Skip to main content

"സോറി നിങ്ങൾ തിരയുന്ന ഈ ബ്ലോഗ്‌ ഇപ്പോൾ നിലവിലില്ല"

ചിറകടിച്ചു പറക്കുമ്പോഴും.. ഉയരെ ഒരു കൊമ്പിൽ പറന്നു കയറി പക്ഷി കണ്ണുകൾ കൊണ്ട് അങ്ങ് താഴെ നോക്കി കാണുമ്പോഴും അഭിമാനം തോന്നി, താൻ പക്ഷി ആണല്ലോ, ഹോ എത്ര ഉയരത്തിലാ ദേ ഒരു ഗരുഡൻ! ഒന്നല്ല പലതുണ്ട്.. രാജ ശോഭയിൽ പറന്നു പോയി, തന്നെ ഒന്ന് നോക്കിയോ? അതോ തോന്നലാണോ? താനും പക്ഷി ആയതു കൊണ്ടാവാം..

വീണ്ടും തല പൊക്കി നോക്കി, അതെ അഭിമാനം കൊണ്ടാണ് തല സ്വയം പോങ്ങിയതാണ്.

വിശക്കുന്നുണ്ട് പറന്നിറങ്ങി കൊക്കിലോതുങ്ങാത്തത് ഒക്കെ കൊത്തി.. വിശപ്പോന്നടങ്ങി, തിരിച്ചു പറന്നു കയറുമ്പോൾ കുറച്ചു ബുദ്ധിമുട്ട് കൂടുതൽ തോന്നിയോ? സാരമില്ല മനോഹരമായ ഒരു മരത്തിന്റെ താഴേ ചില്ലയിലാണ് താനിപ്പോൾ, അതിൽ എത്ര മനോഹരമായ കൂടുകൾ. തത്തയുടെ.. തൂക്കണാം കുരുവിയുടെ.. കാക്കയ്ക്ക് പോലും ഉണ്ട് തന്റെ പൊൻകൂടോരെണ്ണം!
അതാ.. അവരൊക്കെ തിരിച്ചെത്തി തുടങ്ങിയല്ലോ. എത്ര വല്യ പക്ഷി ആയാലും ഒരു കൂട് വേണം ചേക്കേറാനൊരു കൂട്!

 തനിക്കും ഉണ്ടല്ലോ ഏതായാലും ഒരു കൂട്, ഒരു ബഹുരാഷ്ട്ര കുത്തക നിര്മിച്ച് തന്നതായാലും കൂട് മനോഹരം തന്നെ! പോയി നോക്കാം... ഹായ്!
എത്ര മനോഹരമാണ് തന്റെ കൂട്. ദൂരെ നിന്ന് കാണാൻ! അയ്യമ!

ഹേ പക്ഷെ അതെന്താ? അതാരാ, അയ്യോ കുറുക്കനോ? ഭാഗ്യം അവൻ ഒന്നും ചെയ്യാതെ  വെറുതെ നോക്കി തിരിച്ചു പോയി!
പിന്നെയും അവിടെ എന്തോ അനങ്ങുന്നുണ്ടല്ലോ!
ദൈവമേ ദാ പത്തി വിടര്ത്തി ഒരു മൂർഖൻ! ഹോ അപ്പോൾ താൻ എവിടെയാണ്?

ഓ ഞാൻ ഇപ്പോഴും കോഴി തന്നെ! ബ്ലോഗ്‌ എന്നോന്നൊക്കെ പറഞ്ഞാലും ഇത് വെറും കോഴി ക്കൂട് തന്നെ! ഒരു പഴയ അസ്സല് കോഴി ആയിട്ടും താൻ എന്തെ ഇത് ഓർത്തില്ല!

കോഴി നീട്ടി കൂവി, കാലം തെറ്റിയ കൂവൽ! ഒരു കുറുക്കൻ അത് വഴി പിന്നെ പാഞ്ഞു പോയി!

പിറ്റേന്ന് ബ്ലോഗ്ഗിൽ പുതിയ പോസ്റ്റുകൾ ഒന്നും ഇല്ലായിരുന്നു, മരം വെട്ടറിയാത്തതിനു കോടാലിക്കു തെറി വിളിച്ചു കൊണ്ട് നിന്ന ഒരു ബ്ലോഗ്ഗർ അത് ഇങ്ങനെ വായിച്ചു "സോറി നിങ്ങൾ തിരയുന്ന ഈ ബ്ലോഗ്‌ ഇപ്പോൾ നിലവിലില്ല"

Comments

  1. വല്ല കുറുക്കന്മാരും വന്ന് നമ്മുടെ 'കൂടും' പൊക്കിക്കോണ്ട് പോകുമോ?

    ReplyDelete
    Replies
    1. എന്തിനാ പേടി നിങ്ങളൊക്കെ ബ്ലോഗ്ഗിലെ ഗരുഡ രാജശോഭയുള്ള ഗരുഡൻമാർ

      Delete
  2. നമോവാകം .. പ്രീയ കൂടപിറപ്പേ ...
    പെട്ടെന്നൊരു നാട്ടില്‍ പൊക്ക് വേണ്ടി വന്നു ..
    ഇപ്പൊഴും നാട്ടിലാണ് , രണ്ടു ദിവസം കൂടി തിരികേ വരാന്‍ ...
    മഴയാകെ കൊണ്ട് ഒന്നു നനഞ്ഞു മനസ്സും മെയ്യും :)

    വരികളില്‍ ആകേ ആകുലതയാണല്ലൊ ..
    തേന്‍ പുരട്ടി കാണിക്കുന്ന പലതിലും " വികസനത്തില്‍ പൊലും "
    ഭാവിയിലേ കൊടുംചതി ഉണ്ട് ..
    കൂട്ടികൊടുപ്പിന്റെ നരച്ച വര്‍ണ്ണം ഉണ്ട്
    ഉയരത്തിലേക്ക് പറന്ന് , സ്വയം അഭിമാനിക്കുമ്പൊള്‍
    താഴേ നമ്മുടെ പലതും നഷ്ടമാകുന്നു എന്നതിന്റെ ഓര്‍മപെടുത്തല്‍
    " ഉയരേ ഉള്ളൊരു മിഴികളില്‍ പതിയുന്ന ചില ചിത്രങ്ങളെങ്കിലും
    നമ്മേ ഒന്നു ഇരുത്തി ചിന്തിപ്പിച്ചിരുന്നെങ്കില്‍ . അല്ലേ ?

    ReplyDelete
    Replies
    1. കൂടപ്പിറപ്പേ സ്നേഹപാലഴിയമ്മക്കും
      ചിടുന്ഗൂസുകൾക്കും സുഖം തന്നെയല്ലേ
      ഉറ്റവരും ഉടയവർക്കും സ്നേഹമഴക്കും
      സുഖമല്ലേ? ബ്ലോഗ്ഗ് ഇപ്പൊ തീരെ അര്ദ്രമല്ല
      സഖേ എന്നുള്ള ഒരു വിളി കേൾക്കാൻ കാത്തിരിക്കുന്നു ബ്ലോഗ്ഗ് ഉലകം
      റിനി എഴുതിയ എപ്പോൾ വേണമെങ്കിലും തുറക്കാവുന്ന കലയുടെ ബ്ലോഗ്‌ ഉണ്ടായിരുന്നത് കൊണ്ട് റിനിയെ അറിയുന്നുണ്ടായിരുന്നു. ഇന്നാണ് ഉറുമ്പുകൾ ഞാൻ വായിച്ചതു അപ്പോൾ നാട്ടിൽ വിരിഞ്ഞ പ്രണയ ബ്ലൊഗുകൾ റിനിയുടെ ബ്ലോഗ്ഗിൽ ഒരു വസന്തം വിരിയിക്കട്ടെ
      അബുദാബി മഞ്ഞുരുക്കി കളിക്കുന്നു ഒരു നിശബ്ദ "(മൌനം)
      അപ്പോൾ സ്വാഗതം ചെയ്യുന്നു പ്രവാസ വിരഹത്തിലേക്ക്‌ രണ്ടു ദിവസത്തെ ഇടവേള കഴിഞ്ഞു
      യാത്ര സുഖമായിരിക്കട്ടെ

      Delete
  3. നിലവിലുണ്ട്
    നിലവിലുണ്ട്

    ഇല്ലെങ്കില്‍ നമ്മള്‍ നിലയില്ലാക്കയത്തിലാകും

    ReplyDelete
    Replies
    1. ബ്ലോഗ്ഗ് വേണം അജിത്ഭായ് ഉണ്ടെങ്കിൽ ഉണ്ടാവും

      Delete
  4. എന്തു പറ്റി എഴുത്ത് വരുന്നില്ലയോ അതോ ത്രിപ്തി വരുന്നില്ലേ? എന്തായാലും പ്രശ്നമില്ല. ഒരു ചെറിയ ഇടവേള എടുത്താൽ മതിയാകും

    ReplyDelete
    Replies
    1. പണ്ടൊക്കെ ഇടവേള പടം തുടങ്ങി പകുതി ഒക്കെ ആകുമ്പോൾ ആയിരുന്നു. ഇപ്പൊ പടം തുടങ്ങുന്നതിനു മുമ്പ ഇടവേള അതാ പുതിയ തലമുറ സിനിമ

      Delete
  5. ഇന്നലെ വഴിയിൽ തങ്ങിയത് ഇന്ന് തലയിൽ വീണത്‌
    ഹർത്താൽ

    ഭാഷ ശ്രേഷ്ടമല്ല എന്ന് വിലപിക്കുന്ന മലയാളിയോട്
    ശ്രേഷ്ടമായ ഭാഷ ഉപയോഗിക്കാൻ നിനക്കെന്തു ശ്രേഷ്ടത?
    ഭാഷയാണോ മലയാളി ആണോ ശ്രേഷ്ടാമാകേണ്ടത്
    രണ്ടും കൂടി എന്നല്ലേ ശരിയുത്തരം

    ReplyDelete
  6. ഞാൻ ആദ്യമായിട്ടാണിവിടെ... ഈ കോഴിക്കൂട്ടിൽ കുറേ മുട്ടകളുണ്ടല്ലോ ബൈജു...

    ReplyDelete
    Replies
    1. മ്മ് വന്നതിൽ ഒരു പാട് സന്തോഷം വിനുവേട്ടാ, പക്ഷെ ഇന്ന് ചുരുക്കം പറഞ്ഞാൽ രാവിലെ ബുല്സേയെ ഒമലേട്ടും ആയിരുന്നു അല്ലെ ബ്രീക്ഫസ്റ്റ്‌
      നടക്കട്ടെ നടക്കട്ടെ എണ്ണമുണ്ട് കേട്ടോ
      സന്തോഷം വിനുവേട്ടാ വന്നതിലും മിണ്ടി പറഞ്ഞതിനും

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വീടിന്റെ ഒരു തൈ

ചെടിചെട്ടിയിൽ കൊണ്ട് നട്ടതോർമ്മയുണ്ട് ഒരു കുഴിയുടെ ആഴത്തിൽ വീടിന്റെ ഒരു തൈ ഒരു വെള്ളം മഴ നീട്ടിഒഴിച്ചതും പൂത്തുലഞ്ഞുനിൽക്കുന്നു; ചതുരത്തിൽ ജനാലകൾ വേലിക്കൽ.. വെയിലടിക്കുന്നുണ്ട്,  വാതുക്കൽ! കുളിരിൽ കുറിച്ച് വെള്ളത്തിന്റെ വേര് അളന്നെടുക്കണം    വൈകിയാണെങ്കിലും പിറകിലോട്ടു മാറി കുറ്റിയടിക്കണം ഒഴുക്കുള്ള ഒരു പുഴയുടെ സാധ്യതയ്ക്കു ഇനി  സന്ധ്യ  ചെമ്പരത്തിയോളം പരത്തി ചുട്ടെടുക്കണം നാളേക്ക് കുറച്ചു പൂക്കളുടെ ചൂടുള്ള  പലഹാരങ്ങൾ!