Skip to main content

"ഐ ലവ് യു"

ഞാനും നീയും തമ്മിൽ ഒരു "എന്റർ" അകലം
പുറത്തേക്കും അകത്തേക്കും ഒരേ വാതിൽ
നമ്മുടെ ഷട്ട് ഡൌണ്‍ ചെയ്ത ദാമ്പത്യത്തിൽ  നമ്മൾ
സെറ്റ് ചെയ്തു മറന്ന ഒരേ  പാസ്സ്‌വേർഡ്‌ "ലവ്"

എളുപ്പമുള്ള പാസ്സ്‌വേർഡ്‌ ഹാക്ക് ചെയ്യുമെന്ന്
നമ്മൾ എന്തെ പരസ്പരം  മനസ്സിലാക്കിയില്ല?

 ബ്രൌസിംഗ് ഹിസ്റ്ററി ക്ലിയർ  ചെയ്തു
ഡിസ്ക് കണ്ണീരിൽക്ലീൻ ചെയ്തു,
"ഹാങ്ങ്‌" ഒഴിഞ്ഞു വർണ സ്ക്രീൻ തെളിഞ്ഞു
സംഗീതം അലേര്ട്ട് മുഴങ്ങി
ഒരു "മെയ്" ആയ്   അലിഞ്ഞു
ഒരേ മനസ്സായി ആ വിരൽ തൊട്ടു-
മനം അറിഞ്ഞു  ജീവിതം റി സ്റ്റാർട്ട്‌ചെയ്യാം
"ഐ ലവ് യു"

നമ്മുടെ ഹൃദയത്തിൽ ചെവിയിൽ
പുതിയ പാസ്സ്‌വേർഡ്‌ "ഐ ലവ് യു"

Comments

  1. സൈബര്‍ കവിതയും അതിലെ ബിംബങ്ങളും ഇഷ്ടപ്പെട്ടു...ആശംസകള്‍

    ReplyDelete
    Replies
    1. എന്നിട്ട് എവിടെ സമ്മാനം?

      നന്ദി അനുരാജ് ഈ ഇഷ്ടത്തിന് ഈ നല്ല വാക്കിനെക്കാൾ വല്യ സമ്മാനം ഇല്ലാട്ടോ

      Delete
  2. ഓണ്‍ലൈന്‍ ബന്ധങ്ങളില്‍ സ്നേഹത്തിന്റെ ആഴം
    നന്നെ കുറവാണെന്നൊരു പക്ഷമുണ്ട് ..
    അതില്‍ ചിലത് ശരിയെന്നും , ചിലത് തെറ്റെന്നും
    പറയേണ്ടി വരും ..
    ഹൃദയം ഹാക്ക് ചെയ്തു മുന്നേറുമ്പൊഴും
    ഇടക്കെപ്പൊഴെങ്കിലും ചെറു വീഴ്ചകളില്‍ പിന്‍ തിരിയുന്നുണ്ട് ..
    അതിപ്പൊള്‍ ഓണ്‍ലൈന് അല്ലാത്തതില്‍ അതെ ഗതി തന്നെ ..
    അറ്റ് പൊയ പലതിനെയും കൂട്ടി ചേര്‍ക്കുന്നതൊ ?
    അതൊ പുതിയ തലങ്ങളിലേക്കുള്ള യാത്രയോ ..?
    രണ്ടും ഇ - ലോകത്തില്‍ പൊടുന്നനേ ഉണ്ടാകുന്നത് തന്നെ ..
    " മുഖം നോക്കി ചെയ്യാനാണല്ലൊ നമ്മുക്കെ പണ്ടേ വിമ്മിഷ്ടം :)

    ReplyDelete
    Replies
    1. ടെക്നോളജി ജീവിതത്തിലേക്ക് കടന്നു വരുമ്പോൾ വെള്ളം കാണുന്ന കുട്ടിയെ പോലെ നാം എടുത്തു ചാടാറുണ്ട് അതിന്റെ ആഴമോ പരപ്പോ നീന്താലോ അറിയാതെ പെട്ടെന്നുള്ള ആവേശം, അത് ടെക്നോളജി മാത്രം അല്ല പുതിതായി കിട്ടുന്ന എല്ലാത്തിനോടും ആ ഒരു ആവേശം, അത് ഒരു പ്രണയം ആയികൊട്ടെ, വിവാഹം ആയികൊട്ടെ ഒരു ജോലി ആയികൊട്ടെ
      അതാവും പഴയ അല്കാര് പറഞ്ഞ ഒരു ചൊല്ല്, ഫാസ്റ്റ് ഫുഡ്‌ അങ്ങിനെ കേറി വരുന്നു ഇതിനെല്ലാം പുറകിലെ ദൂഷ്യം ആവേശത്തിൽ പുറം മോടിയിൽ നമ്മൾ കാണുന്നില്ല, ഇന്ന് വരുന്ന പുതിയ കാര് ആയാലും മാൽ ആയാലും പോയി ചിലവാക്കുമ്പോൾ യഥാര്ത്യം നമ്മൾ ചിന്തിക്കുന്നില്ല, മുന്നിലെ കണ്ണ് കൊണ്ട് കണ്ടാൽ മതി എന്ന് ഉടയതമ്പുരാൻ വിചാരിച്ചത് അകക്കണ്ണ് കൊണ്ട് ബാക്കി കാണാൻ ആകുമെന്ന് നമ്മൾ ഓർത്താലും പിറകില കണ്ണില്ലല്ലോ എന്ന് പരിതപിക്കുമ്പോൾ ആശ്വാസം ആയില്ലേ

      റിനി എന്താ ഉവാവനെന്നൊക്കെ കേട്ട് മാറിയോ? ഹോം സിക്ക്നെസ്സ് ആണോ മാറിയോ
      നന്ദി റിനി

      Delete
  3. വൈറസ്‌ ഫോര്‍മാറ്റ് ചെയ്ത്‌ ഒന്ന് അപ്പ് ഗ്രേഡ് ചെയ്‌താല്‍ രക്ഷപെട്ടെക്കും. :)
    ആശംസകള്‍

    ReplyDelete
    Replies
    1. അതെ വൈറസും ആന്റി വൈറസ്‌ ഒരു ഗർഭപാത്രത്തിൽ വളരുന്ന സമയം അല്ലെ

      നന്ദി നിധീഷ് ഒരു തുറന്ന വായനക്കും നല്ല അഭിപ്രായത്തിനും

      Delete
  4. എളുപ്പമുള്ള പാസ്സ്‌വേർഡ്‌ ഹാക്ക് ചെയ്യുമെന്ന്
    നമ്മൾ എന്തെ പരസ്പരം മനസ്സിലാക്കിയില്ല?
    പുതിയ പാസ്‌ വേർഡ്‌ ആരെങ്കിലും ഹാക്ക് ചെയ്യാതെ നോക്കണേ.. ഹ ഹ
    നല്ല രചന

    ReplyDelete
    Replies
    1. നന്ദി അക്ക, ഇത് പിന്നെ universal പാസ്സ്‌വേർഡ്‌ അല്ലെ?

      എല്ലാ പാസ്സ്‌വേർഡ്‌ പുട്ടുകളും ഈ കള്ള താക്കൊലിട്ടല്ലേ ഒന്ന് തുറക്കാൻ ശ്രമിക്കുക

      വളരെ സന്തോഷം അക്ക ഒരു പാട് നന്ദി

      Delete
  5. അല്പായുസ്സുകളായ ഐ ലവ് യൂകള്‍

    ReplyDelete
    Replies
    1. അത് കൊണ്ട് ഒരു പാട് പറയുന്നതല്ലേ ബുദ്ധി അജിത്‌ ഭായ്, കൂടുതൽ അറിയാല്ലോ, സ്നേഹം എവിടുന്നു കിട്ടിയാലും നല്ലതല്ലേ, എന്തായാലും കയ്യും കാലും ഇട്ടടിക്കണം അവസാനം ഇനി ഈ പാപം കൂടി ആയാലും

      നന്ദി അജിത്‌ ഭായ്

      Delete
  6. ഇക്കാലത്ത്, ഈ വാക്കുകൾക്ക് അത്ര സത്യസന്ധത പോര.അത് ആ വാക്കുകളുടെ കുഴപ്പമല്ല തന്നെ.ഉപയോഗിക്കുന്നവരുടെ തന്നെ.

    എങ്കിലും,യാത്രയ്ക്കിടയിൽ കടന്നു വന്ന പ്രിയ സുഹൃത്തേ, ബൈജു ഭായ്, ഞാനും താങ്കളോട് പറയുന്നു,

    ഐ ലവ് യൂ...

    നല്ല കവിത.ഇഷ്ടമായി.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. സത്യം പറഞ്ഞോളൂ സൌഗന്ധികത്തിനെ ആദ്യം കണ്ടപ്പോൾ തന്നെ എനിക്ക് ഡൌട്ട് ഉണ്ടായിരുന്നു വക്കീലാണോ എന്ന്, ചില വക്കീലുമാർക്ക് ഒരു സ്വഭാവം ഉണ്ട് അവരോടു കള്ളം പറയാൻ പാടില്ലെങ്കിലും അവര് കള്ളമേ പറയു. അത് കൊണ്ടാവും ഈ മുൻ‌കൂർ ജാമ്യം ആത്മാര്തത തൊട്ടു കള്ള സത്യം ഇട്ടതു, പിന്നെ എവിടെയോ വായിച്ചിരുന്നു സൌഗന്ധികം പെണ്ണ് കെട്ടിയിട്ടില്ലന്നു അത് കൊണ്ട് സമയം ഉണ്ട് പെണ്ണ് കെട്ടുന്നത് വരെ ആ ഐ ലവ് യു സ്വീകരിച്ചിരിക്കുന്നു ഞാൻ ഐ എടുത്തിട്ട് തിരിച്ചു തന്നേക്കാം

      പക്ഷെ ഒരു കാര്യം സത്യം ഇംഗ്ലീഷ് ഭാഷയിലെ ഗായത്രി തന്നെ ആണ് ഈ ഐ ലവ് യു, ശരിക്കും ശക്തമായ മാജിക്‌ പവർ ഉള്ള ഒരു വാചകം.

      നന്ദി സൌഗന്ധികം ഈ സുഗന്ധ നിമിഷങ്ങൾക്ക്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

ചൂണ്ടുപലക

കൊഴിഞ്ഞു വീണ ഇലകളും കടപുഴകിയ മരങ്ങളും വരണ്ട പുഴകളും നാമാവശേഷമായ പക്ഷികളും അവയുടെ ജീവിച്ചിരുന്നപ്പോൾ കൊഴിഞ്ഞ തൂവലുകളും വെവേറെ കൂട്ടി വച്ച് തോർന്ന മഴ കൊണ്ട് വേലി കെട്ടി മരിച്ച മനുഷ്യന്റെ ഓർമ്മകൾ കൊണ്ട് നിറം പുരട്ടിയ ഒറ്റമുറികട അതിലേയ്ക്ക് ഒരു നെടുവീർപ്പോളം നീളമുള്ള ഇടുങ്ങിയ വഴി അവിടെ ആക്രിക്കാരനെ പോലെ കീറിപറിഞ്ഞ വസ്ത്രം ധരിച്ച് ഭൂമിയിൽ വച്ച് കണ്ടിട്ടും ഗൌനിക്കാതിരുന്ന തീരെ പരിചയമില്ലാത്ത അന്യമതത്തിന്റെ ഏതോ ദൈവം സൗജന്യവിൽപ്പനക്കാരൻ അവിടേയ്ക്ക് സ്വന്തം ആത്മാവിന്റെ മന:സാക്ഷിയിലേയ്ക്ക് തന്നെ നീളുന്ന കൊന്നു തള്ളിയ മൃഗങ്ങളുടെ അസ്ഥികൾ കുഴിച്ചിട്ട ചൂണ്ടുപലകകൾ താൻ ഇല്ലാത്തതു കൊണ്ട് മാത്രം വിജനമായി തോന്നുന്ന ഭൂമിയിലെ ഓരോ വഴിയും അയവിറക്കി ശുദ്ധ വായു പുകച്ച് അവരവർ ചവുട്ടി അരച്ച കൂട്ടം തെറ്റിയ ഉറുമ്പുകളെ നിരീക്ഷിച്ചു അവിടെയും നിശബ്ദമായി വരി നില്ക്കുന്നു മരിച്ച മനുഷ്യർ