എൻ്റെ ഒന്നാമത്തെ ഏകാന്തത എന്ത് ചെയ്യുന്നു? ഒന്നുമില്ല, അത് എൻ്റെ രണ്ടാമത്തെ ഏകാന്തത എന്ത് ചെയ്യുന്നു എന്ന് എത്തിനോക്കുക മാത്രം ചെയ്യുന്നു രണ്ടും മൂന്നും ഏകാന്തതകൾ ഒന്നും ചെയ്യുന്നില്ല എന്നിട്ടും എൻ്റെ രണ്ടാമത്തെ ഏകാന്തത നിൻ്റെ ഒന്നാമത്തെ ഏകാന്തതയെ അനുഗമിക്കുക മാത്രം ചെയ്യുന്നു അനുകരിക്കുവാനാകാത്ത ഒരേകാന്തത നീ കൊണ്ട് നടക്കുന്നു എന്ന് തോന്നിയിരുന്നു എൻ്റെ കാണാതെപോയ ഒരേകാന്തതയേ നിൻ്റെ രണ്ടും മൂന്നും ഏകാന്തതകൾ, അവയുടെ നിഗമനങ്ങൾ, തിരഞ്ഞ് പോയിട്ടുണ്ടാവണം 2 ഒരു പ്രണയ ഗാനത്തിൽ കമിതാക്കൾ പ്രണയവും ഗാനവുമായി ഒരകലം വേണുനാഗവള്ളിമുഖമുള്ള ഏകാന്തത പാലിക്കുന്നത് പോലെ നീ എൻ്റെ അനേകം ഏകാന്തതകളുടെ പാലക ഏറ്റവും അവസാനം അനുഭവപെട്ട ഒരേകാന്തത, അതിൻ്റെ ഒരു ശരിപ്പകർപ്പ് എൻ്റെ ഉടൽ കൊണ്ടുനടന്നിരുന്നു കാലവുമായുള്ള അതിൻ്റെ അകലം പ്രണയമാവുന്നു ഒരു പരിമിതിയാവുന്നില്ല ഇരുട്ട് ഉടലിൻ്റെ സ്ക്രീൻഷോട്ട്, സ്വതന്ത്രഏകാന്തത എന്നൊക്കെയുള്ള അതിൻ്റെ വിലയിരുത്തലുകൾ നിലാവുമായി ഇടകലർന്ന് ഉടൽ അതിൻ്റെ പരിധി ലംഘിക്കുന്നത് പോലെ ഇരുട്ടിൻ്റെ പരിമിതികൾ പരമാവധി ഇട്ടുവെക്കാവുന്ന ഒന്നാവുകയാവണം ചന്ദ്രൻ ...
തന്നോളൂ....
ReplyDeleteനന്ദി സൌഗന്ധികം..... ഓരോ കവിതയിലും സൌഗന്ധികം ചാർത്തുന്ന ഈ കയ്യൊപ്പിന്റെ സുന്ഗന്ധം തന്നെ, സൌഹൃദത്തിന്റെ സുഗന്ധം..... അത് എന്നും ഉണ്ടാവും ഉണ്ടാവട്ടെ അതിനുള്ള അനുഗ്രഹങ്ങളും....
Deleteപണ്ടു കാമുകന് പിരിയാന്‍ നേരത്ത് കാമുകിയോടു പറഞ്ഞതു പോലുണ്ടല്ലോ....നമ്മുടെ പ്രേമത്തിന് എന്നെന്നും ഓര്‍ത്തിരിക്കാന്‍ ചില അനര്‍ഘ നിമിഷങ്ങള്‍...
ReplyDeleteപ്രണയം rigid ആണല്ലോ സൗഹൃദം flexible.. താങ്ക്സ് നന്ദി അനുരാജ്
Delete