Skip to main content

പാവം മഴ

മഴ പണ്ട് പുഴ  പെറ്റ മേഘ പുത്രൻ
വഴി തെറ്റി പോയൊരു  മൂത്ത പുത്രൻ
വഴക്കിട്ടു പുറപ്പെട്ട   രവി സൗഹൃദം
വൈകിയാൽ  അവനിന്നും മധു ലഹരി

കാറ്റുമായി  ഒളിച്ചോടിയ മാന നഷ്ട്ടം
കരഞ്ഞിട്ടും തീരാതെ  കുറ്റബോധം
മെലിഞ്ഞുണങ്ങിയ തന്നമ്മയെ കണ്ടാലോ
കരളലിയുന്നൊരു  മാതൃസ്നേഹി
കരളലിയുന്നൊരു ....   മാതൃസ്നേഹി

ഇടിമിന്നി കലഹിച്ചു മാഞ്ഞു പോകും
അമ്മ വിളിച്ചാലോ പിഞ്ചു ബാലൻ
അമ്മതൻ മടിയിൽ വീണു കിടക്കുമ്പോൾ
അവനിന്നും വിരലുണ്ണും കൊച്ചുകുട്ടി
അവനിന്നും വിരലുണ്ണും....  കൊച്ചുകുട്ടി

പുഴയമ്മേ അമ്മേ ക്ഷമിക്കൂ അമ്മേ
ഞാൻ തന്നെ അമ്മയ്ക്ക് സ്വന്തം മകൻ
അമ്മേ അറിയില്ലേ ഞാനാ പാവം മഴ
ഞാൻ തന്നെയല്ലയോ പഴയ മഴ
പഴയ മഴ തന്നെയല്ലേ ആ  മാമ്പഴവും
തേങ്ങുമ്പോൾ നീറുന്ന മാവുംപഴം
ഒരമ്മയും മറക്കാത്ത മാവുംമ്പഴം
വൈലോപ്പിള്ളി തൻ തേനും പഴം

Comments

  1. മഴയിൽക്കുളിച്ച്, തണുത്തുവിറങ്ങലിച്ച കേരളത്തിനായി എഴുതിയതാണോ ഈ മഴക്കവിത..... :)

    കാറ്റുമായി ഒളിച്ചോടിയ മാന നഷ്ട്ടം
    കരഞ്ഞിട്ടും തീരാതെ കുറ്റബോധം....
    അങ്ങനെ വരെട്ടെ, ഒളിച്ചോടിപ്പോയതായിരുന്നു അല്ലേ...????
    വെറുതെയല്ല കഴിഞ്ഞവർഷം കണികാണുവാൻപോലും കിട്ടാതിരുന്നത്...

    ReplyDelete
    Replies
    1. ഭാവനയുള്ള അഭിപ്രായം ഒരുകവിത പോലെ മനോഹരം
      സന്തോഷം സ്നേഹപൂർവ്വം നന്ദി

      Delete
  2. മഴ കേസുകൊടുക്കും

    പാവാത്രെ പാവം

    ReplyDelete
    Replies
    1. ആരും അറിയാതെ ഒരു കൊട്ട് കൊടുക്കാന്നു കരുതിയാൽ ഉടനെ അത് കണ്ടു പിടിച്ചോളും
      അജിത്ഭായ് നമിച്ചു
      നന്ദി അജിത്ഭായ്

      Delete
  3. പാവം രവി..... ചൂടിലും അവനും വിങ്ങുന്ന ഒരു ഹൃദയമുണ്ട്....മഴ അതറിയുന്നുണ്ടോ...

    ReplyDelete
    Replies
    1. അതെ അതെ പാവമാ രവി പക്ഷെ ചൂടനാ

      Delete
  4. കാറ്റുമായി ഒളിച്ചോടിയ മാന നഷ്ട്ടം
    കരഞ്ഞിട്ടും തീരാതെ കുറ്റബോധം
    മെലിഞ്ഞുണങ്ങിയ തന്നമ്മയെ കണ്ടാലോ
    കരളലിയുന്നൊരു മാതൃസ്നേഹി
    കരളലിയുന്നൊരു .... മാതൃസ്നേഹി


    ഹ..ഹ.. അതു കൊള്ളാം.നല്ല നിരീക്ഷണം.

    ശുഭാശംസകൾ.....

    ReplyDelete

Post a Comment