Skip to main content

ഹൈക്കു അതെന്താ?


ചക്ക-കുരു
എനിക്കെന്റെ വയറാണ് ഭാരം
നിനക്ക് നിന്റെ തലയും

വാതിൽ
അകത്തു കടക്കാൻ പറ്റാത്തൊരു വാതിൽ
വീട്ടിനു വെളിയിൽ കാത്തു നിന്നു കാവലായി

ഭരണം
ജനം അറിയാത്തത് ഭരണം
ഭരണം അറിയാത്തത് ജനനം

വ്യഭിചാരം 
ഞാൻ അടക്കാത്തതെന്തോ അത് വികാരം
ഞാൻ അടക്കിയതെന്തോ അത് വിചാരം
അടക്കിയ വിചാരം അടക്കാത്ത
വികാരത്തിനോട് പറഞ്ഞ പരാതിയോ വ്യഭിചാരം

കവിത
വികാരം അടക്കി വിചാരിച്ചതോ കവിതയായ്

എച്ചിൽ 
എനിക്ക് എച്ചിൽ അത് കാക്കയ്ക്ക് ആണെങ്കിൽ-
ബലിച്ചോർ, പട്ടടക്കാണെങ്കിൽ ചകിരി ച്ചോർ.  

ഉപകരണം
കാമപൂരണത്തിന് ഇന്ന് പ്രണയം വെറുമൊരു ഉപകരണം
നാളെ ദാമ്പത്യം അത്  പ്രണയത്തിൽ നിന്നൊരു  അപഹരണം

സൗഹൃദം 
കാലം മിനുസ്സപ്പെടുത്തിയ പേരില്ലാത്ത കയർ കൊണ്ട് നീട്ടി
വരച്ചൊരു വൃത്തമാണ് എൻ സൗഹൃദം,  കൈകൊണ്ടുള്ള-
ഏച്ചു കെട്ടലിന്റെ പഴമ  മനസ്സ് കൊണ്ട് തൊട്ടു നോക്കിയാൽ
മാത്രം അറിയുന്ന മുഴയായി.. ഹൃദയം അറിയാത്ത മുഖ പരിചയം.

Comments

  1. വാതില്‍ കൂടുതലിഷ്ടമായി

    ReplyDelete
    Replies
    1. നന്ദി ശ്രീ ഒരെണ്ണം കൂടി അപ്ഡേറ്റ് ചെയ്തിട്ടുണ്ട്

      കവിത
      വികാരം അടക്കി വിചാരിച്ചതോ കവിതയായ്

      Delete
  2. നല്ല കവിതകൾ. കൂടുതൽ വായിക്കട്ടെ.

    ReplyDelete
    Replies
    1. ആദ്യ വരവിനും അഭിപ്രായത്തിനും ഒത്തിരി നന്ദി സുഹൃത്തേ

      Delete
  3. ഉപകരണം
    കാമപൂരണത്തിന് ഇന്ന് പ്രണയം വെറുമൊരു ഉപകരണം
    നാളെ ദാമ്പത്യം അത് പ്രണയത്തിൽ നിന്നൊരു അപഹരണം

    ReplyDelete
  4. സൗഹൃദം
    കാലം മിനുസ്സപ്പെടുത്തിയ പേരില്ലാത്ത കയർ കൊണ്ട് നീട്ടി
    വരച്ചൊരു വൃത്തമാണ് എൻ സൗഹൃദം, കൈകൊണ്ടുള്ള-
    ഏച്ചു കെട്ടലിന്റെ പഴമ മനസ്സ് കൊണ്ട് തൊട്ടു നോക്കിയാൽ
    മാത്രം അറിയുന്ന മുഴയായി.. ഹൃദയം അറിയാത്ത മുഖ പരിചയം.

    ReplyDelete
  5. അന്തം വിട്ട ചിന്തകള്‍

    ReplyDelete
  6. ഒരു ഹൈക്കു സൌന്ദര്യം ....

    ReplyDelete
    Replies
    1. സലിം നന്ദിയുണ്ട് വായനക്കും അഭിപ്രായത്തിനും അറിയുവാൻ കഴിഞ്ഞതിലും കൂടുതൽ സംവദിക്കുവാൻ കഴിയട്ടെ

      Delete
  7. എല്ലാം നന്നായിരിക്കുന്നു. എനിക്ക് കൂടുതലിഷ്ടമായത് സൗഹൃദം.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. എനിക്കും ഇഷ്ടം തന്നെ കവി വിനയചന്ദ്രൻ മാഷിന്റെ സൗഹൃദം

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറ...