Skip to main content

പ്രണയം.. കുറച്ചു ക്രൂരമായത്

കാല്പനിക വനങ്ങളിൽ
തണുത്ത ഭൂമിയിൽ
മനസ്സിന്റെ ഇരുണ്ട തലങ്ങളിൽ
പതിയിരിക്കും
സ്വാർത്ഥ നാഗങ്ങൾ
ഫണം വിരിച്ചാടുമ്പോൾ
ജീവിത സംതൃപ്ത  ഭഗവാൻ
കാമ സല്ലാപ അമ്പുകൾ
മറയില്ലാതെ തൊടുത്തുവിട്ടു
ഉടലാകെ മുറിച്ചു രതിയായി
നോവിച്ചു വിടാറുണ്ട്! അത് പ്രണയമായ്
തിരിഞ്ഞു കൊത്താൻ!!

എന്നാലും
പ്രണയ നാഗമേ നീ അറിയുക..
നീ വെറും മരണ ദൂതൻ
മരണം വരിക്കും നാഗ ഭൂതം
നിത്യ യഥാർത്യമാം  യുഗങ്ങൾ നീളും
രതിയാകും മരണത്തിൻ രാത്രി സത്യത്തിൽ
നാവു നീട്ടി ഉമിനീരിറക്കി കാമ വിഷം തീണ്ടി മരിക്കും
മുറിവേറ്റ  നിമിഷ  പ്രണയ രോഗി!
നിമിഷ പ്രണയ നാഗം!!!

Comments

  1. പ്രണയനാഗം ദംശിച്ചാലുണ്ടല്ലോ....!!??

    ReplyDelete
    Replies
    1. പാമ്പിന വിഷത്തിനു ഇപ്പൊ എന്താ demand അജിത്‌ ഭായ് നല്ല അസ്സല് ലഹരിയല്ലേ

      Delete
  2. Replies
    1. നന്ദി പൂർവം..കൈപ്പറ്റിയിരിക്കുന്നു

      Delete
  3. പ്രണയം അവരുടെ മനസിലെ സങ്ങൽപ്പങ്ങൽക്കതീതമാണ്.
    ആശംസകൾ

    ReplyDelete
    Replies
    1. പ്രണയം രണ്ടു പേരുടെ സങ്കലനം
      സങ്കൽപം ഒരാളുടെ പ്രണയം
      എന്ന് എനിക്ക് തോന്നിയിട്ടുള്ളത്
      നന്ദി പ്രജീഷ്

      Delete
  4. പക്ഷേ കാമമില്ലാതെ ലോകമില്ലല്ലോ ബൈജൂ...

    ReplyDelete
    Replies
    1. കാമമേ ഉള്ളൂ പ്രണയം നൈമിഷികം എന്നാണ് ഞാൻ ഉദേശിച്ചത്‌ നന്ദി അനു രാജ്

      Delete
  5. കാല്പനിക വനങ്ങളിൽ
    തണുത്ത ഭൂമിയിൽ
    മനസ്സിന്റെ ഇരുണ്ട തലങ്ങളിൽ
    പതിയിരിക്കും
    സ്വാർത്ഥ നാഗങ്ങൾ

    പ്രണയത്തിനു നൽകിയ നിർവ്വചനം കൊള്ളാം.പ്രണയം അല്പസ്വല്പം സ്വാർത്ഥമായാലും, നൈമിഷികമായിപ്പോകല്ലേ എന്ന് ആഗ്രഹിച്ചു പോകുന്നു.

    നല്ല കവിത


    ശുഭാശംസകൾ...

    ReplyDelete
    Replies
    1. തഥാസ്തു നന്ദി സൌഗന്ധികം

      Delete
  6. ഉച്ച വെയിൽ പൂനിലാവാവുന്ന
    പ്രണയമാണ് പെയ്തിറങ്ങേണ്ടത് ...

    ReplyDelete
    Replies
    1. പക്ഷെ ഇത് രണ്ടും പ്രനയമാകുന്ന നിലാവും വെയിലും രതിയാകുന്ന സൂര്യനും ചന്ദ്രനും മുമ്പിൽ വെറും നിലാവും വെയിലും ആയി കരിഞ്ഞു പോകുന്നില്ലേ? സൂര്യനും ചന്ദ്രനും നിത്യമായ് നിൽകുമ്പോൾ
      അതാണ് എന്റെ സംശയം

      വളരെ നന്ദി

      Delete
  7. ആരും കൊതിക്കുന്ന നാഗ ദംശനം പ്രണയ നാഗത്തിന്റേത് മാത്രം

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഉടൽ മീൻ

തന്റെ ഒരു നേരത്തെ വിശപ്പിനു ഉറ്റവർക്ക്‌ കൂടി ചേർത്ത് കടലിലേയ്ക്ക് ഇലയിടുന്ന മുക്കുവൻ; വലയെറിയുവാൻ തന്റെ ഉടലെടുക്കുമ്പോൾ കൂടെ ഹൃദയം എടുക്കാറില്ല ചാളത്തടി പോലെ മെലിഞ്ഞ തന്റെ ദേഹത്ത് അത് ഒരു ഭാരമാകാതിരിക്കുവാൻ തീരത്തെ ഇല്ലാത്ത കുടിയിൽ ഏതെങ്കിലും കട്ടമരത്തിന്റെ അടിയിൽ അത് ജീവിതം പോലെ കയറ്റി വച്ചിരിക്കും പേരറിയാത്ത വിശപ്പിന്റെയോ കാണാത്ത ഒരു  താലിച്ചരടിന്റെയോ അതിലും പഴകിയ എന്നാലും ശക്തമായ ഒരു പൊക്കിൾക്കൊടിയുടേയോ പ്രാർത്ഥനയുടെ ബലത്തിൽ എന്നാലും അവൻ കടലിൽ മീൻ പോലെ സുരക്ഷിതനായിരിക്കും! കടൽ അവനേക്കാൾ പാവമായിരിക്കുന്നത് വരെ... അതല്ലാത്തപ്പോൾ അവനു പകരം തീരത്തേയ്ക്ക് മടങ്ങി വരിക ഒരു കടൽ തന്നെയായിരിക്കും! പക്ഷെ കണ്ണീരു പോലെ അത് ചെറുതായി തീരത്ത് ഒരു  മൈലാഞ്ചിപ്പാട് വരച്ചു തിരിച്ചുപോകുന്നതും, തിരിച്ചു പോകുമ്പോഴും, കൂടെ കൊണ്ട് വന്ന ചില തിരകൾ എടുക്കാൻ മറന്നു വെറും കയ്യോടെ  മടങ്ങേണ്ടി വരുന്നതും തീരത്തെ ഏതെങ്കിലും കുടിലിൽ അപ്പോഴും പിടയ്ക്കുന്ന സ്വന്തമായി  മുള്ള് പോലും ഇല്ലാത്ത  തലപോയ മീനുകളെ കാണുമ്പോഴായിരിക്കു...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചം, റാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...