Skip to main content

ശനി മഴ

മഴ എനിക്കും പേടി തന്നെ! തോരുമോ എന്ന പേടി!!
അത് കൊണ്ട് പെയ്യാതിരുന്നാലോ  വരളുമോ എന്ന പേടി!
വരണ്ടാലും പേടി, പിന്നെ മഴ പെയ്താലോ?
പിന്നെ അത് തോര്ന്നില്ലെങ്കിലോ?

നമുക്ക് പേടി കോണ്‍ക്രീറ്റ് ചെയ്തു ഉറപ്പിക്കാം!
മഴവെള്ളം പേടി പോലെ ഒലിച്ചു പോട്ടെ!!
വരൾച്ച ധൈര്യം പോലെ കടന്നു വരട്ടെ!
നമുക്ക് മഴ പാഴ് സ്വപ്നം കാണാം
അപ്പോൾ മഴ നനയില്ലല്ലോ!
പിന്നെ പനി ശനി  പേടിക്കണ്ടല്ലോ!
ശനിയിൽ ആരും  ഉണ്ടാവില്ലല്ലോ !!!

Comments

  1. മഴയും വെയിലുമെല്ലാം തക്കകാലത്ത് വരണം
    അങ്ങനെയാണ് മലയാളം കൊതിയ്ക്കുന്നത്

    ReplyDelete
    Replies
    1. നമ്മൾ A / C ഇരുന്നു തണുക്കുമ്പോൾ പുറത്തു മഴ ആയാലും ഒരു വെയിൽ ആകും കൊതിക്കുക, ഇന്ന് വൈകിട്ട് പുറത്തു പോകണോ സിനെമാക്കോ പോകാനാണ് പ്ലാൻ എങ്കിൽ ഇന്ന് വൈകിട്ട് മഴ പെയ്യല്ലേ എന്ന് ക്രിക്കറ്റ്‌ കളിയ്ക്കാൻ കൊതിക്കുന്ന കുട്ടിയെ പോലെ മലയാളി ആഗ്രഹിച്ചു പോകുന്നില്ലേ അജിത്‌ ഭായ്? വരള്ച്ച ആയാലും വെള്ളം ഇല്ലെങ്കിലും, നമ്മുക്ക് നമ്മുടെ കാര്യം കഴിഞ്ഞു മതി മഴ ആയാലും വെള്ളം ആയാലും, കോണ്‍ക്രീറ്റ് ഇടുമ്പോഴും വയൽ നികത്തി എയർപോർട്ട് വരുമ്പോഴും വീട്ടുമുറ്റത്ത്‌ ഒരു എയർപോർട്ട് കുഴിച്ചിടുമ്പോൾ മഴ ഫ്ലൈറ്റ് ഇറങ്ങാൻ തടസ്സം ആണെന്ന് കണ്ടാൽ മഴ നമ്മൾ നിരോധിക്കും അതാണ് നമ്മൾ അപ്പോൾ അത് മലയാളി ആണോ?

      നന്ദി അജിത്‌ ഭായ് എന്റെ കൂടെ മഴ നനഞ്ഞതിനു

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

ചൂണ്ടുപലക

കൊഴിഞ്ഞു വീണ ഇലകളും കടപുഴകിയ മരങ്ങളും വരണ്ട പുഴകളും നാമാവശേഷമായ പക്ഷികളും അവയുടെ ജീവിച്ചിരുന്നപ്പോൾ കൊഴിഞ്ഞ തൂവലുകളും വെവേറെ കൂട്ടി വച്ച് തോർന്ന മഴ കൊണ്ട് വേലി കെട്ടി മരിച്ച മനുഷ്യന്റെ ഓർമ്മകൾ കൊണ്ട് നിറം പുരട്ടിയ ഒറ്റമുറികട അതിലേയ്ക്ക് ഒരു നെടുവീർപ്പോളം നീളമുള്ള ഇടുങ്ങിയ വഴി അവിടെ ആക്രിക്കാരനെ പോലെ കീറിപറിഞ്ഞ വസ്ത്രം ധരിച്ച് ഭൂമിയിൽ വച്ച് കണ്ടിട്ടും ഗൌനിക്കാതിരുന്ന തീരെ പരിചയമില്ലാത്ത അന്യമതത്തിന്റെ ഏതോ ദൈവം സൗജന്യവിൽപ്പനക്കാരൻ അവിടേയ്ക്ക് സ്വന്തം ആത്മാവിന്റെ മന:സാക്ഷിയിലേയ്ക്ക് തന്നെ നീളുന്ന കൊന്നു തള്ളിയ മൃഗങ്ങളുടെ അസ്ഥികൾ കുഴിച്ചിട്ട ചൂണ്ടുപലകകൾ താൻ ഇല്ലാത്തതു കൊണ്ട് മാത്രം വിജനമായി തോന്നുന്ന ഭൂമിയിലെ ഓരോ വഴിയും അയവിറക്കി ശുദ്ധ വായു പുകച്ച് അവരവർ ചവുട്ടി അരച്ച കൂട്ടം തെറ്റിയ ഉറുമ്പുകളെ നിരീക്ഷിച്ചു അവിടെയും നിശബ്ദമായി വരി നില്ക്കുന്നു മരിച്ച മനുഷ്യർ