ഗാന്ധിജിയുടെ ചിത്രം ആ ചരിത്രം പോലും നമുക്കിന്നൊരു മറയാണ് ഒരു ക്ലാസ്സിക് ഉദാഹരണം നാടോടിക്കാറ്റു സിനിമ അത് മനോഹരമായി കാണിക്കുന്നുണ്ട് സത്യൻ സ്രീനിവസാൻ മഹാ പ്രതിഭകൾ ആ ജൈയിലിനു മുകളിലാണ് ആ ചിരിക്കുന്ന പടം, ശരിക്കും ഇപ്പൊ ഗാന്ധിജിയെ ഒരു appeasement പ്രീണനത്തിന്റെ symbol ആക്കുകയല്ലേ നമ്മൾ ഇപ്പോൾ ചെയ്യുന്നത്, ആ ചിത്രത്തിന്റെ അടിയിൽ നടക്കുന്ന അഴിമതി അസത്യം എല്ലാം ആ ചിരിയിൽ, ആ മഹാനിൽ മൂടി വക്കാൻ, ആ മഹാനെയും മഹാ പ്രസ്ഥാനത്തെയും മറ ആക്കുന്നത് കാണുമ്പോൾ
ശരിയാണ് അജിത് ഭായ് ഇന്ത്യ ഒരു ഭൂപടം തന്നെ, ഒന്ന് കൂടി ക്രൂരമായി പറഞ്ഞാൽ ജനിച്ച ഭൂമിയും ആരാധിക്കേണ്ട സ്ഥലങ്ങളും ഇന്ന് വെറും റിയൽ എസ്റ്റേറ്റ് വസ്തു ആയി കാണാൻ നമ്മൾ പഠിച്ചേ മതിയാവൂ സമൂഹം ഓരോ നിമിഷവും നമ്മളെ tution എടുക്കുകയാണല്ലോ കാശു കൊടുത്തു, തെറ്റുകൾ ശരിയോടു ചേർത്ത് പഠിക്കുവാൻ
തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട് ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ പിടിപ്പിക്കുകയായിരുന്നു ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ തമ്മിൽ
സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത് വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു; മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!
കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു വാതം പിടിച്ച പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്‍ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്‍...
ചുമരിലും , നോട്ടിലും , മാര്‍ക്കിലും
ReplyDeleteമാത്രമൊതുങ്ങി പൊകുന്ന മഹാത്മാവ് ..
നേടി തന്നതിനോട് , നമ്മുക്കെപ്പൊഴും പുച്ഛമാണ് ..
കിട്ടാനുള്ളതിലേക്കാണല്ലൊ എപ്പൊഴും കണ്ണും മനസ്സും ..
ഇപ്പൊള്‍ അനുഭവിക്കുന്നത് , ഇല്ലാണ്ടായി പൊകണം ..
കൂടേ മിഴികളില്‍ മഴയുള്ളവന്റെ ജീവിതമിപ്പൊഴും
അതു തന്നെ , തൊരാതെ പെയ്ത്ത് തുടരുന്നു ...
ഗാന്ധിജിയുടെ ചിത്രം ആ ചരിത്രം പോലും നമുക്കിന്നൊരു മറയാണ്
Deleteഒരു ക്ലാസ്സിക് ഉദാഹരണം നാടോടിക്കാറ്റു സിനിമ അത് മനോഹരമായി കാണിക്കുന്നുണ്ട് സത്യൻ സ്രീനിവസാൻ മഹാ പ്രതിഭകൾ ആ ജൈയിലിനു മുകളിലാണ് ആ ചിരിക്കുന്ന പടം, ശരിക്കും ഇപ്പൊ ഗാന്ധിജിയെ ഒരു appeasement പ്രീണനത്തിന്റെ symbol ആക്കുകയല്ലേ നമ്മൾ ഇപ്പോൾ ചെയ്യുന്നത്, ആ ചിത്രത്തിന്റെ അടിയിൽ നടക്കുന്ന അഴിമതി അസത്യം എല്ലാം ആ ചിരിയിൽ, ആ മഹാനിൽ മൂടി വക്കാൻ, ആ മഹാനെയും മഹാ പ്രസ്ഥാനത്തെയും മറ ആക്കുന്നത് കാണുമ്പോൾ
നന്ദി റിനി ഒരു പാട്
മകനേ ഇതിന്ഡ്യയുടെ ഭൂപടം
ReplyDeleteശരിയാണ് അജിത് ഭായ് ഇന്ത്യ ഒരു ഭൂപടം തന്നെ, ഒന്ന് കൂടി ക്രൂരമായി പറഞ്ഞാൽ ജനിച്ച ഭൂമിയും ആരാധിക്കേണ്ട സ്ഥലങ്ങളും ഇന്ന് വെറും റിയൽ എസ്റ്റേറ്റ് വസ്തു ആയി കാണാൻ നമ്മൾ പഠിച്ചേ മതിയാവൂ സമൂഹം ഓരോ നിമിഷവും നമ്മളെ tution എടുക്കുകയാണല്ലോ കാശു കൊടുത്തു, തെറ്റുകൾ ശരിയോടു ചേർത്ത് പഠിക്കുവാൻ
ReplyDeleteഇന്ന് ഘാതകനെയും ചുമരിൽ തൂക്കുകയാണ് .
ReplyDeleteശരിയാണ് ഘാതകരെ സൃഷ്ടിക്കുകയാണ് ചുവരിൽ തൂക്കാൻ വേണ്ടി നന്ദി ബഷീർ ആശങ്ക പങ്കു വച്ചതിനു
Delete