Skip to main content

വിണ്ണിലെ ജീവിതം മണ്ണിലെ പ്രവാസം

ജീവിതം എനിക്കെന്റെ  ഭാരമായി തീർന്നപ്പോൾ
പ്രവാസം അതെന്റെ പ്രണയമായി
പ്രണയമെൻ ശ്വാസ നിശ്വാസമായ്‌ ഉയർന്നപ്പോൾ
പണം അതെനിക്കൊരു  പ്രശ്നമായി

പ്രശ്നം എൻ രക്തത്തിൽ തീയായി ജ്വലിച്ചപ്പോൾ
ഹൃദയ രക്തം വിയർപ്പു ചാലായ്‌ തഴുകി
വിയര്പ്പ് ഒന്ന് ആവിയായ പറന്നേറുമ്പോൾ
ആവി തങ്ങി അതിൽ എണ്ണ പൊങ്ങി

എണ്ണക്ക് പല കണക്കുകൾ നിരത്തുമ്പോൾ
അത് പിന്നെ  എണ്ണിയ പണമായി തീർന്നു
പണം  ഒരു ആശയായ് വളർന്നപ്പോൾ
ഞാൻ വെറുമൊരു രോഗി ആയിതളർന്നു

ആ രോഗം എന്റെ മരുന്നായി ഒഴിഞ്ഞപ്പോൾ
അത് മണ്ണിലേക്കൊരു മടക്ക യാത്രക്കൊരുക്കമായ്‌
ദേഹത്തിലെ  ജീവന് പ്രവാസത്തിനു സമയമായ്
ആ യാത്ര അതും  മണ്ണിനു മറ്റൊരു ഭാരമായോ?

പ്രവാസി ഒരു മണ്ണിനും ഒരിക്കലും ഭാരമാവില്ല
ഇടതു വശം ചേർന്നോടിയ അവൻ  പ്രവാസ ജീവൻ
ഇടതിന്റെ    പ്രത്യായ ശാസ്ത്രം മറക്കുമ്പോൾ
ഇടതു വശം ചേർന്ന്  അവൻ മണ്ണിൽ ശയിക്കും

കഴുക്കൊലു പോലെ ഉള്ളിൽ വളയും  പ്രവാസി
ഉത്തരമായ് മണ്ണിൽ താങ്ങായി നിവർന്നിടും!
അന്നും ജീവൻ  പിരിഞ്ഞകലും അവൻ  പ്രവാസ കാമുകൻ
മണ്ണ്‍ അടുത്തറിയാൻ അതും അവനൊരു പ്രവാസകാലം!

അച്ഛന്റെ  തണലിന്റെ സുഖമറിഞ്ഞാൽ
അമ്മ തൻ നിറ ഗർഭ സ്നേഹമോർത്താൽ
മരണം  പെരുപ്പിച്ച പഞ്ഞിയായി പാറും
പ്രവാസം  പൊങ്ങച്ച കുമിളയായി പൊട്ടും!!

Comments

  1. വാഴ്വേ മായം

    ReplyDelete
    Replies
    1. ഒരു യുഗ ജീവിതം എന്ത് മനോഹരമായി രണ്ടു വരികളിൽ ആവാഹിച്ചിരിക്കുന്നു, ഇത് ആരുടെ വരികളാണെന്ന് അറിയാമോ അജിത്‌ ഭായ്? പാട്ടും സിനിമയും കേട്ടിട്ടുണ്ട് പക്ഷെ ആരുടെ എന്ന് അറിയില്ല, ഇത് തമിഴ് ആണോ മലയാളം ആണോ എന്നും അറിയില്ല
      എന്തായാലും അത് മനോഹരമായി ഓർത്തു, ഓർമിപ്പിച്ചതിനും ഈ അഭിപ്രായത്തിനും ഒരു പാട് നന്ദി

      Delete
  2. ""താഴെ .. മഞ്ഞിന്റെ , മെഘകീറുകളുടെ താഴെ
    വിണ്ണില്‍ നിന്നുയരുന്ന നിശ്വാസ്സത്തിന്‍ താഴെ
    സ്നേഹത്തിന്റെ നേര്‍ത്ത തെന്നല്‍ തഴുകുന്ന
    താഴ്വാരത്തില്‍ .. മനസ്സിന്റെ നൊവുകള്‍
    പൊഴിച്ച് കളയുന്ന കരങ്ങളില്‍ വീണുറങ്ങാന്‍
    ആ കൈവിരലിലൂടെ ഒരിക്കലും തീരാത്ത
    കിനാവിന്റെ മഞ്ചലില്‍ കാതങ്ങള്‍ പൊകാന്‍
    എന്നുമെന്നും എന്റെ ചാരെ നിന്റെ സ്നേഹചൂര് ..

    കരള്‍ നീറുന്ന നൊമ്പരത്തിലും
    ഹൃത്തില്‍ പുതുമഴ പെയ്യിക്കുന്ന
    എന്റെ സ്നെഹാദ്രമീ മഴ

    കണ്‍കൊണില്‍ പെയ്യുവാന്‍ വെമ്പി
    നില്‍ക്കുന്ന മിഴിനീര്‍പൂക്കളേ
    ഉള്ളം കൈയ്യാല്‍ തുടച്ച് കളയുന്ന
    എന്‍ വാത്സല്യമാമീ മഴ

    ഈ നിലാവില്‍ .. ഈ ഉഷ്ണതെരുവില്‍
    ഏകാന്തമീ നിമിഷത്തില്‍ .. എന്നരുകില്‍
    സ്നെഹത്തിന്‍ ഉറവ തീര്‍ത്ത ശലഭമേ
    വാക്കുകളില്‍ സ്നെഹാഴിതന്‍ നിറങ്ങളൊരുക്കി
    നീ എന്നെയും കൂട്ടീ പൊവതെങ്ങൊട്ടൊ .... ""

    ഇനിയും മുറിയാത്ത പ്രവാസം ..
    കിനാവും , കൊതിപ്പിക്കലും കൊണ്ട്
    യാന്ത്രികമായ പകലുകളും , നരച്ച രാത്രികളും സമ്മാനിച്ച് ..
    ജീവിതം നീട്ടി തരുന്നത് , കൈയെത്തി പിടിച്ച്
    അതിലൂടെ ഒഴുകാന്‍ വിധിക്കപെട്ടതെന്ന്
    സ്വയം ആശ്വസ്സിച്ച് ഒരു കൂട്ടം മനസ്സുകള്‍ ..
    എല്ലാമിട്ടെറിഞ്ഞ് ഒരിക്കല്‍ പൊകുമ്പൊള്‍ ഹൃത്ത് അടയാളപെടുത്തിയ
    ചിലത് മാത്രം വാനിലേക്കുയരും .. പിന്നേ അതു മഴയാകും
    മരുഭൂവിലേ മഴ ..

    ReplyDelete
    Replies
    1. മനോഹരം റിനി ഈ മഴ
      പെയ്യ്തു തീരുമ്പോഴും ആ കുളിരും കുളിര് കാറ്റും
      പ്രവാസത്തിന്റെ തീക്ഷ്ണ മരുക്കാട്ടിൽ ഈ സൌഹൃദ
      സ്നേഹം വാക്കുകളിൽ പകരുമ്പോൾ ഞാൻ അറിയുന്നു
      പ്രവാസം എന്റെ സുകൃതം, ഈ സഹൃദം ഈ ആശ്വാസ സൗഹൃദം എന്റെ ഈ ജന്മ പുണ്യം

      Delete
  3. ബൈജു..

    വളരെ ഹൃദ്യമായ വരികളില്‍ കൂടി... നല്ലൊരു ജീവിത ചിത്രം വാക്കുകളില്‍ കൂടി എഴുതി കാട്ടി....
    ശരാശരി ഒരു സാധാരണ ക്കാരന്റെ വേദനകള്‍ മനോഹരമായി വര്‍ണ്ണിചിരിക്കുന്നു...

    കവിത നന്നയിരിക്കുന്നു....എല്ലാ വിധ ഭാവുകങ്ങളും ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം