ഗാന്ധിജിയുടെ ചിത്രം ആ ചരിത്രം പോലും നമുക്കിന്നൊരു മറയാണ് ഒരു ക്ലാസ്സിക് ഉദാഹരണം നാടോടിക്കാറ്റു സിനിമ അത് മനോഹരമായി കാണിക്കുന്നുണ്ട് സത്യൻ സ്രീനിവസാൻ മഹാ പ്രതിഭകൾ ആ ജൈയിലിനു മുകളിലാണ് ആ ചിരിക്കുന്ന പടം, ശരിക്കും ഇപ്പൊ ഗാന്ധിജിയെ ഒരു appeasement പ്രീണനത്തിന്റെ symbol ആക്കുകയല്ലേ നമ്മൾ ഇപ്പോൾ ചെയ്യുന്നത്, ആ ചിത്രത്തിന്റെ അടിയിൽ നടക്കുന്ന അഴിമതി അസത്യം എല്ലാം ആ ചിരിയിൽ, ആ മഹാനിൽ മൂടി വക്കാൻ, ആ മഹാനെയും മഹാ പ്രസ്ഥാനത്തെയും മറ ആക്കുന്നത് കാണുമ്പോൾ
ശരിയാണ് അജിത് ഭായ് ഇന്ത്യ ഒരു ഭൂപടം തന്നെ, ഒന്ന് കൂടി ക്രൂരമായി പറഞ്ഞാൽ ജനിച്ച ഭൂമിയും ആരാധിക്കേണ്ട സ്ഥലങ്ങളും ഇന്ന് വെറും റിയൽ എസ്റ്റേറ്റ് വസ്തു ആയി കാണാൻ നമ്മൾ പഠിച്ചേ മതിയാവൂ സമൂഹം ഓരോ നിമിഷവും നമ്മളെ tution എടുക്കുകയാണല്ലോ കാശു കൊടുത്തു, തെറ്റുകൾ ശരിയോടു ചേർത്ത് പഠിക്കുവാൻ
ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!
ആരും നനയുവാനില്ലാത്തത് കൊണ്ടാവണം പായൽ പിടിച്ച മഴ ആരും നീന്തുവാനിറങ്ങാത്ത ഒരു കുളത്തിലേയ്ക്ക് കുളിക്കുവാനിറങ്ങുമ്പോൾ കാൽ വഴുതി തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ് തേയ്ച്ചു ആ മുറിവുകൾ ഉണക്കിയിട്ടുണ്ടാവുക
കൊഴിഞ്ഞു വീണ ഇലകളും കടപുഴകിയ മരങ്ങളും വരണ്ട പുഴകളും നാമാവശേഷമായ പക്ഷികളും അവയുടെ ജീവിച്ചിരുന്നപ്പോൾ കൊഴിഞ്ഞ തൂവലുകളും വെവേറെ കൂട്ടി വച്ച് തോർന്ന മഴ കൊണ്ട് വേലി കെട്ടി മരിച്ച മനുഷ്യന്റെ ഓർമ്മകൾ കൊണ്ട് നിറം പുരട്ടിയ ഒറ്റമുറികട അതിലേയ്ക്ക് ഒരു നെടുവീർപ്പോളം നീളമുള്ള ഇടുങ്ങിയ വഴി അവിടെ ആക്രിക്കാരനെ പോലെ കീറിപറിഞ്ഞ വസ്ത്രം ധരിച്ച് ഭൂമിയിൽ വച്ച് കണ്ടിട്ടും ഗൌനിക്കാതിരുന്ന തീരെ പരിചയമില്ലാത്ത അന്യമതത്തിന്റെ ഏതോ ദൈവം സൗജന്യവിൽപ്പനക്കാരൻ അവിടേയ്ക്ക് സ്വന്തം ആത്മാവിന്റെ മന:സാക്ഷിയിലേയ്ക്ക് തന്നെ നീളുന്ന കൊന്നു തള്ളിയ മൃഗങ്ങളുടെ അസ്ഥികൾ കുഴിച്ചിട്ട ചൂണ്ടുപലകകൾ താൻ ഇല്ലാത്തതു കൊണ്ട് മാത്രം വിജനമായി തോന്നുന്ന ഭൂമിയിലെ ഓരോ വഴിയും അയവിറക്കി ശുദ്ധ വായു പുകച്ച് അവരവർ ചവുട്ടി അരച്ച കൂട്ടം തെറ്റിയ ഉറുമ്പുകളെ നിരീക്ഷിച്ചു അവിടെയും നിശബ്ദമായി വരി നില്ക്കുന്നു മരിച്ച മനുഷ്യർ
ചുമരിലും , നോട്ടിലും , മാര്‍ക്കിലും
ReplyDeleteമാത്രമൊതുങ്ങി പൊകുന്ന മഹാത്മാവ് ..
നേടി തന്നതിനോട് , നമ്മുക്കെപ്പൊഴും പുച്ഛമാണ് ..
കിട്ടാനുള്ളതിലേക്കാണല്ലൊ എപ്പൊഴും കണ്ണും മനസ്സും ..
ഇപ്പൊള്‍ അനുഭവിക്കുന്നത് , ഇല്ലാണ്ടായി പൊകണം ..
കൂടേ മിഴികളില്‍ മഴയുള്ളവന്റെ ജീവിതമിപ്പൊഴും
അതു തന്നെ , തൊരാതെ പെയ്ത്ത് തുടരുന്നു ...
ഗാന്ധിജിയുടെ ചിത്രം ആ ചരിത്രം പോലും നമുക്കിന്നൊരു മറയാണ്
Deleteഒരു ക്ലാസ്സിക് ഉദാഹരണം നാടോടിക്കാറ്റു സിനിമ അത് മനോഹരമായി കാണിക്കുന്നുണ്ട് സത്യൻ സ്രീനിവസാൻ മഹാ പ്രതിഭകൾ ആ ജൈയിലിനു മുകളിലാണ് ആ ചിരിക്കുന്ന പടം, ശരിക്കും ഇപ്പൊ ഗാന്ധിജിയെ ഒരു appeasement പ്രീണനത്തിന്റെ symbol ആക്കുകയല്ലേ നമ്മൾ ഇപ്പോൾ ചെയ്യുന്നത്, ആ ചിത്രത്തിന്റെ അടിയിൽ നടക്കുന്ന അഴിമതി അസത്യം എല്ലാം ആ ചിരിയിൽ, ആ മഹാനിൽ മൂടി വക്കാൻ, ആ മഹാനെയും മഹാ പ്രസ്ഥാനത്തെയും മറ ആക്കുന്നത് കാണുമ്പോൾ
നന്ദി റിനി ഒരു പാട്
മകനേ ഇതിന്‍ഡ്യയുടെ ഭൂപടം
ReplyDeleteശരിയാണ് അജിത് ഭായ് ഇന്ത്യ ഒരു ഭൂപടം തന്നെ, ഒന്ന് കൂടി ക്രൂരമായി പറഞ്ഞാൽ ജനിച്ച ഭൂമിയും ആരാധിക്കേണ്ട സ്ഥലങ്ങളും ഇന്ന് വെറും റിയൽ എസ്റ്റേറ്റ് വസ്തു ആയി കാണാൻ നമ്മൾ പഠിച്ചേ മതിയാവൂ സമൂഹം ഓരോ നിമിഷവും നമ്മളെ tution എടുക്കുകയാണല്ലോ കാശു കൊടുത്തു, തെറ്റുകൾ ശരിയോടു ചേർത്ത് പഠിക്കുവാൻ
ReplyDeleteഇന്ന് ഘാതകനെയും ചുമരിൽ തൂക്കുകയാണ് .
ReplyDeleteശരിയാണ് ഘാതകരെ സൃഷ്ടിക്കുകയാണ് ചുവരിൽ തൂക്കാൻ വേണ്ടി നന്ദി ബഷീർ ആശങ്ക പങ്കു വച്ചതിനു
Delete