Skip to main content

ദാരിദ്ര്യം


ഇന്നലെ; തെരുവിൽ വച്ച്, എൻറെ പണസഞ്ചി കണ്ടു
ഒരു ദാരിദ്ര്യം എൻറെ തോളിൽ കയ്യിടാൻ വന്നു!
ഞാൻ സൂക്ഷിച്ചു നോക്കിയപ്പോൾ അവനു എൻറെ സഹോദരന്റെ
മുഖച്ഛായ ഒന്നും ഇല്ല!! പിന്നെ അവന്റെ കൈ ചുമലിൽ നിന്ന് തട്ടി മാറ്റാൻ ചില്ലറ തപ്പിയപ്പോൾ,  അവൻ എനിക്ക് സംഭാവന തന്നു, പിണങ്ങി പോയി!!!

Comments

  1. "മാളിക മുകളേറിയ മന്നന്റെ തോളില്‍
    മാറാപ്പ് കേറ്റുന്നതും ഭവാന്‍ "
    ഇന്ന് സഹൊദരനായി കാണാന്‍ പറ്റാത്തവന്‍
    നാളെ മകനായി കൂടെയുണ്ടാകാം ..
    തെരുവിന്റെ വിയര്‍പ്പിലേക്ക് ഊളിയിടാന്‍
    നിമിഷങ്ങളുടെ മായജാലം മതി ..
    അത്രക്ക് തിരിയുന്ന ഒരു ചക്രത്തിന്റെ മുനമ്പിലാണ് നാം ..
    നാളെ എന്തുമാകം , എത്രയും ഒരു നിമിഷം കൊണ്ടൊലിച്ച് പൊകാം ..!

    ReplyDelete
    Replies
    1. സത്യമാണ് നാം ദരിദ്രരാണ് അത് നാം അഗീകരിക്കുന്നില്ലല്ലോ, ദാരിദ്രത്തിനു ഭിക്ഷ കൊടുക്കുന്നത് ഭിക്ഷക്കാരനെ അകറ്റാൻ ആകുമ്പോൾ ദാരിദ്ര്യം അകലുന്നില്ലല്ലോ

      നന്ദി സ്നേഹം റിനി

      Delete
  2. അതിധനികന്മാര്‍ ഒരു ഭൂകമ്പത്തിനുശേഷം റൊട്ടിക്കഷണത്തിനായി കണ്ണീരോടെ യാചിച്ചു.

    ReplyDelete
    Replies
    1. അതി ധനികരത്രേ ഭൂമിയിൽ ഏറ്റവും ദരിദ്രർ, അവർ മറ്റുള്ളവര്ക്ക് ദാരിദ്ര്യം വിറ്റു ധനം സമ്പാദിക്കുന്നു... അവരുടെ പണകൊഴുപ്പ് ഭൂമിയിൽ ദരിദ്രന്റെ വിശപ്പ്‌...

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...