Skip to main content

കവിത ഭ്രാന്ത്

അയാൾ എന്നോ ചവച്ചു തുപ്പിയ മിട്ടായി ആയിരുന്നു
വിഷം

പിന്നെ അത് ആരോ രുചിച്ചു  നോക്കി പറയുന്നു അത്
പ്രണയമായിരുന്നെന്നു

അത് കേട്ട് ഒന്ന് അഭിനന്ദിക്കുവാൻ ഓടിചെല്ലുമ്പോൾ ഒരു
ധീരനെ പോലെ അപരൻ  മരിച്ചിരിന്നു

അയാളുടെ ചുണ്ടിൽ ഒരു ഊറിച്ചിരി മാത്രമായി അതങ്ങ് ഭ്രാന്താലയങ്ങളിൽ
പ്രതിധ്വനിക്കുമ്പോൾ ഒരു മൂളിപ്പാട്ട് വിളിച്ചു കൂവി എനിക്ക് ഭ്രാന്തില്ല
പക്ഷെ അതാരും കേട്ടില്ല ഭ്രാന്തല്ലാതെ

ഒരു കാര്യവും ഉറപ്പില്ലാത്ത സംശയാലു അയാളത്രേ  ഭ്രാന്തൻ അയാൾ അയാളുടെ ആത്മഹത്യയിൽ വിശ്വാസം നഷ്ടപെട്ടപ്പോൾ അയാൾ ഇഷ്ടപെട്ട ഭ്രാന്തായിരുന്നു കവിത  

Comments

  1. അങ്ങനെയാണ് കവിത ഇഷ്ടപ്പെട്ടു തുടങ്ങിയത്... കൊള്ളാം.. ആശംസകള്‍..,.. http://aswanyachu.blogspot.in/

    ReplyDelete
    Replies
    1. ആഹാ ഒരാൾക്ക് വട്ടാണെന്ന് പറഞ്ഞപ്പോ എന്താ സന്തോഷം അതിനു ആശംസയും
      എന്തായാലും സാരല്ല വരവ് വച്ചു നന്ദി നമസ്കാരം

      Delete
  2. ഏറെ കടുപ്പം
    ഒന്ന് ലൈറ്റാക്കിക്കൂടേ?

    ReplyDelete
    Replies
    1. അജിത്‌ ഭായ് പറഞ്ഞാൽ പിന്നെ അതിനപ്പുറം ഇല്ല.. ആക്കി ലൈറ്റ്!
      നന്ദി അജിത്ഭായ്
      അജിത്‌ ഭായ് ഒരു മനശാസ്ത്ര വിദഗ്ദനും കൂടി യാണ് അല്ലെ?
      എനിക്കെല്ലാം മനസ്സിലാവുന്നുണ്ട്

      Delete
  3. നന്നായി എഴുതി ...ആശംസകൾ
    .

    ReplyDelete
    Replies
    1. നല്ലവാക്കു കേൾക്കുന്നതിൽ സന്തോഷം ഉണ്ട് സുഹൃത്തേ

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!