമ്മളീ സുകൃത ഭൂമിയിൽ കണ്ടു മുട്ടി
ഈ ജന്മ സുകൃതം പങ്കു വച്ചു
നിനക്ക് എഴുതി സുകൃത രേഖ
രജത കരണ്ടിയിൽ പാൽപായസം.

എനിക്ക് കിട്ടി കമുകിൻ പാളയും മഴവെള്ളവും
എങ്കിലും നമ്മൾ സോദരരായി ഏകമാം വിദ്യകൾ അഭ്യസിച്ചു
നിനക്ക് പാരമ്പര്യം  പരവതാനിയായ്.
 നീ കേറിഅധികാര കസേരകൾ


നിനക്ക് അധികാരം തണൽ മരമായി
എനിക്ക് അദ്വാനം അത്താണിയായി

എൻറെ നിസ്സഹായതയെ
നിൻറെ നിസ്സങ്കതതൻ കൈ പിടിക്കേ ..



നിനക്കെന്തിനു ചുവരെഴുതാൻ എന്റെ രക്തം?
നിന്റെ ആഡംബരത്തിനെത്തിനു എൻ വിയർപ്പ്?
നിനക്ക് ഭിക്ഷ നല്കാൻ എന്തിനെൻ സമ്പാദ്യം
നിന്റെ ആയുസ്സിനെതിനു എന്റെ യവ്വനം?


നിനക്ക് നീന്താൻ എന്തിനു എൻ കുടിനീർ?
നിന്റെ കാർപൊർചിനെന്തു എന്റെ കിടപ്പാടം
നിന്റെ വേട്ടനായക്കെന്തിനു എന്റെ തെരുവിൻ അബലമാനം
നിന്റെ ശീതളിമക്കെന്തിനു  എന്റെ കണ്ണീർ

നിന്റെ വളർത്തു മൃഗത്തിനെന്തിനു  എന്റെ ചോറ്?
നിനക്ക് ഭരിക്കാൻ എന്തിനു എന്റെ സമ്മതി ദാനം
നിന്റെ അഴിമതിക്കെന്തിനു  എന്റെ വോട്ട്?
എൻറെ മനസ്സാക്ഷിക്കെന്തിനു  നിൻറെ പാപത്തിൻ അഴിമതിക്കറ.

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി 

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...