Skip to main content

പ്രവാസ കർണ്ണൻ

പച്ചപ്പിന്റെ അപക്വ ഭൂമിയിൽ, ദ്രവിച്ച കാവി കുടിലിൽ പിറന്ന കുടുംബത്തിന്റെ മാനം കളഞ്ഞ മനം വെളുത്ത കറുത്ത പുത്രൻ, അവൻ പ്രവാസ കർണ്ണൻ.
പ്രവാസ നദിയിൽ പെട്ടി കെട്ടി, അതിൽ പൂട്ടി ആകാശ നദിയിൽ ഒഴുക്കിൽ
പെട്ട ഇന്നിന്റെ വളർത്തു പുത്രൻ.. അവൻ കൃഷ്ണ വർണ്ണൻ.

ഭാരത കുന്തിയിൽ പിറന്നിട്ടും വിദേശ രാധയിൽ വളർന്നവൻ അവൻ വ്യാജ പുത്രൻ

ജനിച്ച തെറ്റിന് പ്രവാസിയായി ഉരുകുന്ന കറുത്ത എണ്ണയിൽ വെളുത്ത വിയർപ്പിറ്റിച്ച മോഹമാം പ്രലോഭനം ഉള്ളിലൊളിപ്പിച്ച അവൻ ഇന്നിൻ സ്വേദ കർണ്ണൻ

പ്രവാസ കുലം മറന്നു കാണാത്ത പെണ്ണിനെ  പ്രണയിച്ച  തെറ്റിന്
നിന്റെ പ്രണയം കാണുമ്പോൾ  ഓർക്കാതെ പോകട്ടെ എന്ന  പ്രണയിനിയുടെ
കണ്ണീർ ശാപം നിശബ്ദം ഏറ്റു വാങ്ങിയോൻ അവൻ  ദേവദാസ കർണൻ

മാതൃഭൂമിയിൽ ആരോ  താഴ്ത്തിയ കുടുംബ രഥം ഉയർത്താൻ സ്വയം ചവിട്ടേറ്റു താഴ്ന്നു ശ്രമിക്കും  അവനിന്നിൻ അധ്വാന കർണ്ണൻ
കപട രണ ഭൂമിയിൽ നിണം പൊടിഞ്ഞ ഹൃദയം ഉണക്കാൻ ത്യാഗ ദേഹം
കാക്കുന്നു മരുഭൂമിയിലും ഒരു സ്നേഹ താതൻ അവൻ ഇന്നിൻ സൂര്യ കർണ്ണൻ

ആരുടെയൊക്കെയോ രഥം വലിക്കുമ്പോഴും സ്വയം വണ്ടി ക്കാളയായി മാറുന്നു സൂതൻ വളര്ത്തിയ അവൻ ഇന്നിൻ സൂത കർണ്ണൻ

അമ്മതൻ പ്രിയ മറ്റു പുത്രരേ ഊട്ടുവാൻ ഭക്ഷണം മറന്നു പണി ചെയ്യുവോൻ അവൻ ഖിന്ന കർണ്ണൻ

ഉത്തരവാദിത്വങ്ങളിൻ കുത്തൊഴുക്കിൽ ജീവിത കവചം നഷ്ടപ്പെട്ട ശിഷ്ട ജീവിതം അടക്കാൻ സ്വയം ശവപ്പെട്ടി ച്ചുമക്കുന്നവൻ അവൻ ചുമട്ടു കർണ്ണൻ
വേദന ഉള്ളിൽ നീറി നിറഞ്ഞിട്ടും അത് പറയാത്ത തെറ്റിന് അഹങ്കാരിയായി നീറി മരിക്കാൻ വിധിക്കപ്പെട്ടവൻ അവൻ  ശാപ കർണൻ

അവനു  എന്നും തുണയായി വരുന്നു താങ്ങായി ജീവൻ കവരുന്നു സ്വരാജ്യം ഭരിക്കും ദുര്യോധന അഹഭാവങ്ങൾ എന്നിട്ടും അവൻ ഇന്നിൻ സ്വാമന്തകർണ്ണൻ 

അവസാനം നിതാഖത് ശരങ്ങൾ കൊണ്ട് പിടയുമ്പോഴും അവഗണനയുടെ സൌരോർജം ഭക്ഷിച്ചു പിടഞ്ഞു വീണ വെണ്ണീറിൽ നിന്നും   ധീര വില്ലാളിയായി ഉയിർത്തെഴുന്നേറ്റവൻ ഇന്നിൻ പ്രവാസ കർണൻ 

ധീര വില്ലാളിയായി അവൻ എന്നും വീര പ്രവാസ കർണൻ 
മരണമില്ലാത്തവൻ അവൻ  എന്നും ഇന്നിൻ  പ്രവാസ കർണ്ണൻ 





Comments

  1. കവചകുണ്ഢലവും പറിച്ചുകൊടുത്തു
    ഇനിയും കര്‍ണ്ണന്‍ എന്തുകൊടുക്കും

    ReplyDelete
    Replies
    1. വോട്ട് ഉണ്ടായിരുന്നെങ്കിൽ കൊടുക്കാരുന്നു ദുര്യോദനൻ മാര്ക്ക് ഭരിക്കണ്ടേ

      Delete
  2. വോട്ടവകാശം കിട്ടിയാൽ കർണ്ണന്റെ ഭാഗ്യം.ഒരു ദിവസമെങ്കിലും 'രാജാവാ' വാഴാമല്ലോ?

    കവിത ഇഷ്ടമായി

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. അത് നന്നായി പാട് പെട്ട് എഴുതിയിട്ട് മോശം ആയീ എന്നെങ്ങാനും പറഞ്ഞിരുന്നെങ്കിൽ
      ഇടി ഞാൻ തന്നേനെ
      സന്തോഷം നന്ദി സൌഗന്ധികം

      Delete
  3. പ്രവാസ കുലം മറന്നു കാണാത്ത പെണ്ണിനെ പ്രണയിച്ച തെറ്റിന്
    നിന്റെ പ്രണയം കാണുമ്പോൾ ഓർക്കാതെ പോകട്ടെ എന്ന പ്രണയിനിയുടെ
    കണ്ണീർ ശാപം നിശബ്ദം ഏറ്റു വാങ്ങിയോൻ അവൻ ദേവദാസ കർണൻ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...