Skip to main content

ദുസ്സ്വപ്നം

മരിക്കാൻ എനിക്ക് ഭയമില്ല
കൊല്ലാൻ നിനക്ക് ധൈര്യമുണ്ടെങ്കിൽ
പതിനാറു ദിവസത്തെ ചടങ്ങിന്റെ
തിരക്ക് കഴിഞ്ഞാൽ നിനക്ക് മറക്കാം
നിന്നെ വെറുക്കാതെ ഞാൻ വെറുതെ വിടാം!


മുലപ്പാലിന്റെ മണം ഓർത്തു ഇനി ഒരു മടങ്ങി വരവുണ്ടാവില്ല!
കുപ്പി ഞാൻ കൊണ്ട് പോകുന്നു. പിരിഞ്ഞ പാലും..രക്തം പുരണ്ട  കത്തിയും!
പൊക്കിൾ കൊടി അറുത്ത കത്തിയും കൊന്ന കത്തിയും തൊണ്ടി ആകുമ്പോൾ   ജന്മ ബന്ധങ്ങളുടെ കെട്ടറുക്കാൻ  ഈ കത്തിക്ക് കഴിയില്ലെങ്കിലും  അവസാന ഉറക്കത്തിൽ ഇനി ഒരു ദുസ്സ്വപ്നം കണ്ടു ഞെട്ടി ഉണരാതിരിക്കാൻ ഈ കത്തി ഒരു കൂട്ടായിരിക്കട്ടെ!
ഇനി ഒരു മരണത്തിലേക്ക് ആരും ജനിച്ചു വീഴാതിരിക്കാൻ! 

Comments

  1. എല്ലാം കൂടി വായിച്ചാലേ അര്‍ത്ഥം പിടികിട്ടുകയുള്ളായിരിയ്ക്കും. ബാക്കി പോസ്റ്റുകളൊക്കെ നോക്കട്ടെ.

    (ഈയിടെയായി വായിയ്ക്കുന്നതൊന്നും മനസ്സിലാകാതെ വരുന്നു. ഒരു വൈദ്യനെ കാണേണ്ടി വരുമോ എന്തോ?)

    ReplyDelete
    Replies
    1. വൈദ്യൻ വരും അങ്ങോട്ട്‌ പോയി കാണാനോ അജിത്ഭായ്? വേണ്ട എല്ലാത്തിനും അതിന്റെതായ സമയമുണ്ട്,അജിത്‌ ഭായ്(ദൈവം) ഉള്ളപ്പോൾ വേറെ ഒരു വൈദ്യരെയും എനിക്ക് വിശ്വാസമില്ല നന്ദി അജിത്ഭായ്

      Delete
  2. പതിനാറ് ദിനങ്ങളുടെ ഓർമ്മയാവെണ്ടവർ നമ്മൾ എല്ലാം
    ബൈജു മണിയങ്കാ‍ലയുടെ രചനകൾ ചീട പോലെ കടിക്കാൻ ബുദ്ധി മുട്ടാണു. ഭാഷാ‍ പല്ലു നഷട്പ്പെട്ട എന്നെപ്പൊലുള്ള യുവ വ്രിദ്ധർക്ക് പ്രത്യെകിച്ചും

    ReplyDelete
    Replies
    1. മനസ്സിന്റെ ഭാഷയിൽ എഴുതുമ്പോൾ അധികം എഡിറ്റ്‌ ചെയ്തു മുറിച്ചു രക്തം കളയാറില്ല അതാണ് നന്ദി നിധീഷ്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വീടിന്റെ ഒരു തൈ

ചെടിചെട്ടിയിൽ കൊണ്ട് നട്ടതോർമ്മയുണ്ട് ഒരു കുഴിയുടെ ആഴത്തിൽ വീടിന്റെ ഒരു തൈ ഒരു വെള്ളം മഴ നീട്ടിഒഴിച്ചതും പൂത്തുലഞ്ഞുനിൽക്കുന്നു; ചതുരത്തിൽ ജനാലകൾ വേലിക്കൽ.. വെയിലടിക്കുന്നുണ്ട്,  വാതുക്കൽ! കുളിരിൽ കുറിച്ച് വെള്ളത്തിന്റെ വേര് അളന്നെടുക്കണം    വൈകിയാണെങ്കിലും പിറകിലോട്ടു മാറി കുറ്റിയടിക്കണം ഒഴുക്കുള്ള ഒരു പുഴയുടെ സാധ്യതയ്ക്കു ഇനി  സന്ധ്യ  ചെമ്പരത്തിയോളം പരത്തി ചുട്ടെടുക്കണം നാളേക്ക് കുറച്ചു പൂക്കളുടെ ചൂടുള്ള  പലഹാരങ്ങൾ!