Skip to main content

അറിയുക മനമേ വളരുക മനമേ


റോമിൽ ചെന്നാൽ റോമാക്കാരൻ എന്ന് പഠിച്ച പാശ്ചാത്യൻ  എന്തെ ഇന്ത്യയിൽ സമ മത ഭാരതീയരാവാൻ  പഠിപ്പിക്കാൻ മറന്നേ?

അധിനിവേശങ്ങൾ തിരിച്ചുപോയിട്ടും എന്തെ അടിച്ചു വാരി തൂത്ത്  തെളിക്കാൻ മടിച്ചു നില്പൂ?  നവ അധികാര ഭരണ കേന്ദ്രങ്ങൾ?

പടം പൊഴിച്ച് മാളങ്ങളിൽ ഒളിച്ച അധിനിവേശ സർപ്പങ്ങളുടെ പൊഴിഞ്ഞ പടം പുതച്ചു എന്തെ  പുറത്തിഴയുന്നു അനാഥത്തിൻ കുഞ്ഞുങ്ങൾ?

മാത്രം എന്ന് പലമാത്ര ചിന്തയിൽ ചിന്തുന്നതെന്തേ പല ഹൃദയത്തിൻ ഏകരക്തം?
വികാര രഹിതം അരിഞ്ഞു തള്ളുമ്പോൾ ഉറയുന്നതെന്തേ മൃദു വികാരം?
പിന്നെ പൊടിയും രക്ത തുള്ളിയിൽ വൃണം അയി തുള്ളും അധമ വികാരം!
അമ്മയെയും ജന്മ ഭൂമിയും വിട്ടു എന്തിനാ "മഹാകവി"  ചോദിച്ച സ്വർഗ്ഗ ഭൂമി?

അധിനിവേശങ്ങൾ കണ്ടു അറിഞ്ഞിട്ടും എന്തെ അയിത്താനാചാരങ്ങൾക്കിന്നും സമൂഹത്തിൽ മിന്നും പൊന്നിൻ സവർണ്ണക്കുട ?

Comments

  1. വാക്കുക്കളാണ് സഖേ .. വെറും വാക്കുകള്‍
    അതിനപ്പുറം ഉള്ളില്‍ കാക്കുന്ന പലതുമുണ്ട് മനസ്സുകളില്‍
    അതു ചിലപ്പൊള്‍ മാത്രമാണ് മൂട് പടമഴിച്ച് പുറത്തേക്ക് വരുന്നത് ..
    ചിലപ്പൊള്‍ നാം പൊലും ഞെട്ടി പൊകും ..
    എന്തൊക്കെ പൊയാലും വന്നാലും , നമ്മള്‍ ചിലതിലൂടെ മാത്രമേ നടക്കൂ ..
    ചിലര്‍ക്ക് ചിലത് വിശ്വാസ്സം പൊലെയാണ് , ചിലര്‍ക്കാണേല്‍ എല്ലാം
    അറിയാമായിരുന്നിട്ടും കണ്ണടച്ച് പിടിച്ച് അതിലൂടെ തന്നെ നടപ്പാണ് ..
    പലയിടത്തും വരികള്‍ കുത്തി കേറുന്നുന്റ് , പക്ഷേ അവയൊക്കെ
    വളരെ രഹസ്യമായി വരികള്‍ക്കകത്ത് ഒളിച്ച് വച്ചിരിക്കുന്നു പ്രീയ മിത്രം ..
    മനസ്സ് നന്നായി , നന്മയ എപുല്‍കി വളരട്ടെ .. നല്ലതിലേക്ക് ..
    പ്രതീക്ഷിക്കാം . അതല്ലെ പറ്റു നമ്മുക്ക് ..!

    ReplyDelete
  2. ടിമോക്ലിസ്സ്സിന്റെ വാളുകൾ കലാലയങ്ങളിൽ പഠിച്ച പുസ്തകങ്ങൾ അരിഞ്ഞു ദാ നമ്മുടെ തലക്കും മീതെ! അങ്ങ് എവിടെയോ കേട്ട് മാത്രം പരിചയം ഉണ്ടായിരുന്ന ആ വാൾ നാം പണിഞ്ഞു തലക്കും മീതെ കെട്ടി പടുത് വിജയിച്ചിരിക്കുന്നു, പല വെട്ടും തലയിൽ നിന്നും മുടിനാരിഴക്ക് രക്ഷപെടുമ്പോഴും മനസ്സില് എല്ക്കുന്ന മുറിപാടുകൾ..മൃതസന്ജീവനിക്കും പകരാൻ കഴിയാത്ത സാന്ത്വനമായി ഇത് പോലെ ചില വാക്കുകൾ, ഉറപ്പുണ്ട് നമുക്കഴിച്ചു വലിച്ചെറിയാൻ കഴിയും അതെത് വാളയാലും, പക്ഷെ അത് വാളാണെന്ന് എഴുതി ഒട്ടിക്കാൻ കഴിയുന്നില്ലല്ലോ
    നന്ദി സുഹൃത്തേ കൂടെപിറപ്പിന്റെ സ്നേഹത്തിനു

    ReplyDelete
    Replies
    1. അവിടെയാണ് നമ്മുടെ പരാജയം സഖേ
      നമ്മുക്കത് പറഞ്ഞു കൊടുക്കാനോ , വിവരിച്ച് കൊടുക്കാനോ ആകുന്നില്ല
      നിസ്സഹായവസ്ഥയാകം , അല്ലെങ്കില്‍ കാലം അതിനു നമ്മുക്ക് തലങ്ങള്‍ നല്‍കുന്നില്ല
      അതുമല്ലെങ്കില്‍ , വായലച്ച് കൂകി വിളിച്ചാലും ആരും കേള്‍ക്കാന്‍ തയ്യാറല്ല ..
      എന്തൊരു ഗതിയാണല്ലേ നമ്മുടെ .. മനസ്സ് അന്യൊന്യം പറയാതെ
      നാം വായിക്കുന്നത് കാണുമ്പൊള്‍ ഏറേ സന്തൊഷം പ്രീയ സഹൊദര
      എന്നും കൂട പിറപ്പ് തന്നെ .. സ്നേഹം

      Delete
    2. റിനി ഒരുപാടു നന്ദിയുണ്ട് ഒന്ന് കൂടി സൂചിപ്പിക്കട്ടെ രണ്ടു മൂന്നു ദിവസം മുമ്പ് തന്ന ഒരു വലിയ നിര്ദേശം വല്ലാതെ ഗുണം ചെയ്തു

      Delete
  3. ഉത്തരമില്ലാത്ത ചോദ്യങ്ങള്‍!

    ReplyDelete
    Replies
    1. ശ്രീ... ചോദ്യം മനസ്സിലായാൽ തന്നെ ഉത്തരം പകുതി കിട്ടി പക്ഷെ ചോദ്യം നമ്മൾ മനസ്സിലക്കാറില്ല, പിന്നെ ചോദിച്ചവർ പോലും അധികാരത്തിന്റെ ശീതള ശ്ചായയിൽ എത്തുമ്പോൾ മറന്നു പോകാറുണ്ട്, പാസ്വാൻ ഒരു കാലത്ത് എന്ത് പ്രതീക്ഷ ഉയര്ത്തിയ നേതാവായിരുന്നു ഈറ്റവും കൂടുതൽ ഭൂരിപക്ഷം കിട്ടിയത് ഞാൻ ഓര്ക്കുന്നു, അത് പോലെ AGP യുടെ മോഹന്ത ചെറുപ്രായത്തിൽ മുഖ്യമന്ത്രി ആയ വ്യക്തി പക്ഷെ പ്രതീക്ഷകള എന്തെ പെട്ടെന്ന് അസ്തമിക്കുന്നു അറിയില്ല, അത് പോലെ പ്രതീക്ഷായിരുന്നു അന്നായും കജെരിവാൾ ഇപ്പൊ അതും എന്തോ മങ്ങുന്നോ എന്ന് ഒരു പേടി

      Delete
  4. പലതും പലര്ക്കും ''തത്തമ്മേ, പൂച്ച പൂച്ച'' എന്ന് പറഞ്ഞപോലെയാണ്. പറയുന്നത് മനസ്സിലാവാതെയും, ''ഉള്ളില്തട്ടാതെയും'' പറയുന്നു എന്നതുതന്നെ. അഥവാ, മനസ്സിലായാലും,
    ''അത് നിന്റെ വീട്ടില്, ഇത് എന്റെ വീട്ടില്'' എന്നതുതന്നെ.

    ReplyDelete
  5. ഡോക്ടർ ശരിയാണ് അഭിപ്രായം, നമ്മൾ അവരവരുടെ വീടുകളിൽ സുരക്ഷിതരാണ്‌, പക്ഷെ . നമ്മുടെ അയൽക്കാരൻ പട്ടിണി കിടക്കുമ്പോൾ നമ്മുടെ അറയിലെ അന്നവും സുരക്ഷിതം അല്ല എന്ന് നമ്മൾ ഓർക്കാറില്ല, അയൽ വാസിക്ക്‌ പകര്ച്ച പനി വന്നാൽ നമ്മുക്ക് വരും എന്ന് നമ്മൾ ചിന്തിക്കുന്നില്ല, നന്ദി ഡോക്ടർ

    ReplyDelete
  6. സ്വന്തം ശരീരം നോവുമ്പോഴെങ്കിലും പ്രതികരിക്കാന്‍ കഴിയാതായിരിക്കുന്ന ജീവികള്‍ !

    ReplyDelete
    Replies
    1. എനിക്കഭിമാനമേ ഉള്ളൂ, റാംജി ഭായ് താങ്കളുടെ പല വേദനകളും വളരെ കുറഞ്ഞ വായനയിലൂടെ ആയാലും എനിക്കും പിന്നെ ധാരാളം പേർക്കും പകരാൻ കഴിഞ്ഞിട്ടുണ്ട്! ആ വേദന സ്നേഹത്തോടെ പങ്കു വെച്ച് കൊണ്ട് തന്നെ പറയട്ടെ.. നന്ദി..

      Delete
    2. റാംജി ഭായ് അടുത്ത ചില വരികളുടെ ചിന്ത വീണു കിട്ടിയത് റാംജി ഭായ് യുടെ കഥയിലെ മഹത്തായ ഒരു സന്ദേശത്തിൽ നിന്നാണ്, ആ വരികൾ കുറിപ്പായി പകര്ത്തുന്നതിനു മുമ്പ് ഇതിനാൽ ചോദിച്ചോട്ടെ ആ അനുവാദം

      Delete
  7. ഇങ്ങനെ ചോദ്യം ചോദിച്ചാല്‍ അന്തമെന്താവും?

    ReplyDelete
  8. അറിയാത്ത വഴികളിൽ ചോദ്യം ചോദിച്ചവർക്കൊക്കെ പെട്ടെന്ന് അന്ത്യം എത്തിയിട്ടുണ്ട് അതാണ് ചരിത്രം പറയുന്നത്! പക്ഷെ വഴി തെളിയാറുണ്ട് ആ അന്ത്യങ്ങൾക്ക് ശേഷമെങ്കിലും, നമ്മൾ ഓരോരുത്തരും വരും തലമുറയ്ക്ക് വേണ്ടി വഴി കാട്ടികൊടുക്കെണ്ടാവർ തന്നെ അല്ലെ? പക്ഷെ ആ വഴി നമ്മൾ ആയിട്ട് പലപ്പോഴും അടച്ചുകളയുന്നുണ്ടത് അതാണ് സങ്കടം. അത് മതം ആയിട്ടായാലും പാർട്ടി ആയിട്ടയാലും ചില തെറ്റിധാരണ കൊണ്ടോ അല്ലെങ്ങിൽ അന്ധമായ അടിമത്തത്തിന്റെ ആലസ്യത്തിന്റെ സുഖം കൊണ്ടോ
    നന്ദി അജിത്‌ ഭായ് ഈ ചോദ്യത്തിന് ഈ സംവേദനത്തിന്

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന