Skip to main content

കണ്ണുനീർ പുരാണം


സ്വയം എരിഞ്ഞ് ഉൽപ്പാദിപ്പിക്കുമ്പോഴും
സ്വയം ഉപയോഗിക്കാത്ത ഒന്നത്രേ സ്ത്രീക്കിന്നും കണ്ണുനീർ
ഒരിക്കലെങ്കിലും ഏതെങ്കിലും ഒരു സ്ത്രീ എന്നെങ്കിലും അറിയാതെ എങ്കിലും ഒന്ന് ഉപയോഗിച്ചിരുന്നെങ്കിൽ കണ്ണ് നീര് ഗ്രന്ഥിക്ക് ശാപമോക്ഷം ലഭിച്ചേനെ..
സ്ത്രീക്കും അതൊരു ശാപമോക്ഷമായേനെ
"ഭൂ"   മുഖത്ത് നിന്നും എന്നെന്നേക്കുമായി അത് അപ്രത്യക്ഷമായേനെ
ലോകം കണ്ടു പിടിച്ചതിൽ വച്ച് ഏറ്റവും ശക്തമായ അണു നാശിനിയും
കള നാശിനിയും ഇന്നും കണ്ണ് നീർത്തുള്ളി തന്നെ
നേർപ്പിക്കാത്തത്  അതിപ്പോ കിട്ടാനുമില്ലല്ലോ

ഏതു അസുരനേയും നിർവീര്യമാക്കുന്ന
 ഏതു ചാരത്തെയുംഞൊടിയിൽ രുദ്രനായി മാറ്റുന്ന
അശ്രുബിന്ദുക്കളെ ആനന്ദമായി മാറ്റുന്ന
അശുവിനെ പശുവാക്കി മാറ്റുന്ന
ആടിനെ ശ്വാന പ്രദര്ശനം നടത്തുന്ന
രണ്ടു കണ്ണിൽ നിന്നിറ്റുന്ന "ഒരിറ്റു" കണ്ണുനീരേ  
ഉപ്പുകലര്ന്ന മിട്ടായിയേ
ചിലന്തിക്കു-വലയായി സ്വയം ഒട്ടാതിരിക്കുവാനും
പല്ലിക്കു വാലുപോൽ പോഴിഞ്ഞങ്ങു വീഴാനും
പൂച്ചക്ക് നാലുകാലായി മഴ പൊഴിച്ചൊരു  കണ്ണുനീരും

കണ്ണീരില്ലാത്ത സ്ത്രീയെ നീയേ ദേവത
കണ്ണീരിൽ കുളിച്ച ചാപല്യമേ നീ യേ പൂരുഷനും

കഴിവുള്ളതത്രേ കണ്ണുനീർതുള്ളിയും
ദിവ്യമതത്രേ കണ്ണുനീർ മിന്നലും
മനോഹരമായ ചേമ്പിലയിലും
പെയ്യുന്ന മഴയിലും ഒഴുകുന്ന ജലത്തിലും
അലിയാത്ത കണ്ണുനീർ!
സൂര്യന് പോലും ഉണക്കാൻ-
കഴിയാത്ത മുറിവായ്‌ യീ കണ്ണുനീർ!

സൂര്യന് പോലും ഉണക്കാൻ കഴിയാത്ത
കണ്ണുനീർ തുള്ളിയെ പേറുന്ന പുണ്ണ്യത്തിനാവാം
കണ്ണിനു വെളിച്ചവും അക കണ്ണിന്നു കാഴ്ചയും സൂര്യൻ
വരമായി കൊടുത്തതും!

അതോ വെളിച്ചം "കണ്ണ്", സൂര്യന്, കൊടുത്ത ശാപമോക്ഷമോ?

ഭൂമിയിൽ ഒരിക്കലും നശിക്കാതെ കിടക്കുന്ന മാലിന്യവും കണ്ണുനീർ
സ്ത്രീയുടെ ദു:ഖവും കണ്ണുനീർ .. ഇത് രണ്ടും ഭൂമിയിൽ മർത്ത്യന്നു കണ്ണുനീർ
അതത്രേ ആരെയും വെണ്ണീർ ആക്കുന്ന  കണ്ണുനീർ

കടലോളം കണ്ണുനീർ ത്തുള്ളിയെ സ്നേഹിക്കേണ്ട ലോകമേ
അദ്വൈതം എന്നാൽ രണ്ടല്ല എന്നാൽ ഒന്നാണെന്നാണോ?
പല തുള്ളി ചേരും കടലും ഇന്നും ഒന്നാണെന്നാണോ?
പിന്നെ രണ്ടാല്ലാത്തത്തു എന്താണ്??
ഒന്നിൽ പിഴച്ച പലതാണോ?

കണ്ണേ, നിന്നെ; ഞാൻ കാണുന്നു കൂടുതൽ
നീ തന്നെ ഭൂമിയിൽ വിളക്കും വെളിച്ചവും പലയുപ്പും
കാഴ്ച്ചയായ് മാത്രമതാണോ? ഭംഗിയും നീ തന്നെ അല്ലെ?
ഈ അത്ഭുത വിളക്ക് പേറി തളരുന്നത് കൊണ്ട് മാത്രമല്ല
ഇത്ര കണ്ണ് നീരുണ്ടായിട്ടും ഇന്നും
നിനക്ക് കാണാൻ കഴിയുന്നത്‌ കൊണ്ട് മാത്രം
ഇന്നും നീ പിടിച്ചു നില്കുന്നത് കൊണ്ട് മാത്രം

കണ്ണീർ ഗ്രന്ഥിയെ നീ ശരിക്കും പുല്ലിംഗമോ?

ആദി പരാ ശക്തിയിലൂന്നിയ ദ്വൈത സിദ്ധാന്തമേ
സർവഞ്ജ പീഠം കയറുന്നതിനു മുമ്പ് ബ്രഹ്മചര്യം വെറും ഭാരമായോ? കണ്ണുനീർ കുടഞ്ഞു അനുഗ്രഹിച്ച യഥാർത്ഥ്യമേ! സത്യം എന്നും മൂകമെന്നൊ?ദ്വൈതത്തെ രണ്ടാക്കി  അദ്വൈത കണ്ണീർ ചേർത്ത് മൂകമായി പൂർണ്ണം ആക്കിയ പുണ്യമേ എന്നിട്ടും

സർവഞ്ജ പീഠം കയറിയ ശങ്കര പാദമേ!
ദ്വൈതമായി  നമിക്കുന്നു നിന്നെ ഞാൻ
അദ്വൈതിയായി നിന്ന് എന്നുമെന്നും!

Comments

  1. ഞാൻ കൂടുതൽ കാണുന്നു...

    ReplyDelete
    Replies
    1. ആ കാഴ്ചക്ക് എന്റെ ആദരം കൂടുതൽ പേര്ക്ക് വെളിച്ചം പകരട്ടെ നമ്മൾ കാണുന്ന ഓരോ കാഴ്ചയും

      Delete
  2. കണ്ണീര്‍ കണ്ണിനെ ശുദ്ധമാക്കി
    കാഴ്ച്കയ്ക്ക് തെളിവ് തന്നു

    ReplyDelete
    Replies
    1. ചില കള്ളങ്ങൾ പറയാൻ എപ്പൊഴും കണീര് നല്ലതാ അജിത്‌ ഭായ് ക്ഷമിക്കുമല്ലോ

      Delete
    2. എനിക്ക് കണ്ണുനീര തുള്ളി ഇവിടെ ഒരു ഭൂതക്കണ്ണാ ടിയാണ് ഞാൻ കണ്ട ചില കാഴ്ചകൾ അതിന്റെ ദുഃഖം അത് പറയാനാണ് ശ്രമിച്ചിട്ടുള്ളത് നാരീ നരനോടൊപ്പം പൂജിക്കപ്പെടണം ബഹുഭാര്യത്വം കഴിവതും ഒഴിവാക്കണം സ്ത്രീയുടെ കനീരിന്റെ ചിലവിൽ പുരുഷ സുഖത്തിനു വേണ്ട. സ്ത്രീ പ്രതിരോധിക്കണ്ടത് പ്രതിരോധിക്കണം അനാചാരങ്ങൾ കഴുകേണ്ടത് കഴുകി കളയണം കണ്ണീരിന്റെ വിശുദ്ധിയോടെ തന്നെ കണ്ണിൽ തന്നെ നില്ക്കട്ടെ എന്തിനു ദുഖത്തിന് ഒഴുക്കി കളയണം

      Delete
  3. കണ്ണീർ പുരാണം എന്നത് പാഴ് വാക്കായി തീർന്നോ?
    കണ്ണീരിനെ തിരിച്ചറിയുക എന്നത് പുരുഷ മാഹാത്മ്യം .
    അതറിയാതെ വീഴുന്നവൻ പെണ്‍ കോന്തൻ.
    കണ്ണീരിൽ വീഴ്ത്തുന്ന അവൾ
    അതിനു ഇത്രയും വേണോ ?

    ReplyDelete
    Replies
    1. മഹര്ഷി കണ്ടതൊന്നും കണ്ണീരല്ല അത് മുത്താണ് പണ്ട് കവി പാടിയ വിലപേശാൻ ഓടി വന്നൊരു വഴിയാത്രക്കാരാ കണ്ണീരു കാണാൻ പോകുന്നത് വരും തലമുറയാണ് നമ്മൾ ചെയ്യുന്ന പാപം കൊണ്ടാവാം

      Delete
    2. അതിനു ലളിതമായ് പറയുകയാണ്‌ വേണ്ടത്,സൂര്യനും.കണ്ണിനും പാരസ്പര്യം നൽകുമ്പോൾ ചേമ്പിലയിൽ അലിയാത്ത കണ്ണീർ എന്നാൽ വെള്ളം ചേമ്പിലയിൽ അലിയും എന്നാണോ.കവിത രൂപ പെടുത്തുന്ന ആശയങ്ങൾ എളുപ്പം മറ്റുള്ളവരുടെ മനസ്സിൽ എത്തുമ്പോൾ അതിനു ഒരു ആഹ്ലാദം ഉണ്ട്.വാക്കുകൾ വിസ്തരിച്ചാൽ കവിത ആകില്ല.വാക്കിൽ തെളിയുന്ന അർത്ഥ തലങ്ങളിൽ വ്യത്യസ്തത ഉണ്ടാകണം

      Delete
    3. അഭിപ്രായം താങ്കളുടെ ആയതു കൊണ്ട് എനിക്കിഷ്ടപ്പെട്ടു
      നിരൂപണം ആയി ഞാൻ ഈ വിമര്ശനം സന്തോഷമായി അംഗീകരിക്കുന്നു കവിത എന്നാ ലേബൽ മനപൂര്വം കൊടുത്തതാണ് ഇതിലും നന്നായി എഴുതിയ പല വരികളിലും കൊടുക്കാതിരുന്ന ആ ലേബൽ ഞാൻ ഇവിടെ കൊടുത്തത് ഞാൻ പറയുന്ന കാര്യത്തിൽ സത്യം ഭാവന ഉണ്ടെന്നു അറിഞ്ഞു തന്നെ ആണ് കവിത്വം ഇല്ല എന്നറിഞ്ഞു കൊണ്ട് തന്നെ പിന്നെ ഇത് ലളിതമായി പറയേണ്ട വിഷയം ആണെന്ന് തോന്നിയില്ല താങ്കള്ക്ക് ഇത് തെറ്റായി ഫീൽ ചെയ്തെങ്കിൽ ഞാൻ സന്തോഷവാനാണ് ഞാൻ എഴുതിയത് കവിത ആയി

      Delete
  4. കണ്ണുനീര്‍...,.. പലപ്പോഴും ഒരു അനുഗ്രഹമാണ്. കാണരുതാത്ത കാഴ്ചകളെ മറയ്ക്കാന്‍ കന്നുനീരിനാവും.

    ReplyDelete
    Replies
    1. കണ്ണിൽ ഇമ പ്രതിരോധത്തിനും കണീർ ശുദ്ധീകരണത്തിനും ആകണം ഇമ കടന്നു വരുന്ന കരടെ കണ്ണീർ കഴുകുന്നുള്ളൂ. സ്ത്രീക്കിന്നും കണീർ ഇറ്റിക്കേണ്ടി വരുന്നത് അത് കൊണ്ടാണെന്നാണ് കണ്ണീരിൽ ഞാൻ പറയാൻ ശ്രമിച്ചത്‌ ..അതിനപ്പുറം ഞാൻ വിഷമിക്കുന്ന ചില സത്യങ്ങളും

      Delete
  5. കണ്ണുനീർ.. വേനലിലും,മഴയിലും ഒന്നു പോലൊഴുകുന്ന കല്മഷനാശിനി

    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. സൌഗന്ധികം നന്ദി ഇവിടെ നന്ദി കുറച്ചു കുറച്ചിട്ടുണ്ട് കഴിഞ്ഞ പോസ്റ്റിൽ കുറച്ചു അധികം തന്നിരുന്നു അതാ
      സന്തോഷം സൌഗന്ധികം

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

കണ്ണീർവറ്റൽ

തോരാത്ത  മഴയുടെ വിവാഹമായിരുന്നു ഇന്ന് ഒരു പക്ഷെ വരൻ ഞാനായിരുന്നിരിക്കണം കാരണം  ഇന്നലെ വരെ ഞാനൊരു നനഞ്ഞ ആകാശമായിരുന്നു ഇനി തോർന്ന മഴയുടെ  കവിൾക്കരയിൽ കിടന്നു ഞാൻ ആരുടെയോ കനവുണങ്ങിയ കണ്ണീർവറ്റൽ കൊറിക്കട്ടെ