Skip to main content

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ
നീതിപാലിക്കും ദൈവം

ഏറ്റവും അവസാനം ബോറഡിച്ചത്
എപ്പോഴാണെന്ന് 
ഓർത്തുനോക്കുമ്പോൾ
ദൈവത്തിൻ്റെ 
ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ, 
പ്രവർത്തനങ്ങൾ

കടമ്പുകൾ പൂക്കുവാനുള്ള
പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ 
മന:പ്പൂർവ്വം എന്ന വാക്ക്
പൂക്കുംവിധം
ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും
ദൈവം ലംഘിച്ചുതുടങ്ങുന്നു

ദൈവം നീതിപാലിക്കുവാൻ
തുടങ്ങുമ്പോഴൊക്കെ
ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ
പൂക്കളിൽ കലരുന്നു

ബോഗൈൻവില്ലകൾ പൂക്കുമ്പോലെ
ഒന്നും ചെയ്യാതിരിക്കുന്ന
ദൈവത്തിൽ,
നാണം ഓളങ്ങളിൽ പൂത്തുലയുന്നു
ദൈവവും ബോറഡികളും
പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ  
ഉലയുന്നു

ഉലയാത്ത നീതി
ദൈവത്തിൻ്റെ മറുഭാഗത്ത്

തെരുവിൽ അലയും, 
കാലികളുടെ കുടമണികളിൽ കയറി
ദൈവത്തിൻ്റെ നഗ്നത 
അപ്പോഴും നഗരം ചുറ്റുന്നു

കയർ അഴിഞ്ഞുപോയത് കൊണ്ട്
കുട്ടി കുടിച്ചുതീർത്ത പാല് പോലെ
നീതി ചോദിക്കുമ്പോൾ ദൈവം  
ഏറ്റവും മനോഹരമായി
കൈമലർത്തുന്നു

കടലാസുകളിൽ
പ്രാർത്ഥനകളിൽ
ദൈവം നിരന്തരം 
നീതിയുടെ സ്റ്റേപ്ലർപിന്നുകൾ
ചേർത്തടിക്കുന്നു
നീതിയുടെ കാലതാമസങ്ങളിലേക്ക് കൂടുതൽ കൂടുതൽ അടരുകൾ ദൈവം, മടക്കിവെക്കുന്നു

അതിനിടയിൽ
കാലതാമസം എന്ന വാക്കിനേക്കാൾ
ഭംഗിയുള്ള ഒരു വാക്കിനേ
നീതിയെന്ന് പരിഗണിക്കുവാൻ
നിങ്ങൾക്കായിട്ടുണ്ട്
നല്ലത്

നീതിതേടുന്നവരെല്ലാം
നാൽക്കാലികളാക്കി ദൈവം
അപ്പോഴും തെരുവുകളിൽ
അലയുവാൻ വിടുന്നു

അകിടായും പാലായും
കരയുന്ന കുഞ്ഞുങ്ങൾക്ക് മുന്നിൽ മാത്രം നീതി
നുരയുന്നിടത്ത്

സ്റ്റേപ്ലർ പിന്നുകളുടെ തുടർച്ച പോലെ
ദൈവം ഓർമ്മയേ 
പിന്നെ അനീതിയേ
പിന്നെ കാലതാമസങ്ങളേ
പിന്നെ ഏറ്റവും പുതിയ അനീതികളെ
പിന്നെ അവയുടെ പച്ചകുത്തലുകളേ
ചേർത്തടിക്കുന്നു

2

ഓർമ്മയുടെ സൂക്ഷമകോശങ്ങൾ
മറവിയിലൂടെ കടത്തിവിടുന്ന 
ഇടങ്ങളിൽ 
ദൈവം

വായുവിൻ്റെ സൂക്ഷമനിശ്വാസങ്ങൾ
അനീതിയുടെ ഫ്ലാഗുകളിലൂടെ കടത്തിവിടുന്ന 
സ്ഥലങ്ങളിൽ 
ദൈവം

ബോറഡിക്കുന്നതിൻ്റെ 
കൃത്യനിഷ്ഠയില്ലായ്മകളിൽ
ദൈവം
ബോറഡിക്കുന്നതിൻ്റെ മ്യൂസിയങ്ങളിൽ
സന്ദർശകനായിരിക്കുന്നതിൻ്റെ
സാധ്യതകളിൽ
ദൈവം

ഉണ്ടായിരിക്കേണ്ടതിൻ്റെ ബൈനറികളിൽ
ആദ്യം ഇല്ലാതാക്കുവാൻ കഴിയുമോ
എന്ന ശാന്തമായ അന്വേഷണങ്ങൾക്കൊടുവിലും ദൈവം

ഇല്ലാത്ത ഒന്നിൻ്റെ രണ്ടാമത് എന്ന വിധം അതിൻ്റെ ഉണ്ടാക്കിയെടുക്കൽ
ആദ്യം മറവി
പിന്നെ ഓർമ്മ എന്ന ക്രമത്തിൽ

നീതിയും 
പിന്നെ അവയുടെ കാലതാമസവും
ബോറഡിക്കുന്നവരുടെ കണ്ണിൽ 
എന്ന വിഷയത്തിൽ നടക്കും സിംബോസിയങ്ങളിൽ
പ്രഭാഷകനായി കത്തിക്കയറും 
ദൈവം

3

നീതിപാലിക്കാത്ത ദൈവങ്ങളേ
നീതിപാലിക്കുന്ന ദൈവങ്ങൾ
ഖേരാവോ ചെയ്യുവാനെടുക്കുന്ന
തീരുമാനങ്ങളിൽ

ഖെരാവോ 
ന്യായമായും അവഗണിക്കാവുന്ന വിധം 
ഹിന്ദിയിൽ നിന്നും വന്ന വാക്കെന്ന്
ദൈവം നിസ്സാരവൽക്കരിക്കുന്നു

അലംഭാവങ്ങളുടെ പുറഞ്ചട്ടയുള്ള പ്രതിഷേധങ്ങളുടെ ഡിക്ഷണറി
ദൈവം മറിച്ചുനോക്കിയിരിക്കുന്നു
കൂടെ 
ഒരു പക്ഷേ പ്രതീക്ഷകളുടെ താളുകൾക്കൊപ്പം
ദൈവവും മറിയുന്നു

ബോറഡിക്കുമ്പോൾ ദൈവം
വായിച്ചുകൊണ്ടിരിക്കുന്ന
പേജ് നമ്പരുകളിൽ ദൈവം

വായിച്ചുനിർത്തിയ 
നീതിയുടെ 
തടിച്ചപുസ്തകത്തിനുള്ളിൽ
ഏതിലെങ്കിലും
രണ്ട് പേജുകൾക്കിടയിൽ 
അലസമായി അടയാളമായി
കുടുങ്ങിക്കിടക്കും ദൈവം

ദൈവമേ നിൻ്റെ കറുത്തബോറഡികൾ
ദൈവമേ നിൻ്റെ വെളുത്ത
ബോറഡികൾ എന്ന് മാത്രം തുടർച്ചകൾ

കറുപ്പിലും വെളുപ്പിലും
നിൻ്റെ നിർത്താത്ത കനത്തബോറഡികൾ
എന്ന് സാധാരണക്കാരൻ്റെ
കടന്നുപോകലുകൾ

നീതിയുടെ സീബ്രാക്രോസിങ്ങുകളിൽ
എന്നും കാൽനടക്കാരനാവും
ദൈവം
കാത്തുനിൽപ്പുകളിൽ കുരുങ്ങിക്കിടക്കും
ദൈവം

കാത്തിരിപ്പിൻ്റെ പൂത്തുലയലാണ്
ഒരു പക്ഷേ നിലനിറത്തിൽ

നീതിയുടെ നീലക്കുറിഞ്ഞി പോലെ
പന്ത്രണ്ട് വർഷങ്ങളിൽ ഒരിക്കൽ
എവിടെയെങ്കിലും
പൂത്തുലയുന്നുണ്ടാവണം ദൈവം

നീതിക്കും ദൈവത്തിനും
ഇടയിലുള്ള
വിഷാദങ്ങളുടെ പൂത്തുലയലാണ്
ബാക്കിയെല്ലാം
പൂത്തുലയലുകളുടെ അല്ലികൾ

വിശ്വസിക്കുമോ
ദൈവം എന്ന വാക്കിനും നീതിക്കും
വ്യത്യസ്ഥമായ
ബോറഡികളുടെ ശേഖരം

ബോറഡിപ്പിക്കുന്നില്ല
വലിച്ചുനീട്ടുന്നില്ല
അടുത്തകാലങ്ങളിലെ
ദൈവമാവണം!





Comments

ജനപ്രിയ പോസ്റ്റുകൾ

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ