Skip to main content

മാപ്പ്


തെരുവിൽ അലഞ്ഞ മഹാ കവിയെ ...
തെരിവിൽ അറിയാ മഹാ കവിയെ
തെരുവിൽ മരിച്ചാലും നീ തരുമോ
കണ്ണീരില്ലാതെ ദുഖിക്കാനൊരു തരി നോവ്‌ നിന്നോർമയായ്

പർദയിൽ മരിച്ച കഥാകാരിയെ
പർദയിൽ പൊതിഞ്ഞ മഹാ സ്നേഹിതേ
പർദയിൽ നിന്നെ മുഖം തിരിച്ചെങ്കിലും
സ്നേഹിക്കാതെ തരുമോ ഒരു കടൽ സ്നേഹം എൻ  പശ്ചാത്താപ കൂപമതിൽ.
അതിൽ മറയട്ടെ നീ തകർത്ത സ്നേഹ മതിൽ.

Comments

  1. അയ്യപ്പന്‍ ........... കമലാസുരയ്യയില്‍ ചെന്ന് മുട്ടുമ്പൊള്‍ ..
    തെരുവില്‍ നിന്ന് തെരുവിനായി കുറിച്ച്
    തെരുവില്‍ വീണ്‍ തീര്‍ന്ന ജന്മം ,
    സ്നേഹത്തിന്റെ ഇടക്ക് നില കൊള്ളുന്ന മതിലുകളായ
    ഭാഷയും , സംസ്കാരവും ദേശവുമൊക്കെ തകര്‍ക്കുവാന്‍
    തുനിഞ്ഞ് മാഞ്ഞ് പൊയിട്ടും ഇന്നും പരാജിതയാകുന്നവള്‍ ..

    ReplyDelete
    Replies
    1. ശരിയാണ് മഹാകവി അയ്യപ്പനെയും മഹാ സ്നേഹം മാധവി കുട്ടിയേയും നാം വേണ്ട രീതിയിൽ അറിഞ്ഞോ സ്നേഹിച്ചോ അത് പോലെ എത്രയോ എത്രയോ മഹാനിധികൾ മരണം കഴിഞ്ഞു അറിയാൻ ഭാഗ്യം ലഭിച്ചവർ അറിയാതെ തന്നെ പോയവര്. എന്നിട്ടും ഈ അറിവ് പോലും അവരുടെ ഒരു രോമത്തിന്റെ അറിവ് പോലും അല്ല എന്നറിയുമ്പോൾ നമ്മൾ ശരിക്കും ചാരം അവരുടെ രോമത്തിൽ പോലും പറ്റി ഇരിക്കാൻ അർഹത ഇല്ലാത്ത വെറും ചാരം എന്നെങ്ങിലും തിരിച്ചറിവ് ഉണ്ടായെങ്കിൽ

      Delete
  2. ഈ തിരിച്ചറിവ്... അതു തന്നെയാണ് നമുക്ക് അവര്‍ക്കു നല്‍കാവുന്ന ഏറ്റവും വലിയ ആദരവ്.

    ReplyDelete
    Replies
    1. ശ്രീ ഉള്ള ഈ അഭിപ്രായത്തിനു നന്ദി ശ്രീ ....

      Delete
  3. ഇനിയുമനേകര്‍........

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

ചൂണ്ടുപലക

കൊഴിഞ്ഞു വീണ ഇലകളും കടപുഴകിയ മരങ്ങളും വരണ്ട പുഴകളും നാമാവശേഷമായ പക്ഷികളും അവയുടെ ജീവിച്ചിരുന്നപ്പോൾ കൊഴിഞ്ഞ തൂവലുകളും വെവേറെ കൂട്ടി വച്ച് തോർന്ന മഴ കൊണ്ട് വേലി കെട്ടി മരിച്ച മനുഷ്യന്റെ ഓർമ്മകൾ കൊണ്ട് നിറം പുരട്ടിയ ഒറ്റമുറികട അതിലേയ്ക്ക് ഒരു നെടുവീർപ്പോളം നീളമുള്ള ഇടുങ്ങിയ വഴി അവിടെ ആക്രിക്കാരനെ പോലെ കീറിപറിഞ്ഞ വസ്ത്രം ധരിച്ച് ഭൂമിയിൽ വച്ച് കണ്ടിട്ടും ഗൌനിക്കാതിരുന്ന തീരെ പരിചയമില്ലാത്ത അന്യമതത്തിന്റെ ഏതോ ദൈവം സൗജന്യവിൽപ്പനക്കാരൻ അവിടേയ്ക്ക് സ്വന്തം ആത്മാവിന്റെ മന:സാക്ഷിയിലേയ്ക്ക് തന്നെ നീളുന്ന കൊന്നു തള്ളിയ മൃഗങ്ങളുടെ അസ്ഥികൾ കുഴിച്ചിട്ട ചൂണ്ടുപലകകൾ താൻ ഇല്ലാത്തതു കൊണ്ട് മാത്രം വിജനമായി തോന്നുന്ന ഭൂമിയിലെ ഓരോ വഴിയും അയവിറക്കി ശുദ്ധ വായു പുകച്ച് അവരവർ ചവുട്ടി അരച്ച കൂട്ടം തെറ്റിയ ഉറുമ്പുകളെ നിരീക്ഷിച്ചു അവിടെയും നിശബ്ദമായി വരി നില്ക്കുന്നു മരിച്ച മനുഷ്യർ