Skip to main content

കുപ്പികൾ അടക്കിയ ഖജനാവ്‌

ഞാൻ എന്റെ പ്രശ്നങ്ങൾ ചുമന്നു തളർന്നപ്പോൾ
ആരോ ചുമലിൽ പിടിച്ചു സാന്ത്വനമായ് കൈയ്യിൽ പകർന്നു തന്നു
പ്രശ്നങ്ങൾ അടക്കാൻ മൂവന്തി നേരത്ത് നിറം മങ്ങിയ ഒഴിഞ്ഞ മദ്യ കുപ്പി

പക്ഷെ അതെഴുതി  വാങ്ങി എൻ പുരയിടത്തിന്റെ വിലയാധാരം!
ഞാനോ ജീവിതം ഖജനാവിന്ന് തീറെഴുതി , നാവു കുഴഞ്ഞു ജനമധ്യത്തിലേക്ക്..
പാപ കൂമ്പാരമായി എന്നിൽ നിന്ന് അകന്നു പോകുന്നു ഇന്നെന്റെ ഖജനാവും!

കുപ്പികളടക്കിയ ശ്മശാനത്തിൽ കിടപ്പാടമില്ലാത്തൊരു-
ശവമടക്കാൻ ആറടി സ്ഥലമെങ്കിലും കുടികിടപ്പായി പതിച്ചു തരാമോ?
മധ്യാഹ്ന നേരം നോക്കി,  കാവലില്ലാത്ത  ലവൽ ക്രോസ്സിറങ്ങുന്ന  കള്ളുഷാപ്പേ?

Comments

  1. ഏതെങ്കിലും ഖജനാവ് നിറഞ്ഞാല്‍ മതിയാരുന്നു
    എന്നാല്‍ അതും നടക്കുന്നുണ്ടോന്ന് ചോദിച്ചാല്‍ ഒട്ട് ഇല്ലതാനും

    ReplyDelete
    Replies
    1. അതെ കുപ്പി ഒഴിയുന്നുണ്ട് ഖജനാവും ഒഴിപ്പിക്കുന്നുണ്ട് പക്ഷെ നിറയുന്ന ഖജനാവ്‌ വേറെ ഉണ്ട് അങ്ങ് വെളിയിലാ നന്ദി അജിത്ഭായ്

      Delete
  2. കുടിച്ച്,കുടിച്ച് ആദ്യം കിടപ്പായി.പിന്നെ, വീടും,കുടിയും പോയി.പിന്നെ ശവമായി കിടപ്പായി.ഇനിയതടക്കാൻ കുടികിടപ്പായി... ഹ...ഹ...ഹ... എന്നാലും എന്റെ കള്ള്ഷാപ്പേ...


    നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. കാശ് കുറച്ചു നല്ല ക്വാളിറ്റി സാധനം കിട്ടുന്നത് വരെ സമരം ചെയ്യും സമരം ചെയ്യും മരണം വരെയും അല്ലെങ്കിൽ വേണ്ട ... സമരവും വേണ്ട മരണവും വേണ്ട

      നന്ദി സൌഗന്ധികം

      Delete
  3. എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള ഒറ്റമൂലി ...

    ReplyDelete
    Replies
    1. അതെ ഒറ്റമൂലി തന്നെ! ആര്ക്ക് ജനത്തിനോ അതോ ഭരിക്കുന്ന ഖജനാവിനോ
      നന്ദി സുഹൃത്തേ വായനക്കും അഭിപ്രായത്തിനും

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

ചന്ദ്രന്റെ പരീക്ഷ

എത്ര രാത്രികൾ നിലാവത്ത് ഉറക്കമൊഴിഞ്ഞ് പഠിച്ചിട്ടും പൌർണമി പരീക്ഷയ്ക്ക് വെട്ടത്തിന് ഉയർന്ന നിലയിൽ വിജയിച്ചിട്ടും  അമാവാസി പരീക്ഷയ്ക്ക് ഇരുട്ടിന്റെ  മാർക്ക് ചന്ദ്രന് എന്നും വട്ട പൂജ്യം