Skip to main content

വിവാഹ മംഗളാശംസകൾ ..


വിവാഹമോചനം എന്ന ആശ്വാസത്തിന് വേണ്ടി എങ്കിലും
ഭാര്യ എന്ന സാന്ത്വനം ഉള്ളത്നല്ലതാണ്..
ദാമ്പത്യജീവിതത്തിലെ കൊച്ചുകൊച്ചു സൗന്ദര്യപിണക്കങ്ങളെ
വിവാഹമോചനത്തിന്റെ ലാഘവത്തോടെ കാണാതിരിക്കാൻ ...


പദസമ്പത്ത്        (ഭാര്യ : പരിഭവത്തിനു സൗന്ദര്യം കൊടുത്തത് എന്തോ അത്)

Comments

  1. മോചനം എന്നത് , നമ്മുക്ക് അസഹ്യമായതില്‍ നിന്നുള്ള വിടുതല്‍ ആണ്
    ഇതിപ്പൊ ഒന്നു തട്ടിയാലും മുട്ടിയാലും വിടുതല്‍ ആണ് മുഖ്യം ..
    അത് ആണിനും പെണ്ണിനും ഒരുപൊലെ തന്നെ ..
    ലോകം അത്രമേല്‍ വളര്‍ന്നുവെങ്കിലും , മനസ്സ് മാത്രം വിശാലമായിട്ടില്ല
    ചിലപ്പൊള്‍ പെണ്ണ് പ്രതികരിച്ച് തുടങ്ങിയതൊ ..
    ആണ് മടുപ്പ് പുറത്ത് കാട്ടി തുടങ്ങിയതൊ ...?
    ഇതിലേതെങ്കിലും ഒന്നൊ , അതൊ രണ്ടും കൂടിയോ ആവാം
    ഇന്നിന്റെ ഈ ആധിക്യത്തിന്റെ കാരണങ്ങള്‍ ...
    പ്രണയം , മരിക്കുകയും , പുതുമ തേടുകയും ചെയ്യുമ്പൊള്‍
    ഉള്ളത് മടുപ്പിന്റെ തേരിലേറും .....

    { ഒരൊറ്റ അഭിപ്രായം കൂടി മാനിക്കണേ പ്രീയ കൂട്ടുകാര :
    ഒരുവിധം നന്നായി എഴുതുന്നുണ്ട് മിത്രം , ഒരിക്കലും
    എല്ലാം കൂടി ഒന്നിച്ച് പൊസ്റ്റരുത് , പതിയെ സമയമെടുത്ത്
    എഴുതുകയും സമയമെടുത്ത് അതു അനുവാചകരില്‍
    എത്തിക്കുകയും കൂടി ചെയ്യുക , ഈ എളിയവന്റെ നിര്‍ദേശമാണേട്ടൊ
    സ്വീകരിക്കാം തള്ളാം/ നല്ല വരികള്‍ കാണാതെ പൊകുന്നത് തടയുവാന്‍ അതിനാകും }

    ReplyDelete
    Replies
    1. സത്യസന്ദമായ അഭിപ്രായങ്ങൾ കേൾക്കുമ്പോഴാണ് അഭിപ്രായങ്ങൾ സുന്ദരങ്ങൾ ആകുന്നതു, തികച്ചു സത്യമാണ് തങ്ങള് പറഞ്ഞ രണ്ടാമത്തെ അഭിപ്രായം.. പല ആശയങ്ങളും വളരെ ദൃതിയിൽ പോസ്റ്റ്‌ ചെയ്യപ്പെട്ടു പോയിട്ടുണ്ട് ശരിയാണ്. തുടക്കക്കാരന്റെ ഒരു ആവേശമായി ഞാൻ അവഗനിച്ചപ്പോഴും സുഹൃത്ത്‌ ചൂണ്ടി കാണിച്ചത്‌ ഞാൻ ഹൃദയപൂർവ്വം സ്വീകരിക്കുന്നു. തീച്ചയായും ഒരു പാട് സന്തോഷം.. ഒരു നല്ല അഭിപ്രായം കിട്ടിയാൽ ഞാൻ ഇപ്പോഴും മിട്ടായി കിട്ടിയ കുട്ടിയാണെന്ന് തിരിച്ചറിയുന്നു സന്തോഷം മറച്ചു വക്കുന്നില്ല..

      പിന്നെ വരികളെ കുറിച്ച് പലപ്പോഴും അറിയാവുന്ന സത്യം നമ്മൾ മരന്നുപോകുന്നതിന്റെ വേദന അതാണ് ഞാൻ പങ്കു വക്കാൻ ശ്രമിച്ചത്
      നമ്മൾ ഉദ്ദേശിച്ച അർഥം വരികൾ പകരുമോ എന്നാ ആശങ്ക ഉണ്ടായിരുന്നു. താങ്കളുടെ അഭിപ്രായം എന്റെ ആശങ്ക അടിസ്ഥാനരഹിതം ആണെന്ന് തെളിയിച്ചു ഒരു പാട് സന്തോഷത്തോടെ
      ചൊവ്വയിൽ പൊറുക്കാൻ പോകുന്നതിനു മുമ്പ് നമുക്ക് ഈ ജനിച്ചു വളര്ന്ന മണ്ണിനെ ഒരു നിമിഷം ഒര്ക്കാൻ നമ്മുടെ ഈ സംവേദനങ്ങൾക്ക് കഴിയട്ടെ, നാളെ നമ്മളെ ചൊവ്വയിൽ അടക്കില്ലെന്നാര് കണ്ടു?

      Delete
  2. ഭാര്യ അത്ര പോരാന്ന് ദേ ഒരു സിനിമക്കാരന്‍

    ReplyDelete
    Replies
    1. അജിത്‌ ഭായ് ബ്ലോഗിനെ കടത്തി വെട്ടിയ കമന്റിനു ആദ്യമേ നന്ദി അറിയിക്കട്ടെ,
      പിന്നെ സിനിമാക്കര്ക്കും സീരിയല കാര്ക്കും അതൊക്കെ പറയാം പക്ഷെ നമ്മൾ പ്രേക്ഷകർ അഭിനേതാക്കൾ ആണെങ്കിലും അനുവാചകർ കൂടി ആണല്ലോ! ഭാര്യ അത്ര പോര എന്ന് പറയുമ്പോഴും അതിനെക്കാൾ മുമ്പിറങ്ങിയ സിനിമാക്കാരന്റെ "ഭാര്യ സ്വന്തം സുഹൃത്ത്‌" എന്നാ സിനിമ ഓർത്തിരിക്കാനാ എനിക്കിഷ്ടം!

      ഭാര്യ എന്ന് വച്ചാൽ കണ്ണിന്റെ കാഴ്ച പോലാ അജിത്‌ ഭായ് സ്വന്തം ജീവിതത്തിന്റെ വെളിച്ചത്തില പറയുന്നേ എനിക്കിപ്പോഴും കാഴ്ച ഉണ്ടെന്നാണ് എന്റെ വിശ്വാസം സിനെമാക്കരെന്തു പറഞ്ഞാലും! കൊച്ചു കള്ളാ

      അജിത്‌ ഭായ്.. അജിത്‌ ഭായിയുടെ കമന്റ്‌ വായിച്ചു ഞാൻ ഒത്തിരി ചിരിച്ചു എന്നുകൂടി സത്യമായിട്ടു പറഞ്ഞുകൊള്ളട്ടെ

      Delete
  3. കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കിക്കുന്ന ഒരു പ്രാകൃത നടപടിയാണ്
    വിവാഹ മോചനം എന്ന് പറയുമ്പോഴും...
    കടിച്ച പാമ്പും ഇരയും മരിക്കണോ? അതോ പാമ്പിനെ വെറുതെ വിടണോ?
    എന്നൊരു ചോദ്യം മോചനങ്ങളിൽ മുഴുങ്ങുന്നില്ലേ?
    വിഷയം ലഘു ആണെങ്കിലും അനുഭവം ഗുരു ആയതുകൊണ്ട് നോ കമന്റ്സ് !!!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

ചൂണ്ടുപലക

കൊഴിഞ്ഞു വീണ ഇലകളും കടപുഴകിയ മരങ്ങളും വരണ്ട പുഴകളും നാമാവശേഷമായ പക്ഷികളും അവയുടെ ജീവിച്ചിരുന്നപ്പോൾ കൊഴിഞ്ഞ തൂവലുകളും വെവേറെ കൂട്ടി വച്ച് തോർന്ന മഴ കൊണ്ട് വേലി കെട്ടി മരിച്ച മനുഷ്യന്റെ ഓർമ്മകൾ കൊണ്ട് നിറം പുരട്ടിയ ഒറ്റമുറികട അതിലേയ്ക്ക് ഒരു നെടുവീർപ്പോളം നീളമുള്ള ഇടുങ്ങിയ വഴി അവിടെ ആക്രിക്കാരനെ പോലെ കീറിപറിഞ്ഞ വസ്ത്രം ധരിച്ച് ഭൂമിയിൽ വച്ച് കണ്ടിട്ടും ഗൌനിക്കാതിരുന്ന തീരെ പരിചയമില്ലാത്ത അന്യമതത്തിന്റെ ഏതോ ദൈവം സൗജന്യവിൽപ്പനക്കാരൻ അവിടേയ്ക്ക് സ്വന്തം ആത്മാവിന്റെ മന:സാക്ഷിയിലേയ്ക്ക് തന്നെ നീളുന്ന കൊന്നു തള്ളിയ മൃഗങ്ങളുടെ അസ്ഥികൾ കുഴിച്ചിട്ട ചൂണ്ടുപലകകൾ താൻ ഇല്ലാത്തതു കൊണ്ട് മാത്രം വിജനമായി തോന്നുന്ന ഭൂമിയിലെ ഓരോ വഴിയും അയവിറക്കി ശുദ്ധ വായു പുകച്ച് അവരവർ ചവുട്ടി അരച്ച കൂട്ടം തെറ്റിയ ഉറുമ്പുകളെ നിരീക്ഷിച്ചു അവിടെയും നിശബ്ദമായി വരി നില്ക്കുന്നു മരിച്ച മനുഷ്യർ