Skip to main content

നവ കമ്പോളം......വില ഇല്ലാത്ത ഉത്പന്നങ്ങൾ

പുതുക്കുവാനില്ല താല്പര്യം; എങ്കിൽ, നിനക്ക് തിരയാം..
തിരഞ്ഞെടുക്കാം.. പ്രണയവും, വിവാഹവും പഴകുന്ന
തീയതി  നോക്കി, മുഹൂർത്തം നോക്കി പതിയെ ഒരു ചടങ്ങായ്!

ഉപയോഗിച്ചാലും; ഇല്ലെങ്കിലും, അരുത് നീ തള്ളരുത്!
അലക്ഷ്യമായ്‌ വലിച്ചെറിയരുത്! ഉപയോഗ ശൂന്യമായ്!
പഴകും നേരം; ക്ഷമിക്കുക,  കാക്കുക, അനുയോജ്യമാം
കുപ്പതൊട്ടിയിൽ, കവറായ്... ആ ചവറുപേക്ഷിക്കും വരെ!

നിന്റെ മാലിന്യം; ചിക്കി ചികയാൻ, പറന്നിരിക്കും അപവാദ-
കാക്കകൾക്ക്‌ താഴെ; കുഴിച്ചുമൂടുക,  ഓർമാവശിഷ്ടങ്ങൾ!
ശിഷ്ടം; വെറും നെരിപ്പോടായി എരിയട്ടെ; സ്വഹൃത്തടങ്ങളിൽ!
നിറ കണ്ണാലെ; തീയായ് കായുക, സ്വകരം കൂട്ടി, ആ ഏകാന്ത നിമിഷങ്ങൾ!

പിന്നെ ഉയിർത്തെഴുന്നെൽക്കുക! കുളിച്ചു വരിക!
പുതിയ പഴകുന്ന; തീയതി തിരയുക,  പഴയ ഇര വീണ്ടും തേടുക!

നിന്റെ താല്പര്യങ്ങൾ ഹനിക്കപ്പെടുമ്പോഴും;
നവ കമ്പോളത്തിലെ നല്ല ഉപഭോക്താവാകുക!
കൈ നീട്ടി വാങ്ങുക, ഉല്പന്നം; അതെന്തായാലും!
നിന്റെ; എക്സ്പയറി ഡേറ്റ്; അതിനനുവദിക്കുമെങ്കിൽ!  

Comments

  1. യൂസ് ആൻഡ് ത്രോ.. ഇതാണല്ലോ നവ കമ്പോള മുദ്രാവാക്യം. എല്ലാം പണം നടത്തും ഇന്ദ്രജാല പ്രകടനങ്ങൾ..!!ച്യവനപ്രാശം ലേഹ്യം ഗുളികരൂപത്തിലിറങ്ങുന്ന കാലമാ..!!  

    നല്ല കവിത.  

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. നന്ദി സൌഗന്ധികം, ഇടയ്ക്കു ഒരു കമന്റിന്റെ സീറ്റ്‌ ഒഴിഞ്ഞു കണ്ടപ്പോൾ ശ്രദ്ദിച്ചിരുന്നു കാണാറില്ലല്ലോ എന്ന് പക്ഷെ എവിടെയോ കണ്ടപ്പോൾ അത് മറന്നു! ഇപ്പൊ വളരെ സന്തോഷം.

      Delete
  2. നവകമ്പോളത്തില്‍ നോക്കി പകച്ചുനില്‍ക്കുന്ന ചിലര്‍ ഉണ്ട്
    എക്സ്പയറി ഡേറ്റ് ആകാറായവര്‍

    ReplyDelete
    Replies
    1. ഡേറ്റ് തിരുത്തി കമ്പോളത്തിൽ കയറിയേ പറ്റൂ, അജിത്‌ ഭായ്.. ഇല്ലെങ്കിൽ പട്ടിണി കിടന്നു പാട് പെടില്ലേ? കാര്ഷിക കേരളത്തില നിന്നും കാര്ഷിക ഭാരതത്തിൽ നിന്ന് ഉപഭോക്തൃ ഭാരതതിലെക്കുള്ള നിഗളിപ്പ് IT എന്നാ പിച്ചച്ചട്ടി കണ്ടു കൊണ്ടാനന്നു മാന്ദ്യം കണ്ടപ്പോഴും നമ്മൾ പഠിച്ചിട്ടില്ല.. എണ്ണ നാട്ടിലെ എണ്ണയും സായിപ്പിന്റെ നാട്ടിലെ IT യും കണ്ടു നമ്മൾ വിമാനത്താവളവും മാളും ബോല്ഗട്ടി കണ്‍വെൻഷൻ സെന്റർ കൾ പടുതുയര്തുമ്പോൾ നമ്മൾ കാണുന്ന ഒരു പാഴ് സ്വപ്നം ഉണ്ട് സൂര്യാ ഘതങ്ങൾ നമുക്ക് വരില്ല അതും അപ്പോഴും തെരുവിൽ അലയുന്ന ഏതെങ്കിലും പാവത്തിന്റെ തലയില ആയി കോട്ടെ നമ്മൾ സുഖിക്കുന്ന സുഖത്തിന്റെ കൂലി ആയ അത് ഇടി തീ ആയിട്ടനെങ്ങിൽ അങ്ങിനെ
      10000 കര്ഷകരേയും അട്ടപ്പാടിയിലെ പാവങ്ങളെയും മറന്നു ഒരു ലുലു മാളിനും ഒരു ബോല്ഗട്ടി പദ്ധതിക്കും ഒരു ആറന്മുള വിമാനതവലതിനും ചില മന്ത്രി കസേരക്കും പിറകെ പായുമ്പോൾ ഒരു എളുപ്പ വഴിയില ക്രീയ ചെയ്യുന്നതിന്റെ ഒരു സുഖം ഇല്ലേ? ഉത്തരം പണമായി കിട്ടുമ്പോൾ!
      നന്ദി അജിത്‌ ഭായ് ആശങ്ക പങ്കു വച്ചതിനു

      Delete
  3. പുതിയ കച്ചവട തന്ത്രങ്ങള്‍ , നന്മക്ക് പരിചിതമല്ല ..
    അമ്മയും അച്ഛനും പെങ്ങളും കാമുകിയും വരെയുണ്ട് ..
    സ്നേഹത്തിന്റെ മൂല്യമിങ്ങനെ ഇടിയിന്നുണ്ട് കമ്പൊളത്തില്‍
    എന്നാലൊ അതിന്റെ പുതിയ നിറങ്ങളും രൂപങ്ങളും
    നന്നായി വിറ്റഴിയുന്നുണ്ട് , നിമിഷ നേരങ്ങളിലെ സ്നേഹത്തിനാണ്-
    ഉപഭോക്താക്കള്‍ കൂടുതലെന്നതും നേരു തന്നെ .
    നാം എന്നത് , പഴകിയ അവിശിഷ്ടമാകുന്നുണ്ട് ..
    അടിച്ചേല്പ്പിക്കുന്ന പലതും മനസ്സിലേക്ക് സ്വരുകൂട്ടി വയ്ക്കുമ്പൊഴും
    നമ്മുക്ക് മുകളിലേക്ക് വിരുന്ന് വരുന്ന വിധിയെന്നതിനേ
    വീണ്ടും ചികഞ്ഞെടുക്കുവാന്‍ വെമ്പുന്ന കണ്ണുകള്‍ക്ക്
    മടക്കമോതി അടിയറവ് പറയാതെ തന്നെ വീണ്ടും
    ഒരു നല്ല ഉപഭോക്താവുക , അതെ നമ്മുക്കാകൂ ..
    അന്തര്‍ലീനമായ അര്‍ത്ഥ തലങ്ങളുണ്ടീ വരികളില്‍ സഖേ ..!

    ReplyDelete
    Replies
    1. റിനി വളരെ ശരിയാണ്! നാം നമ്മളെ പോലും തൂക്കി വിൽക്കാൻ പഠിച്ചിരിക്കുന്നു, ബന്ധങ്ങൾ നോക്കി വാങ്ങാനും..
      എന്തോ ഒരു മിസ്സിംഗ്‌ ഫീൽ ചെയ്തു, റിനിയുടെ വളരെ ചെറിയ ദിവസം എങ്കിലും.. തിരക്കായി എന്ന് തോന്നിയിരുന്നു. കണ്ടതിൽ ഒരുപാടു സന്തോഷം

      Delete
  4. പണ്ട് ആഗോള വല്ക്കരണം, ഉദാര വല്ക്കരണം എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല....ഏറ്റവും കൂടുതല്‍ തകര്‍ന്നടിഞ്ഞത് മൂന്നാം ലോക രാജ്യങ്ങളുടെ സംസ്കാരവും അവിടുത്തെ ജനങ്ങളുടെ ജീവിത വീക്ഷണവുമാണ്....

    ReplyDelete
    Replies
    1. അങ്ങിനെ പറയരുത് അനുരാജ് നമ്മൾ വികസന വിരോധികളായി പോകും
      വികസനത്തിൽ വരുന്ന പണത്തിനും കൊടുക്കുന്ന തൊഴിലിനും കണക്കുണ്ട്
      മരിക്കുന്ന ജീവനും പോകുന്ന പണത്തിനും കണക്കില്ല! അവിടെ പണം ഉള്ളവൻ ദൈവം! അവനു ഓശാന പാടാൻ കുഴലൂതുകാർ

      കര്ഷകനെ കൃഷി ഭൂമി അവിടെ കാണുന്നില്ല എല്ലാം റിയൽ എസ്റ്റേറ്റ്‌, കുടുംബം വീട് കമ്പോളവും മാളും, വിതക്കാതെ കൊയ്യുന്ന മരണം പോലെ വികസനം കടന്നു വരട്ടെ, നമ്മുക്ക് ഉണ്ണാതെ നിറയും കൈ നനയാതെ മീനിനെ പിടിക്കാം
      പണം ഉള്ളവന് വീടും പൌരതവും കൊടുക്കാൻ രാജ്യങ്ങൾ കാണും നമുക്ക് കാണും വരള്ച്ചയും പട്ടിണിയും സൂര്യാഘാതവും പക്ഷെ ഫ്രീ ആയി കിട്ടും ഒരു പേര് വികസന വിരോധി

      Delete
    2. വികസനം വരണം തൊഴിൽ മൂലധനവും വരണം..
      വരുമ്പോൾ താലപ്പൊലിയും ആകാം,
      മാളും ഷോപ്പിംഗ്‌ കൊമ്പ്ലെക്സും കണ്‍വെൻഷൻ സെന്റെരും വേണം പക്ഷെ അതിൽ അഴിമതിയുടെ മണവും കയ്യേറ്റത്തിന്റെ മുറിവും ജനത്തിന്റെ കണ്ണിൽ പൊടിയും ഇട്ടു കൊണ്ടാവരുതെന്നെ ഉള്ളൂ

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

ഉടൽ മീൻ

തന്റെ ഒരു നേരത്തെ വിശപ്പിനു ഉറ്റവർക്ക്‌ കൂടി ചേർത്ത് കടലിലേയ്ക്ക് ഇലയിടുന്ന മുക്കുവൻ; വലയെറിയുവാൻ തന്റെ ഉടലെടുക്കുമ്പോൾ കൂടെ ഹൃദയം എടുക്കാറില്ല ചാളത്തടി പോലെ മെലിഞ്ഞ തന്റെ ദേഹത്ത് അത് ഒരു ഭാരമാകാതിരിക്കുവാൻ തീരത്തെ ഇല്ലാത്ത കുടിയിൽ ഏതെങ്കിലും കട്ടമരത്തിന്റെ അടിയിൽ അത് ജീവിതം പോലെ കയറ്റി വച്ചിരിക്കും പേരറിയാത്ത വിശപ്പിന്റെയോ കാണാത്ത ഒരു  താലിച്ചരടിന്റെയോ അതിലും പഴകിയ എന്നാലും ശക്തമായ ഒരു പൊക്കിൾക്കൊടിയുടേയോ പ്രാർത്ഥനയുടെ ബലത്തിൽ എന്നാലും അവൻ കടലിൽ മീൻ പോലെ സുരക്ഷിതനായിരിക്കും! കടൽ അവനേക്കാൾ പാവമായിരിക്കുന്നത് വരെ... അതല്ലാത്തപ്പോൾ അവനു പകരം തീരത്തേയ്ക്ക് മടങ്ങി വരിക ഒരു കടൽ തന്നെയായിരിക്കും! പക്ഷെ കണ്ണീരു പോലെ അത് ചെറുതായി തീരത്ത് ഒരു  മൈലാഞ്ചിപ്പാട് വരച്ചു തിരിച്ചുപോകുന്നതും, തിരിച്ചു പോകുമ്പോഴും, കൂടെ കൊണ്ട് വന്ന ചില തിരകൾ എടുക്കാൻ മറന്നു വെറും കയ്യോടെ  മടങ്ങേണ്ടി വരുന്നതും തീരത്തെ ഏതെങ്കിലും കുടിലിൽ അപ്പോഴും പിടയ്ക്കുന്ന സ്വന്തമായി  മുള്ള് പോലും ഇല്ലാത്ത  തലപോയ മീനുകളെ കാണുമ്പോഴായിരിക്കു...

ഒഴിവാക്കേണ്ടി വരുന്ന ചിലത്

സൗന്ദര്യവർദ്ധകവസ്തുക്കൾ വസ്ത്രം മറച്ചു നഗ്നത ധരിച്ചു പുറത്തേക്കിറങ്ങുന്ന ചിലരുണ്ട് ചില സൗന്ദര്യവർദ്ധകവസ്തുക്കൾ  സൗന്ദര്യം തൊട്ടുപുരട്ടിയിട്ടുള്ളവ അവരുടെ ചുണ്ടുകൾ കനലുപോലെ തിളങ്ങുന്നുണ്ടാവും നോക്കുന്നവരുടെ കണ്ണുകളെ അവ ഒരു സിഗരറ്റ് പോലെ വലിച്ചു കൊണ്ട് പോകും അനുഭൂതിയുടെ പുക പെരുക്കി കണ്ണുകൾ കത്തികയറുമ്പോൾ  വെറുതെ കാലടി കൊണ്ട് ചവിട്ടിഅരച്ചുകളയേണ്ടിവരാറുണ്ട് കൃത്രിമം കൃത്രിമ പച്ചിലചായം തേയ്ച്ചു  സൌഹൃദ മരങ്ങളിൽ  ഉണങ്ങി ഇരിക്കുന്ന  ചില പുഞ്ചിരികളു ണ്ട് കണ്ടാൽ  ഒന്ന് മിണ്ടുക പോലും ചെയ്യാത്തവ  ഒരു കാറ്റിന്റെ  ഔദാര്യത്തിൽ ജീവിക്കുന്നവ  എന്നിട്ടും നമ്മളെ  വെറുമൊരു കാറ്റായി പരിഗണിക്കുന്നവ ഓർമ നിറമുള്ള കരിയിലയായ് അവഗണിക്കേണ്ടിവരുമ്പോൾ പരിഭവം ഉള്ളിൽ തോന്നാറുണ്ട് കള്ളനോട്ടം ആദ്യനോട്ടത്തിൽ  സത്യമെന്ന് ബോധ്യപ്പെടുമെങ്കിലും പലനോട്ടം ഒരുമിച്ചു കിട്ടുമ്പോൾ തിരിച്ചറിയാതെ അതിൽ തിരുകി വെയ്ക്കുന്നുണ്ട് ധാരാളം കള്ളനോട്ടങ്ങൾ വ്യാജനോട്ടുകൾ പോലെ സൂക്ഷ്മ ദൃഷ്ടിയിൽ മാത്രം അവസാനം കണ്ടുപ...