Skip to main content

നറും നിലാവ്

അഞ്ജനത്തിനു മഷി എഴുതാൻ  നിന്റെ
കണ്ണിൽകരി തിരഞ്ഞൊരു പ്രദോഷ നാളിൽ
നിന്റെ കണ്ണീർ എന്റെ ഹൃത്തിൻ
മിടിപ്പായ് പൊടിഞ്ഞലിഞ്ഞതും
എന്റെ വിയര്പ്പ് നിന്റെ നെറ്റിയിൽ
നേർത്ത മഞ്ഞു പോൽ മൃദുവായി പൊഴിഞ്ഞതും
തേൻ തുള്ളിയായി മഴ-ശലഭം നുണഞ്ഞത്
സ്വര്ഗീയ സുഖമായി  പൂനിലാവിൽ പറന്നതും
നിശ്വാസങ്ങൾ കുളിര് കാറ്റായി തഴുകിയ
നാണം മുല്ല മൊട്ടായി തളിര്ത്തതും
സ്പർശങ്ങൾ ചുംബന പൂക്കളായി വിരിഞ്ഞത്
യുഗങ്ങൾ നിമിഷങ്ങളായി അടർന്നങ്ങ്‌വീണതും
അധരം രക്ത വര്ണ്ണം ചുരന്നതും
ഹൃദയങ്ങൾ ഒന്നായി അലിഞ്ഞുമിടിച്ചതും
നാവിൽ മധുരം തഴുകി നിറഞ്ഞതും
നാണം മുഖം പൊത്തി മുടി കെട്ടിലോളിച്ചതും
നിർവൃതി പുഴയിൽ  രോമാഞ്ചം  ഒഴുകി  പരന്നതും
നീലാകാശം നക്ഷത്ര കണ്ണു പൊത്തി ചിരിച്ചതും
വൃന്ദാവനം ആനന്ദ അശ്രു പൊഴിച്ചതും
നിന്റെ കണ്ണുകൾ കൂമ്പി വിടര്ന്നതും
ചില്ലി പുരികങ്ങൾ  ചുരികയായി നിവര്ന്നതും
അധരങ്ങൾ ചുവന്നുദളമായി മലർന്നതും
ചുംബനം പിച്ചിപൂ പോലെ അടർന്നതും
സന്ധ്യകൾ മയങ്ങാൻ മറന്ന പോൽ നിന്നതും
വാകകൾ പൂ മെത്ത നിനവിൽ  വിരിച്ചതും
ജയദേവ ഗീതികൾ അലകളായി  ഉതിർന്നതും
ഇതൊന്നും നാം അറിയാതെ കെട്ടി പുണർന്നതും
അറിഞ്ഞതോ ആ  സ്വപ്നം  പ്രണയമായ് തീർന്നതും

Comments

  1. ഒന്നു ചുമ്മാ പോ ഭായ്.. നട്ടപ്പാതിരായ്ക്ക് മനുഷ്യനെ ചുമ്മാ എടങ്ങേറാക്കാതെ...ഹ...ഹ...ഹ..

    കവിത ഇഷ്ടമായി കേട്ടോ..?

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. വല്ലപ്പോഴും ഒരു ചെയ്ചിനു ഞാൻ പണ്ടും പ്രണയിക്കാറുണ്ട്.. നന്ദി സൌഗന്ധികം

      Delete
  2. ങ്ഹേ......
    ഇവിടെ പ്രണയവും വിടരുമല്ലോ!!!!!!

    ReplyDelete
    Replies
    1. അജിത്‌ ഭായ് അജിത്ഭൈയെ പേടിച്ചാണ് പ്രണയിക്കാൻ തീരുമാനിച്ചത് അല്ലെങ്കിൽ അജിത്ഭായ് എന്നെ ബാൻ ചെയ്യുമോ എന്ന് തോന്നി
      സന്തോഷം അജിത്ഭായ്

      Delete
  3. റിനി ശബരി... സഖേ ആ കമന്റ്‌ കിട്ടാതെ ഈ വരികൾ.. പ്രണയത്തിന്റെ ഒരു വരികളും പൂർണമാവുന്നില്ല.. ഈ വരികൾ അത് കാത്തിരിക്കുന്നുണ്ട് പ്രണയം അറിഞ്ഞ സഖാവിന്റെ അഭിപ്രായത്തിന് ഈ വരികൾ ക്ക് അസൂയയോടെ നോക്കുവാനെങ്കിലും

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

ചൂണ്ടുപലക

കൊഴിഞ്ഞു വീണ ഇലകളും കടപുഴകിയ മരങ്ങളും വരണ്ട പുഴകളും നാമാവശേഷമായ പക്ഷികളും അവയുടെ ജീവിച്ചിരുന്നപ്പോൾ കൊഴിഞ്ഞ തൂവലുകളും വെവേറെ കൂട്ടി വച്ച് തോർന്ന മഴ കൊണ്ട് വേലി കെട്ടി മരിച്ച മനുഷ്യന്റെ ഓർമ്മകൾ കൊണ്ട് നിറം പുരട്ടിയ ഒറ്റമുറികട അതിലേയ്ക്ക് ഒരു നെടുവീർപ്പോളം നീളമുള്ള ഇടുങ്ങിയ വഴി അവിടെ ആക്രിക്കാരനെ പോലെ കീറിപറിഞ്ഞ വസ്ത്രം ധരിച്ച് ഭൂമിയിൽ വച്ച് കണ്ടിട്ടും ഗൌനിക്കാതിരുന്ന തീരെ പരിചയമില്ലാത്ത അന്യമതത്തിന്റെ ഏതോ ദൈവം സൗജന്യവിൽപ്പനക്കാരൻ അവിടേയ്ക്ക് സ്വന്തം ആത്മാവിന്റെ മന:സാക്ഷിയിലേയ്ക്ക് തന്നെ നീളുന്ന കൊന്നു തള്ളിയ മൃഗങ്ങളുടെ അസ്ഥികൾ കുഴിച്ചിട്ട ചൂണ്ടുപലകകൾ താൻ ഇല്ലാത്തതു കൊണ്ട് മാത്രം വിജനമായി തോന്നുന്ന ഭൂമിയിലെ ഓരോ വഴിയും അയവിറക്കി ശുദ്ധ വായു പുകച്ച് അവരവർ ചവുട്ടി അരച്ച കൂട്ടം തെറ്റിയ ഉറുമ്പുകളെ നിരീക്ഷിച്ചു അവിടെയും നിശബ്ദമായി വരി നില്ക്കുന്നു മരിച്ച മനുഷ്യർ