Skip to main content

ഇന്നലെ വഴിയിൽ തങ്ങിയത് ഇന്ന് തലയിൽ വീണത്‌ ഹർത്താലായി



ഭാഷ ശ്രേഷ്ടമല്ല എന്ന് വിലപിക്കുന്ന  മലയാളിയോട്
ശ്രേഷ്ടമായ ഭാഷ ഉപയോഗിക്കാൻ നിനക്കെന്തു ശ്രേഷ്ടത?
ഭാഷയാണോ മലയാളി ആണോ ശ്രേഷ്ടാമാകേണ്ടത്
രണ്ടും കൂടി എന്നല്ലേ ശരിയുത്തരം
ഭാഷയെ ശ്രേഷ്ഠം ആക്കേണ്ടത് നീ തന്നെ അല്ലെ? 

Comments

  1. നൂറുകോടി കിട്ടും
    അതുപോരേ?

    ReplyDelete
    Replies
    1. ഓ അതായിരിക്കും ഈ സുവര്ണ ലിപി സുവര്ണ ലിപി എന്ന് പറയുന്നേ 100 കോടി സുവര്ന്നലിപി പണിയുംമായിരിക്കും
      നാട്ടിൽ പോയി സ്വർണപ്പണി പഠിച്ചാലോ അജിത്ഭായ്

      Delete
  2. എല്ലാഭാഷയും ശ്രേഷ്ടമായി കരുതേണ്ട സർക്കാർ മലയാളം "കുരച്ച് കുരച്ച് " പറയുന്ന മലയാളികൾ നാൾക്കുനാൾ ഏറിവരുമ്പോൾ അതിനെ സംരക്ഷിക്കാൻ ക്രിയാത്മകമായ നടപടികൾ സ്വീകരിക്കാതെ ഇങ്ങനെ ഒരു പ്രീണന നയ പ്രഖ്യാപനം സ്വീകരിക്കുന്നത് ആത്മാർഥത അൽപംപോലും ഇല്ലാതെയാണ് എന്നത് വ്യക്തം..അടിമുടി രാഷ്ട്രീയ ലക്ഷ്യം മാത്രം...പിന്നെ 100 കോടിയുടെ അഴിമതിക്കുള്ള ഒരു മാർഗ്ഗവും ..

    ReplyDelete
    Replies
    1. എന്തുപറഞ്ഞാലും ഹിന്ദുവും മുസ്ലിമും കൃസ്ത്യാനി ഒക്കെ ആയി വര്ഗീയം ആയി വിഘടിച്ചു നില്ക്കുമ്പോഴും മലയാളി എന്ന ഒറ്റ സ്നേഹത്തിൽ പിടിച്ചു നിർത്തുന്നതിൽ മലയാളം എന്ന ഭാഷയ്ക്കുള്ള പങ്കു വളരെ വളരെ വലുതാണ്‌ ആ കണക്കു വച്ച് നോക്കിയാലും ശ്രേഷ്ഠം തന്നെ

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

ചന്ദ്രന്റെ പരീക്ഷ

എത്ര രാത്രികൾ നിലാവത്ത് ഉറക്കമൊഴിഞ്ഞ് പഠിച്ചിട്ടും പൌർണമി പരീക്ഷയ്ക്ക് വെട്ടത്തിന് ഉയർന്ന നിലയിൽ വിജയിച്ചിട്ടും  അമാവാസി പരീക്ഷയ്ക്ക് ഇരുട്ടിന്റെ  മാർക്ക് ചന്ദ്രന് എന്നും വട്ട പൂജ്യം