Skip to main content

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും
രാവ് ഒരു പൂവാണെങ്കിൽ
സന്ധ്യ അതിന്റെ മൊട്ടാണെന്ന്
ഭംഗിവാക്ക് പറഞ്ഞു
പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം

കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം
കൈകൂപ്പി തൊഴുതപ്പോഴും
പിടച്ചിട്ടും അണയാതെ
കത്തിനിന്ന ദീപമൊരു നിലവിളക്കാകണം

കാലിടറുമ്പോഴും
നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ
ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത്
എന്നോ വിരമിച്ച
നരച്ചൊരു പോക്കുവെയിലാകണം

പിരിയുമ്പോൾ നിറഞ്ഞ
വയസ്സായ കണ്ണിൽ
കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും
കാഴ്ചകൾ ഒന്നും തെളിയാതെ
നിന്നപ്പോൾ
അകലെ നിന്ന് കൈവീശികാണിച്ചതായി
തോന്നിയതൊരു ചാറ്റൽ മഴയാകണം

അപ്പോൾ കരയുവാനാവാതെ
കവിളിൽ തൊട്ടുതലോടിയത്
ഒഴുകുവാനാകാതെ
തളർന്നു കിടന്നുപോയൊരു 
വാതം പിടിച്ച പുഴയാകണം

അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന
മുഴക്കിയതായി തോന്നിയത്
മഴ മറൊന്നൊരു
പഴകിയ വേഴാമ്പലാകണം

കാത്തു കിടന്നു മുഷിഞ്ഞപോലെ
അവസാനം
സമയത്തിന്റെ വിരലുപിടിച്ചു
സാവകാശം നിഴലിലേയ്ക്ക്
നടന്നകന്നത്
സ്വന്തമായി നട്ട ഏതോ മരത്തിന്റെ
ഉണങ്ങിയ തണലാകണം

എന്നിട്ടും പോകേണ്ടത്
എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ
ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു
ഒറ്റയ്ക്ക് കാത്തു നിന്ന്
അടുത്തൂണ്‍ പോലും ഇല്ലാതെ
കണ്ണ് കലങ്ങി
മുഖം ചുവന്നു
പച്ചപ്പ്‌ വറ്റി
തൊണ്ട വരണ്ടു
യാത്ര പോലും പറയുവാനാകാതെ
പിരിയേണ്ടി വരുന്നത്
അഹോരാത്രം പണിയെടുത്തൊരു
പാവം പ്രകൃതിയ്ക്ക് തന്നെയാവണം!

Comments

  1. പ്രകൃതിയുടെ ഭാവഭേദങ്ങള്‍ വരികളില്‍ പകര്‍ത്തി.
    പല വരികളും വേണ്ടത്ര ശോഭിച്ചില്ല,
    അഞ്ചാമത്തെ വരിയിലെ 'മൈക്ക്' കവി ഉദ്ദേശിച്ചത് ഇപ്പോഴും
    മനസ്സിലാവുന്നില്ല.
    ഒരുപക്ഷേ ഇനി കവിതയിലുള്ള എന്‍റെ അറിവില്ലായ്മയാവാം.
    പ്രകൃതി, അതിന്‍റെ ദൈന്യഭാവവങ്ങള്‍ വരികളിലൂടെ പകര്‍ത്തുന്നതില്‍ നൂറ്ശതമാനമൊന്നും വിജയിച്ചുവെന്ന് അഭിപ്രായപ്പെടുന്നില്ലെങ്കിലും മൊത്തത്തില്‍ എനിക്കിഷ്ടമായി.
    എല്ലാ അഭിനന്ദനങ്ങളും അറിയിക്കുന്നു.

    ReplyDelete
    Replies
    1. അലി ഭായ് വളരെ സന്തോഷം മനസ്സ് തുറന്നു പറയുന്ന സത്യസന്ധമായ അഭിപ്രായത്തിനു. വരികൾ മുഴച്ചു നില്ക്കുന്നു എന്ന് മനസിലാക്കുന്നു ഇനിയുള്ള രചനകളിൽ മെച്ചപ്പെടുത്താൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു
      മൈക് ഇവിടെ മൈക് വിടാതെ എന്തിലും കേറി ഭംഗിവാക്ക് പറയുന്ന ഔപചാരികതയുടെ വെറും ഉടയുന്ന ആശംസ പ്രസംഗകൻ ആണ് എന്തിനും ഇപ്പൊ ഒരു ചടങ്ങും പ്രസംഗവും ഉണ്ടാവുമല്ലോ അതാണ് ഞാൻ ഉദേശിച്ചത്‌ അത് മുഴച്ചു പോയതിൽ ഖേദിക്കുന്നു വളരെ സന്തോഷം ഇത്തരം അഭിപ്രായങ്ങൾ വളരെ ഉപകാരമാണ് പുതിയ വരികൾ എഴുതാനിരിക്കുമ്പോൾ

      Delete
    2. മൈക് എന്നതിന് പകരം 'ഉച്ചഭാഷിണി' എന്നായിരുന്നു പ്രയോഗമെങ്കില്‍ ഈ ഒരു കണ്‍ഫ്യൂഷന്‍ എനിക്ക് വരില്ലായിരുന്നു. മലയാളകവിതയില്‍ വളരെ അത്യന്താപേക്ഷിക സന്ദര്‍ഭങ്ങളില്‍ അല്ലാതെ ഇത്തരം വാക്കുകള്‍ കടന്നുകൂടുമ്പോള്‍ ഒരു ഭംഗികുറവ് അനുഭവപ്പെടുന്നു. എന്‍റെ അഭിപ്രായം തെറ്റിദ്ധരിക്കാതെ
      എന്നോട് പ്രതികരിച്ചതിന് ഏറെ നന്ദി.
      തുടര്‍ന്നും താങ്കളുടെ മനോഹരമായ കവിതകള്‍ എന്നെപ്പോലുള്ള വായനക്കാര്‍ക്ക് എന്നും ആഹ്ലാദപ്രദമാകട്ടെ എന്ന ആശംസയോടെ.. -അക്കാകുക്ക-

      Delete
    3. എന്റെ ചെറിയ ഒരു സംശയം കൂടി ഞാൻ ഇവിടെ പങ്കു വച്ചോട്ടെ മൈക്ക് എന്ന് പറയുമ്പോൾ നമ്മുടെ മനസ്സില് വരുന്ന ഒരു സങ്കല്പം ആ കോളാമ്പി മൈക്കും പിന്നെ മൈക്രോ ഫോണ്‍ ഇത് രണ്ടുമാണ് പക്ഷെ ഉച്ച ഭാഷിണി എന്ന് പറയുമ്പോൾ മനസ്സില് ഓടി വരുന്നത് ആ കോളാമ്പി മൈക്ക് മാത്രമാണ് എന്റെ മനസ്സില് ഉള്ള സങ്കല്പം ആ സ്റ്റീൽ സ്റ്റാൻഡിൽ മൈക്രോ ഫോണ്‍ വിടാതെ നില്ക്കുന്ന ഒരു മനുഷ്യനാണ് അപ്പോൾ ഉച്ചഭാഷിണി എന്ന് കൊടുക്കുമ്പോൾ ആ കോളാമ്പി മൈക്ക് ഇടയ്ക്കു കയറുന്നുണ്ട് അങ്ങിനെ ഒരു ധർമ സങ്കടത്തിലാണ് എന്തായാലും ഈ സ്നേഹത്തിനും പിന്തുണക്കും നന്ദി സ്നേഹം അലി ഭായ്

      Delete
  2. Bhaavana... bhaavana.
    Aashayadaaridryam illaatha bhaavana.
    Aashamsakal.

    ReplyDelete
    Replies
    1. ഡോക്ടർ വളരെ സന്തോഷം ഓരോ കയ്യൊപ്പും വളരെ പ്രചോദനമാണ് വളരെ നന്ദി സ്നേഹം

      Delete
  3. പിരിയുമ്പോൾ നിറഞ്ഞ
    വയസ്സായ കണ്ണിൽ
    കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും
    കാഴ്ചകൾ ഒന്നും തെളിയാതെ
    നിന്നപ്പോൾ
    അകലെ നിന്ന് കൈവീശികാണിച്ചതായി
    തോന്നിയതൊരു ചാറ്റൽ മഴയാകണം

    ReplyDelete
    Replies
    1. മുരളീഭായ് എത്രയോ ദൂരത്താണെങ്കിലും ഈ വിളിപ്പുറത്ത് ഉള്ളത് പോലെ ഉള്ള ഈ കടന്നു വരവ് വളരെ സന്തോഷം നന്ദി സ്നേഹം

      Delete
  4. കാണാത്തതു പലതും കാട്ടിത്തരുന്നു, ഭാവനയുടെ അനുപമവഴികളിലൂടെ സഞ്ചരിക്കുന്ന കവിയുടെ മനസ്സ്.

    നല്ല കവിത.ഇഷ്ടമായി.


    ശുഭാശംസകൾ....

    ReplyDelete
    Replies
    1. സൌഗന്ധികം ഈ പ്രോത്സാഹനം വാക്കുകൾ വായന ഹൃദയപൂർവം ഏറ്റു വാങ്ങുന്നു നന്ദി സ്നേഹം

      Delete
  5. രാത്രി എന്ന പൂവിന്റെ മൊട്ടായ സന്ധ്യ
    വാതം പിടിച്ചു തളർന്ന ഒഴുക്ക് നിലച്ച പുഴ
    പ്രാർത്ഥന മുഴ്ക്കുന്ന വേഴാമ്പൽ
    അകലെ നിന്ന് കൈകാണിക്കുന്ന ചാറ്റൽ മഴ
    എല്ലാം ഇഷ്ടപ്പെട്ടു അസൂയ തോന്നത്തക്ക വിധം മനോഹരമായ ഭാവന
    പക്ഷെ പല വാക്കുകളും അധികപെറ്റായി തോന്നി
    മൈക്ക്
    ഉണങ്ങിയ തണൽ
    ഒരു പക്ഷേ കവി ഉദ്ദേശിച്ചത് എനിക്ക് മനസിലാവാത്തതിനാലാവാം

    ReplyDelete
    Replies
    1. നിധീഷ് വളരെ നന്ദി സ്നേഹം വായനക്ക് മൈക്ക് ഞാൻ മുകളിൽ വിശദീകരിച്ചു ഉണങ്ങിയ തണൽ ഭംഗിക്ക് വേണ്ടി വെട്ടി ഒതുക്കപെട്ട വഴിയരികിലെ മരങ്ങളെ തന്നെയാണ് ഓരോ പ്രാവശ്യവും കൊതി നിരത്തുന്ന ശിഖരങ്ങൾ വായനക്ക് വിശദീകരിക്കുവാൻ ഒരു അവസരം തന്നതിന് എല്ലാത്തിനും നന്ദി സ്നേഹപൂർവ്വം

      Delete
  6. പരിണാമത്തില്‍ പലതും രൂപവും ഗതിയും മാറി വന്നേക്കാം.

    ReplyDelete
    Replies
    1. റാംജിഭായ് വളരെ സന്തോഷം വായനക്കും അത് കഴിഞ്ഞു കുറിച്ചിടുന്ന വരികൾക്കും പ്രോത്സാഹനത്തിനും സ്നേഹപൂർവ്വം

      Delete
  7. മൊത്തത്തില്‍ ഇഷ്ടമായി.. പക്ഷെ,ഇടയ്ക്കെന്തോ പ്രശ്നമുള്ളത് പോലെ.. എന്റെ പ്രശ്നവും ആകാം..

    ReplyDelete
    Replies
    1. കുറച്ചു വർണനകൾ വികാര പ്രകടനങ്ങൾ മുഴച്ചു പോയതായി മനസിലാക്കുന്നു അതാവും ഡോക്ടർ ഒരു ക്ലാസ്സ്‌ ഫോര് ജീവനക്കാരനായി ഞാൻ മനസ്സിൽ കണ്ടു ഏറ്റവും മുകളിൽ ഉള്ള വരുടെ പോലും മനസ്സാക്ഷി സൂക്ഷിപ്പുകാരൻ സുപ്രധാന താക്കോലും രേഖകളും പോലും അവരുടെ കയ്യില സുരക്ഷിതമായിരിക്കും അവരെ കുറിച്ച് നൂറു നാവാവും നല്ല പ്രായം ഉണ്ടാവും പക്ഷെ അവർ ഇറങ്ങി കഴിഞ്ഞാല എല്ലാം ഒരു ഔപചാരികതയിൽ ഒതുക്കി കൈ കൊടുത്തു പറഞ്ഞു ഇവിടും വെറും അന്യനാണ് അയാൾ ആ നിമിഷം മുതൽ അത് പ്രകൃത് ആയി സങ്കല്പ്പിച്ചു എഴുതി അതാണ്‌ കുളം ആയതു (സർവകലാശാല എന്നാ സിനിമ കണ്ടിട്ടുണ്ടോ അതിൽ ഉണ്ട് ഇത് പോലെ ഒരു ജീവനക്കാരൻ) ആ രംഗം എന്നെ സ്വാധീനിച്ചിട്ടുണ്ട് നന്ദി ഡോക്ടർ സ്നേഹപൂർവ്വം

      Delete
  8. നല്ല വരികൾ ...ആശംസകൾ

    ReplyDelete
    Replies
    1. അശ്വതി നന്ദി വായനയ്ക്ക് അഭിപ്രായത്തിനു സ്നേഹപൂർവ്വം

      Delete
  9. പുതുമയുള്ള കാവ്യബിംബങ്ങൾ .....
    അതു ചേർത്തു വെച്ച രീതി .....
    വരികളും കാവ്യകൽപ്പനകളും സൃഷ്ടിച്ചെടുക്കുന്ന ഭാവലോകം.....

    ഇതൊക്കെയാണ് ഞാൻ ആസ്വദിച്ചത് . ഈ കവിത കൂടുതൽ വിലയിരുത്തപ്പെടേണ്ടതുണ്ട് . ആശംസകൾ ബൈജു

    ReplyDelete
    Replies
    1. പ്രദീപ്‌ മാഷേ വായനക്കും അഭിപ്രായത്തിന്റെ വെളിച്ചത്തിനും ഒരു മാഷോടെന്ന പോലെ ഇപ്പോഴും തനി വിദ്യാർത്ഥി ആയി കടപ്പെട്ടിരിക്കുന്നു സ്നേഹപൂർവ്വം

      Delete
  10. അര്‍ത്ഥവത്തായ വരികള്‍
    ഇഷ്ടപ്പെട്ടു
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പൻ ചേട്ടാ വായനയ്ക്കും അനുഗ്രഹം പോലെ പകരുന്ന അഭിപ്രായത്തിനും പ്രോത്സാഹനത്തിനും സ്നേഹപൂർവ്വം

      Delete
  11. കരയാതെ അകലാതെ
    നിന്‍ മടിതട്ടിലലിയാന്‍
    കാത്തു നിന്നതൊരു
    വിസ്മയത്തിന്‍....
    മന്ദാരമാകണം,,,rr

    ReplyDelete
  12. വ്യത്യസ്തതയുള്ള വരികളും ബിംബങ്ങളും. കവിത ഇഷ്ടമായി.

    ReplyDelete
  13. നല്ല വരികള്‍. കവിത നന്നായി

    ReplyDelete
  14. വികെ വളരെ നന്ദി വായനക്ക് അഭിപ്രായത്തിനു സ്നേഹപൂർവ്വം

    ReplyDelete
  15. Though i haven't understand the poem completely...but baiju one thing.. only you can write these type symbolic lines in the world of
    blogosphere...congrats..

    ReplyDelete
  16. ചിന്ത പാറിപ്പറക്കട്ടെ ,നല്ല ഭാവന .ആശംസകൾ .

    ReplyDelete
    Replies
    1. നന്ദി സുലൈമാൻ സ്നേഹപൂർവ്വം

      Delete
  17. Beautiful lines ,Fancy takes its surprising flight to realms of gold . Congrats.

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

സൂര്യനൊരു കൊക്കുൺ വിഷാദമൊരു കിളിക്കൂട്

അസ്തമയത്തിൻ്റെ പട്ടുനൂൽപ്പുഴു സൂര്യനൊരു കൊക്കൂൺ വിഷാദമൊരു കിളിക്കൂട് എന്നൊക്കെ എഴുതണമെന്ന് കരുതിയിരുന്നു ഞാൻ പക്ഷേ കഴിഞ്ഞില്ല  ജമന്തിനിശ്വാസങ്ങളും വേനലും പക്കമേളങ്ങളും എന്ന് ചുരുക്കി ബാക്കിയായി പെരുക്കങ്ങൾ  ഒരു തബലയാവും വെയിൽ അതിൻ്റെ ശബ്ദം മറ്റൊരു വെയിൽ ഒപ്പം പുതിയൊരു തബലയും സംഗീതത്തിൽ നിന്ന്  ഒരൽപ്പം മാറി താളങ്ങൾ ഏതുമില്ലാതെ ഒരു തബലയാവും സൂര്യൻ ഈണവെയിൽ എന്നൊക്കെ കുറിക്കുവാൻ തോന്നി ഒരു പക്കമേളയിലെ വാദകനാവും സൂര്യൻ എന്ന് ചുരുക്കി ശബ്ദങ്ങൾ പുരട്ടി ഓരോരുത്തരും കൊണ്ട് വരും  വിരൽ വെയിലിൽ തട്ടുന്നു നിലത്ത് വീഴുമ്പോൾ വെയിലാവും ഉടൽ വെയിൽ തുടച്ച്  തിരികെ നടത്തത്തിൽ വെക്കും ഉടൽ എന്നുറപ്പിക്കുന്നു മഞ്ഞുകാലം, ശബ്ദത്തിൽ വെക്കുന്നത് പോലെ തണുക്കുന്നു ഉടൽകൊണ്ട് ഉടലിനേ,  കൊണ്ട് നടക്കുന്നു വെയിൽ കൊണ്ട് വെയിലിനേ അടച്ചുവെക്കുന്നു കാറ്റത്തും മഴയത്തും എന്ന പോലെ കറുത്ത ശബ്ദത്തിൻ്റെ കുറുകിയ തോൽ വിരലുകൾ സൂര്യനേ തബലകളിൽ ഒഴിച്ചുവെക്കുന്നു നേർപ്പിച്ച സൂര്യൻ എന്നുച്ചകൾ സിഗററ്റിൽ നിന്നും  ചാരത്തേ എന്ന പോലെ  തബലയുടേതല്ലാത്ത ശബ്ദത്തെ ശബ്ദത്തിൽ നിന്നും മെല്ലേ തട്ടുന്നു സൂര്യൻ്റേത...

ഒരു നാളം

ഒരു തീയതിയാണ് ഉടൽ കലണ്ടറിൽ കലണ്ടറിനും ഉടലിനും ഇടയിൽ ഭിത്തിയിൽ ചാരിയിരിക്കും ശ്വാസം സമയത്തിൽ ചാരിയും ചാരാതെയും ഉടലിൽ ചാരി വെക്കാവുന്ന തമ്പുരു എന്ന വണ്ണം  ശ്രുതികളുമായി ശക്തമായി ഇടപഴകി കാതുകൾ ഒരു തീയതിയാണോ ഉടൽ എന്ന സംശയം, സംശയം അല്ലാതെയായി ഒരു സംശയമായി ഉടൽ കൊണ്ട് നടക്കാൻ തുടങ്ങി മറ്റ് സംശയങ്ങളുമായി ഉടലിന്നെ, സംശയങ്ങൾ ഏതുമില്ലാത്തവണ്ണം ഇടപഴകുവാനായി ഉദിക്കുന്നത് ഉഴപ്പി അപ്പോഴും  സംശയങ്ങളുടെ സൂര്യൻ വൈകുന്നേരങ്ങളുടെ സംശയം, മാത്രമായി അസ്തമയം സൂര്യരഹിത അസ്തമയങ്ങളുണ്ടായി വിരലിൻ്റെ അറ്റത്ത് വന്ന്  ഇറ്റിനിന്ന ആകാശം  അടർന്ന് നിലത്ത് വീഴാൻ മടിച്ചു പകരം അവ ഇലകളെ അടർത്തി നിലത്ത് വീഴൽ കുറച്ചു കേട്ടുകഴിഞ്ഞ ശേഷം പാട്ടുകൾ ശരീരത്തിൽ കുറച്ച് നേരം  തങ്ങിനിൽക്കുമ്പോലെ സമയത്തിൽ തങ്ങിനിൽക്കുവാൻ തങ്ങിനിൽപ്പുകൾ കടംകൊണ്ട അപ്പൂപ്പന്താടികളുണ്ടായി പരിവർത്തനങ്ങളുടെ തീർത്ഥാടനം അപ്പൂപ്പന്താടികളിലേക്ക് ഭാരമില്ലാതെ വരിയിട്ടു പിടിച്ചുനിന്നത് കൊണ്ട് മാത്രം  മരം എന്ന കുറ്റം ചെയ്തത് പോലെ കുറേ നേരം കാറ്റിനേ കേട്ടുനിന്നു,  പിന്നെ, കുറ്റപ്പെടുത്തൽ എന്ന ഉലച്ചിൽ  മരം, നിലത്തിട്ട് ചവിട്ടിക്കെ...

മിഴിയനക്കങ്ങൾ

ഈ നല്ല ഭൂമിയിൽ വിരിയാൻ കൊതിക്കുമെല്ലാം  എടുത്ത്, വിരിയുന്നിടത്ത് വെച്ച് ഋതുവായി മാറിനിൽക്കും ദൈവം മാറിനിൽക്കുന്നതിലെല്ലാം കയറിനിന്ന്  കയറിനിൽക്കുന്നതിൻ്റെയെല്ലാം മൊട്ടായി  വിരിയാൻ മറക്കും ദൈവം ദൈവത്തിൻ്റെ കൈ കാണിക്കലുകൾ പലപ്പോഴും അവഗണിച്ചും ചിലപ്പോഴെങ്കിലും എടുത്തുവെച്ചും വിരിയുന്നതിലേക്ക് എല്ലാം പൂക്കളുടെ ടാക്സി വിളിച്ച്  ഓടിയെത്തും എൻ്റെ പുലരികൾ വഴിയിൽ ചെമ്പകങ്ങൾ  പൂക്കളിൽ നിന്നടർന്ന് ആരുടെയൊക്കെയോ ഉടലുകളിൽ കയറി നടന്ന് പോയ പാടുകൾ ഹായ് ഹായ് എന്ന് അത് കണ്ട്  വിരിയുന്ന പൂക്കളിലേക്കൊക്കെ തുളുമ്പും ദൈവം മഞ്ഞുതുള്ളികൾ ദൈവവും പൂക്കളും മാറോട് ചേർക്കുന്നു മഞ്ഞുതുള്ളിയേത് പുലരിയേത് എന്ന് പൂക്കൾക്കും ദൈവത്തിനും മാറിപ്പോകുന്നു വഴികാട്ടികളിൽ അനുഭവപ്പെടും കൊടുംതണുപ്പ് കൊച്ചുകൊച്ച് കുഞ്ഞുങ്ങൾ ഒക്കത്തിരുന്ന് ചിരികളിലേക്കും വിളികളിലേക്കും മാറിമാറി ആയുന്നത് പോലെ ദൈവം ഓരോ പുലരികളിലേക്കും പ്രതീക്ഷകളിലേക്കും ആയുന്നു മൈനകളുടെ മുകളിൽ  കൈകൾ വിരിച്ച് അപ്പോഴും അവൾ  തീ കായുന്നു എൻ്റെ എന്ന വാക്ക് വഴിയിലെല്ലാം വീണ് കിടക്കും പുലരികൾ എന്ന ദൈവത്തിൻ്റെ പരാതി  അവളോടൊപ്പം തീ...