Skip to main content

യജമാനൻ

മയിൽ പീലി ഇന്നൊരു മരമത്രേ കായ്ക്കും തളിര്ക്കും
തണ്ടോടിക്കാം
ആനവാൽ ഇന്നൊരു ചെടിയത്രേ കിളിർക്കും പൂക്കും
ഓടിച്ചെടുക്കാം
ആന ഇന്നൊരു കളിപ്പാട്ടം മയിലോ വെറുമൊരു ഉപകരണം
മൂങ്ങക്കൊരു വിധി അതിനൊരു നിധി വെള്ളി കെട്ടിയോരടയാളം  
പാമ്പോ ഇഴയുമൊരംമ്പരപ്പ് ലഹരിക്ക്‌ മറ്റൊരു മറുമരുന്നു

കാടോ ഇന്ന് കൃഷി ഭൂമി, ഭൂമിയോ ഇന്നിടത്താവളം
പുഴയോ മണലൂറ്റും ചെറുകുഴിയായ് പിന്നെ തള്ളാം മാലിന്യം
ഭൂമി ഇന്നൊരു കളിപ്പാട്ടം കളിമണ്ണിൽ ച്ചുട്ടൊരു അംബഴഞ്ഞ
മനുഷ്യൻ ഇന്നൊരു യജമാനൻ. യജമാനനെ മറക്കും കാവലാളൻ

Comments

  1. സാമൂഹിക പ്രസക്തി ഉള്ള രചന. ആശംസകള്‍

    ReplyDelete
    Replies
    1. അച്ചു നന്ദി സന്തോഷത്തോടെ

      Delete
  2. ആദിമാധ്യാന്തം കാണിച്ചു തരുന്ന വാക്കുകള്‍

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ സ്നേഹത്തോടെ

      Delete
  3. കാടോ ഇന്ന് കൃഷി ഭൂമി, ഭൂമിയോ ഇന്നിടത്താവളം

    പുഴയോ മണലൂറ്റും ചെറുകുഴിയായ് പിന്നെ തള്ളാം മാലിന്യം

    സത്യം..!! നല്ല വരികൾ

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. സൌഗന്ധികം നന്ദി നല്ല വാക്കോതുവാൻ ത്രാണിയുണ്ടാകണം സന്തോഷം

      Delete
  4. എത്രനാള്‍ യജമാനന്‍..??

    ReplyDelete
  5. എല്ലാം മനുഷ്യന്റെ കച്ചവട വസ്തുക്കള്‍......

    ReplyDelete
    Replies
    1. ഹാർഡ്‌വെയർ മേര്ച്ചന്റ്റ്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

ചന്ദ്രന്റെ പരീക്ഷ

എത്ര രാത്രികൾ നിലാവത്ത് ഉറക്കമൊഴിഞ്ഞ് പഠിച്ചിട്ടും പൌർണമി പരീക്ഷയ്ക്ക് വെട്ടത്തിന് ഉയർന്ന നിലയിൽ വിജയിച്ചിട്ടും  അമാവാസി പരീക്ഷയ്ക്ക് ഇരുട്ടിന്റെ  മാർക്ക് ചന്ദ്രന് എന്നും വട്ട പൂജ്യം