നീ മരിക്കും മുമ്പ് ഞാൻ തരട്ടെ?
നിന്റെ ഓര്മ ചുവരിൽ ചാരാൻ...
ഒരു ചില്ലിട്ട ജാലക ചിത്രം ?
വാടാതെ മാലയിടാതെ സൂക്ഷിക്കാൻ!
ഈ സൗഹൃദം ..ഈ പൊരി വേനലിൽ ..
അത് വാടുന്നത് വരെ ഞാൻ മരിക്കാതിരിക്കാൻ!!!
നന്ദി സൌഗന്ധികം..... ഓരോ കവിതയിലും സൌഗന്ധികം ചാർത്തുന്ന ഈ കയ്യൊപ്പിന്റെ സുന്ഗന്ധം തന്നെ, സൌഹൃദത്തിന്റെ സുഗന്ധം..... അത് എന്നും ഉണ്ടാവും ഉണ്ടാവട്ടെ അതിനുള്ള അനുഗ്രഹങ്ങളും....
തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട് ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ പിടിപ്പിക്കുകയായിരുന്നു ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ തമ്മിൽ
കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...
മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും ജീവിതം നമുക്കെന്നും സ്നേഹമിട്ടായി
തന്നോളൂ....
ReplyDeleteനന്ദി സൌഗന്ധികം..... ഓരോ കവിതയിലും സൌഗന്ധികം ചാർത്തുന്ന ഈ കയ്യൊപ്പിന്റെ സുന്ഗന്ധം തന്നെ, സൌഹൃദത്തിന്റെ സുഗന്ധം..... അത് എന്നും ഉണ്ടാവും ഉണ്ടാവട്ടെ അതിനുള്ള അനുഗ്രഹങ്ങളും....
Deleteപണ്ടു കാമുകന്‍ പിരിയാന്‍ നേരത്ത് കാമുകിയോടു പറഞ്ഞതു പോലുണ്ടല്ലോ....നമ്മുടെ പ്രേമത്തിന് എന്നെന്നും ഓര്‍ത്തിരിക്കാന്‍ ചില അനര്‍ഘ നിമിഷങ്ങള്‍...
ReplyDeleteപ്രണയം rigid ആണല്ലോ സൗഹൃദം flexible.. താങ്ക്സ് നന്ദി അനുരാജ്
Delete