Skip to main content

കണ്ണീർവറ്റൽ

തോരാത്ത  മഴയുടെ
വിവാഹമായിരുന്നു ഇന്ന്
ഒരു പക്ഷെ വരൻ
ഞാനായിരുന്നിരിക്കണം
കാരണം  ഇന്നലെ
വരെ ഞാനൊരു
നനഞ്ഞ ആകാശമായിരുന്നു
ഇനി തോർന്ന മഴയുടെ
 കവിൾക്കരയിൽ കിടന്നു ഞാൻ
ആരുടെയോ കനവുണങ്ങിയ
കണ്ണീർവറ്റൽ കൊറിക്കട്ടെ

Comments

  1. നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  2. ഇനി തോർന്ന മഴയുടെ
    കവിൾക്കരയിൽ കിടന്നു ഞാൻ
    ആരുടെയോ കനവുണങ്ങിയ
    കണ്ണീർവറ്റൽ കൊറിക്കട്ടെ

    ReplyDelete
  3. അക്ഷരം കുറച്ച് കൂടി വലുതാക്കി കൊടുക്കാമായിരുന്നു . ബിലാത്തി പട്ടണം പറഞ്ഞ അതേ വരികള്‍ എനിയ്ക്കും ഇഷ്ടമായി . കുറച്ചു നാളായി ഞാനീ വഴി വന്നിട്ട് . സ്നേഹത്തോടെ പ്രവാഹിനി

    ReplyDelete
  4. ഉം.. കണ്ണീർ വറ്റൽ ... കവിൾക്കര അതീവ സുന്ദരമായിട്ടുണ്ട് ഈ വാക്കുകൾ. അഭിനന്ദനങ്ങൾ കേട്ടൊ.

    ReplyDelete
  5. നന്നായി ബൈജു ജി ....

    ReplyDelete
  6. കണ്ണീര്‍വറ്റ്ലില്‍ ഉപ്പു ചേര്‍ക്കണ്ട ന്നൊരു ഗുണം കൂടിയുള്ളത് നന്നായി...അല്ലേല്‍ ആ ഉപ്പു കൂടി നമ്മെ കരയിപ്പിച്ചേനെ!.rr

    ReplyDelete
  7. നനയുന്ന കവിത. നനയ്ക്കുന്ന കവിത. നട്ടുവയ്ക്കുന്നു മനസ്സിവിടെ !!

    ReplyDelete

Post a Comment