Skip to main content

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു
സൌഹൃദ തണൽ തേടും സോദരിമാർ
പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ
സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം

പ്രണയം തകർന്ന സഹോദരൻ മാർ
ചപല മോഹത്തിൻ വ്യാപാരികൾ
വ്യഭിചാര ശാലയിൽ വ്യാമോഹികൾ
അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന
ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ 

ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ
ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും
കാണിക്ക വഞ്ചിയായി ശരീര ഭാരം
ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും
പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും 

സ്വന്തം ശ്വാസം പകർന്നു കൊടുക്കും
സ്നേഹ വാൽസല്യങ്ങൾ നിർജീവമായി
അധരങ്ങളില്ല ശരീരത്തിലെവിടെയും
ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ

അവിടെ സ്വർഗത്തിൽ നിമിഷ വാസം
നരകത്തിൻ മുറിയിൽ സുഖപ്രസവം
ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം
നീയോ സുഖം വിൽക്കും വഴി വാണിഭ

ഒരിറ്റു സുഖം കടം കൊണ്ട് തളളും
നാമോ ഇന്നിൻ വഴിപിഴപ്പുകൾ 
 നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച
സുകൃത ക്ഷയത്തിൻ വഴികാട്ടികൾ

ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ
വിലയിട്ടു  കേറും  നിഷ്കാമികൾ
പല മാനത്തിന് ഒരു മാനം നല്കിയ
മൂടി കെട്ടിയമഴക്കാഴ്ച്ചകൾ
വിയർത്ത ദേഹത്ത് അമ്ലതം പകർന്നു
ക്ഷാര ബാഷ്പമായ് മായി ഒഴുകും നീരുറവകൾ

ജീവനില്ലതൊരു വിഗ്രഹമേ
നിന്നിലാകവേ-ശ്യാമ മുഴുക്കാപ്പ്
മുഖമൂടി അഴിക്കാതെ എൻ മടി മേലെ
നിന് മുടിയഴിച്ചിട്ടൊരു  അഴിഞ്ഞാട്ടം
   

Comments

  1. കലി കാലം... അല്ലാണ്ടെന്താ,...

    നല്ല രചന. ആശംസകള്‍...,..

    http://aswanyachu.blogspot.in/

    ReplyDelete
  2. ജീവനില്ലതൊരു വിഗ്രഹമേ
    നിന്നിലാകവേ-ശ്യാമ മുഴുക്കാപ്പ്
    മുഖമൂടി അഴിക്കാതെ എൻ മടി മേലെ
    നിന് മുടിയഴിച്ചിട്ടൊരു അഴിഞ്ഞാട്ടം..

    ReplyDelete
    Replies
    1. നന്ദി മുഹമ്മദ്‌ വായനക്കും വാക്കുകൾക്കും അഭിപ്രായങ്ങളുടെ ഊര്ജം ഞാൻ ഇപ്പൊ തിരിച്ചറിയുന്നു
      വളരെ സന്തോഷം അഭിപ്രായത്തിനും വായനക്കും

      Delete
  3. കലികാല വാണിഭങ്ങൾ..!!!

    നല്ല രചന

    ശുഭാശംസകൾ.....

    ReplyDelete
    Replies
    1. സൌഗന്ധികം
      സൌഗന്ധികം പറഞ്ഞത് ശരിയാണ് നൈമിഷികമായ രചനകൾ കൊണ്ട് ഞാൻ ബ്ലോഗ്‌ നിറക്കുമ്പോൾ ഞാൻ പലപ്പോഴും തിരിച്ചറിയുന്നുണ്ട്, ഈ വരികൾക്കും നിമിഷങ്ങളുടെ ആയുസ്സേ എന്റെ ജീവിതം പോലെ ഉള്ളൂ എന്ന്
      അതിൽ കൂടുതൽ ഞാൻ പ്രതീക്ഷിച്ചാൽ ഒരു അതിമോഹം അതിനപ്പുറം ഒന്നും എനിക്ക് കഴിയില്ല, എനിക്ക് ഇപ്പൊ ബ്ലോഗ്‌ ഒരു സ്ലേറ്റു പോലെ, എഴുതാനും മായ്ക്കാനും ശരിക്കും എന്ജോയ്‌ ചെയ്യുന്നുണ്ട് എന്നാ സത്യം മറച്ചു വയ്ക്കുന്നില്ല
      വായനക്കും അഭിപ്രായത്തിനും ഉള്ള നന്ദി പ്രത്യേകം ഉണ്ട്

      Delete
  4. മുഖംമൂടികള്‍ അഴിയ്ക്കാതെ........

    ReplyDelete
    Replies
    1. അറിയാതെ ഒന്ന് ഊര്ന്നു വീണ്‌പോയതാ, ഇനിയും ഇട്ടോളം അജിത്‌ ഭായ്
      നന്ദി അജിത്ഭായ്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

ചന്ദ്രന്റെ പരീക്ഷ

എത്ര രാത്രികൾ നിലാവത്ത് ഉറക്കമൊഴിഞ്ഞ് പഠിച്ചിട്ടും പൌർണമി പരീക്ഷയ്ക്ക് വെട്ടത്തിന് ഉയർന്ന നിലയിൽ വിജയിച്ചിട്ടും  അമാവാസി പരീക്ഷയ്ക്ക് ഇരുട്ടിന്റെ  മാർക്ക് ചന്ദ്രന് എന്നും വട്ട പൂജ്യം