Skip to main content

എത്തിനോക്കി പൂക്കൾ

നൂറ്റാണ്ടുകൾക്കു മുമ്പേ സ്ത്രീകൾക്ക്
ചാർത്തി കൊടുത്ത ഒരു പറുദ്ദ യാണ്
ചാരിത്ര്യം എന്ന തൊട്ടാൽ പറക്കുന്ന മാനം,
അത് കാറ്റ്  അടിച്ചിളകിയാൽ അപമാനം
പൊക്കി നോക്കിയാൽ മൃഗീയ പീഡനം
സ്വയം ഊരി കളഞ്ഞാൽ സ്മാർത്ത വിചാരം

അത് എവിടെയെങ്കിലും ഇളകുന്നുണ്ടോ
എന്ന് മണത്തു നടക്കുന്ന വേട്ടക്കാരനേക്കാൾ
ക്രൂരനായ കാഴ്ച്ചക്കാരനാണ്.. പീഡനം; അശ്ലീല
സിനിമപോലെ  ആസ്വദിക്കുമ്പോഴും എത്തിനോക്കിപ്പൂ-
പോലെ നിഷ്കളങ്കരായ സമൂഹ-സദാചാര പരിഷകൾ.

കാഴ്ചക്കാരന്റെ വേട്ടകണ്ണിലെ  കാമം ഇര-
തിരിച്ചറിയുന്ന അഭിശപ്ത നിമിഷത്തിൽ
ഇര  വേട്ടക്കാരനെ പ്രണയിച്ചു പോയാൽ
സദാചാരം സ്വയം വേട്ടക്കാരനായി ഇരയോടൊപ്പം
വേട്ടക്കാരനെയും തേടി വരുന്നത് കാണാം!

ഇരയേ, നീ വേട്ടക്കാരനെ പ്രണയിച്ചു കൊള്ളുക,
അവൻ ഒരു നേരമേ..ആക്രമിക്കുവാൻ തരമുള്ളൂ
പക്ഷെ നീ.. തിരിച്ചറിയുക.. നിന്നെ പിന്തുടരുന്ന
സദാചാരകാക്കകൾ നിന്നെയും നിന്റെ  വേട്ട-
ക്കാരനെയും എപ്പോൾ വേണമെങ്കിലും ആക്രമിക്കാം!!!

അടിവസ്ത്രം ഇല്ലാത്ത സദാചാരമേ, നീ ഇന്നിൻ
മഹാഅനാചാരം എന്ന് ചുവരിലെഴുതട്ടെ  ഞാൻ!

Comments

  1. നമ്മള്‍ ഒന്നും മിണ്ടാതെ ഇരിക്കുക ,അവിടെ എന്ത് നടന്നാലും ഒന്നും പ്രതികരിക്കരുത് ,മിണ്ടിയാല്‍ സദാചാരി എന്ന വാക്ക് കൊണ്ട് നിന്നെ ആഞ്ഞടിക്കാന്‍ പലരും വരും.

    ReplyDelete
    Replies
    1. ആ പ്രതികരണം സത്യമാണെങ്കിൽ ഇരക്കു വേണ്ടി ആണെങ്കിൽ ആരും അടിക്കാൻ വരില്ല, അഥവാ വന്നാൽ സ്വന്തം മുഖം ഉള്ളവനെ സദാചാരി എന്ന് ആരും വിളിക്കില്ല , അടി പലപ്പോഴും സദാചാരത്തിന്റെ മുഖം മൂടിക്കാണ് കൊള്ളുന്നത്‌.. സത്യതിനല്ല എന്ന് മനസിലായാൽ പിന്നെ എന്തിനു വിഷമിക്കണം

      നന്ദി ഫൈസൽ സദാചാരത്തിന്റെ മുഖം മൂടി ഇല്ലാതെ സത്യത്തിന്റെ പ്രതികരണത്തിന്

      Delete
  2. നൂറ്റാണ്ടുകൾക്കു മുമ്പേ സ്ത്രീകൾക്ക്
    ചാർത്തി കൊടുത്ത ഒരു പറുദ്ദ യാണ്
    ചാരിത്ര്യം എന്ന തൊട്ടാൽ പറക്കുന്ന മാനം,
    അത് കാറ്റ് അടിച്ചിളകിയാൽ അപമാനം
    പൊക്കി നോക്കിയാൽ മൃഗീയ പീഡനം
    സ്വയം ഊരി കളഞ്ഞാൽ സ്മാർത്ത വിചാരം \\\\ സത്യം, സത്യം സത്യം....

    ReplyDelete
    Replies
    1. നന്ദി നിധേഷ്, വളരെ നന്ദി

      Delete
  3. സദാചാരം വേണം

    ReplyDelete
    Replies
    1. അത് കാഴ്ചക്കാരന്റെ കണ്ണിനും, മനസ്സിനും കൂടി വേണ്ടി വേണ്ടേ അജിത്‌ ഭായ്?
      സ്ത്രീ മാനം അളക്കാനായി മാത്രം ഒരെണ്ണം വേണോ? എന്നാണ് എന്റെ സംശയം
      നന്ദി അജിത്‌ ഭായ്

      Delete


  4. " ചാരിത്ര്യം എന്ന തൊട്ടാൽ പറക്കുന്ന മാനം,
    അത് കാറ്റ് അടിച്ചിളകിയാൽ അപമാനം
    പൊക്കി നോക്കിയാൽ മൃഗീയ പീഡനം
    സ്വയം ഊരി കളഞ്ഞാൽ സ്മാർത്ത വിചാരം"

    100% സത്യം മാഷേ.

    നല്ല ചിന്തകള്‍, നന്നായെഴുതി...

    ReplyDelete
    Replies
    1. ശ്രീയെ നന്ദി വളരെ നന്ദി വായനക്കും അതിലുപരി ഈ രണ്ടു സ്നേഹ വാക്കുകൾക്കും

      Delete
  5. തുണി കണ്ടുപിടിക്കുന്നതിനു മുമ്പ് മരവുരിയും മൃഗ തോലും കാറ്റിൽ പറക്കുന്ന കാലത്ത് കാവലില്ലാത്ത കാമത്തിന് രക്ഷക്കായി സ്ത്രീക്ക് ചുറ്റും വരച്ച വരക്കാത്ത രേഖ അല്ലെ ചാരിത്ര്യം? എന്നിട്ട് ആ താക്കോൽ ജീവനിൽ പൊതിഞ്ഞു സ്ത്രീക്ക് കൊടുത്തു കാമത്തിന്റെ കള്ളത്താക്കോൽ ഇട്ടു തുറക്കാൻ ശ്രമിച്ചു പരാജയപെട്ടാലും വിജയിച്ചാലും സ്ത്രീ ചാരിത്ര്യം മാത്രം സമാധാനം പറയണോ?

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...