Skip to main content

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ


അഗ്നിയുടെ  ഒരായിരം മുത്തുകൾ
നൂലുപോലെ പ്രകാശം 

പൊട്ടിവീണപോലെ 
ഒരായിരം ചുംബനങ്ങൾ
ഉടലിൽ വീണ്
കടന്നുപോയി

സൂര്യനൊരു നൂല് 
സുഷിരങ്ങൾ പകലുകൾ
മെച്ചം വന്നത് പോലെ
കടന്നുപോകലുകൾ

അമ്പിളികല ചെലവ് 
അത് ഉയരേ വരും മാനം

മടുക്കുമ്പോൾ മനുഷ്യൻ
മണൽഘടികാരത്തിലെ 
മണൽ പോലെ ഉടലിൽ 
മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ

തണുക്കുവാനെന്നോണ്ണം
ഉടലിലിൽ മടുപ്പ്,
തിരിച്ചും മറിച്ചും വെക്കുന്നു

സമയമായും കലയായും
മടുപ്പ് ഉടലിൽ
അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു

കടലിനോട് ചേർന്ന് കിടക്കും 
മടുപ്പിൻ്റെ മഞ്ഞ്
മടുപ്പുകളുടെ പെൻഗ്വിൻ ജലം

കറുപ്പിലും വെളുപ്പിലും 
രണ്ട് മാസം തള്ളിനീക്കി
മടുത്ത മനുഷ്യൻ 
മഞ്ഞിൽ
കറുപ്പിലും വെളുപ്പിലും
അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ

ഒരു പക്ഷേ മഞ്ഞ് പോലെ
വിഷാദജലത്തെ 
തണുപ്പിക്കും കാലം

പെൻഗ്വിൻ വിഷാദങ്ങളെ
മഞ്ഞത്ത്, കടൽ 
കറുപ്പിലും വെളുപ്പിലും 
എടുത്ത് വെക്കും വിധം
എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം
മടുപ്പിൽ 
ഉടലിൽ നിറയേ

മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ
ആജീവനാന്ത ശിശുവെന്ന പോലെ

പറഞ്ഞുവരുമ്പോൾ
കാലത്തിൻ്റെ
നാലായിരം അമച്വർവിഷാദങ്ങളെ 
ഉടലിൻ്റെ അൻ്റാർട്ടിക്ക 
പെൻഗ്വിനുകളായി
എടുത്തുവെക്കും വിധം

മടുപ്പുകൾ വകഞ്ഞ്
വിഷാദങ്ങളെ മഞ്ഞ് കൊടുത്ത്
വളർത്തുന്നു

ഐസ്ക്യൂബുകളേ പ്പോലും
ആരാധിക്കുന്ന ജനതയായിരുന്നു
നിന്നിലെ ഐസ്ക്യൂബുകളെ
അകലെ നിന്ന്
ആരാധനയോടെ മാത്രം നോക്കി എന്നിലെ ലഹരി

ഐസ്ക്യൂബിൻ്റെ ചതുരങ്ങളെ 
ഒരു തിരക്കുമില്ലാതെ
വിസ്ക്കിവരകൾ 
അഴിച്ചെടുക്കും വിധം
ഓരോ ഐസ്ക്യൂബുകളിലേക്കും
ചാരിയിരിക്കും വിഷാദം

നിറയുകയും ഒഴിയുകയും ചെയ്യും
അസ്തമയഗ്ലാസുകൾ

പൊന്മാനുകൾ നീലയിലേക്ക് 
കലരും വിധം
ഐസ് ക്യൂബുകളുടെ ഭാഷ അത്
നിരന്തരം കൊത്തിതിന്നുന്നു

ഷാൻഡ്ലിയറിലെ അരണ്ടപ്രകാശബുദ്ധൻ
ഓരോ വിഷാദങ്ങളിലേക്കും 
സമയം നോക്കാതെ പൊട്ടിവീഴും
വിധം

പാട്ടിൻ്റെ സന്യാസിമഞ്ഞയെ
എല്ലാവിഷാദങ്ങൾക്ക് മുകളിലേക്കും അഴിച്ചുവിടും,
ഖവാലികളിലെ അജ്ഞാതബുദ്ധൻ

അസ്തമയചതുരങ്ങൾ 
ഉടച്ചുകളഞ്ഞ സൂര്യൻ
പതുങ്ങുന്ന,
കെട്ടിപ്പിടിക്കാവുന്ന 
ഒരു ടെഡിബീയർ പാവയാവുന്നിടത്ത്
വിഷാദങ്ങളെ 
മുറുകേ പിടിക്കുവാൻ
എൻ്റെ മഞ്ഞുകാലബുദ്ധനെ
അനുവദിക്കുന്നു...

Comments

ജനപ്രിയ പോസ്റ്റുകൾ

അതും മനുഷ്യനാണെന്ന് അംഗീകരിക്കുവാൻ മടിയുള്ള പക്ഷി

അതും മനുഷ്യനാണെന്ന് അംഗീകരിക്കുവാൻ മടിയുള്ള പക്ഷി ആകാശം ചീറുന്നു ഒരു പക്ഷേ ഒരു തീരുമാനത്തിനേ  പക്ഷിയായി, ആകാശം പറത്തിവിട്ടതിന് ശേഷമാവണം ഏറ്റവും പുരാതനമായ വേനൽകൊണ്ട് സൂര്യനേ  അലങ്കരിക്കുകയായിരുന്നു ഞാൻ എനിക്ക് പക്ഷികളുമായി പ്രത്യേകിച്ച് പിണക്കങ്ങളൊന്നുമല്ല ആകാശവുമായി പിണങ്ങിയതിന് ശേഷം പക്ഷിയല്ലാതായിട്ടുണ്ട് ഞാൻ, അതുമാത്രമറിയാം ഏറ്റവും പുതിയ ആകാശം വേണമെന്ന് പതിവായി വാശിപിടിച്ചിരുന്ന പക്ഷി ആ പക്ഷിയെ കടന്ന് പിടിച്ച് വാശികളേ തൂവലുകളാക്കി  പറക്കലുകളിലേക്ക്  ചിറകുകളിലേക്ക് തിരിച്ചുവെച്ച്  തൻ്റെ നിത്യതയായ ശൂന്യതയിലേക്ക് ഇളംനീല നിറങ്ങളുള്ള തൻ്റെ പതിവുകളുമായി ശാന്തമായി ആരവങ്ങളില്ലാതെ  തിരിയുകയായിരുന്നു ആകാശം ഏറ്റവും പുതിയ പ്രകാശം വേണമെന്ന സൂര്യൻ്റെ വാശി പുലരിയും കഴിഞ്ഞ് പകലായി മെരുങ്ങിയിട്ടുണ്ട് മഞ്ഞ് കഴിഞ്ഞും മെരുങ്ങാത്ത സൂര്യൻ പകലിൽ എന്നാൽ വാശികളില്ലാത്ത പക്ഷികൾ മനുഷ്യരാവട്ടെ മുഴുമിപ്പിക്കും മുമ്പ് പക്ഷികൾ ദൈവത്തെ തടയുന്നു പക്ഷികളുടെ  ഖൊരാവോയിൽ ഇപ്പോൾ പങ്കെടുക്കും ദൈവവും ആകാശവും സങ്കടങ്ങൾ മേഘങ്ങളിൽ നിങ്ങൾക്ക് കാണുവാനായേക്കും പക്ഷികളും ആകാശവും നിങ്ങളേ ഉരുമുന്ന...

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക്

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക് ചന്ദ്രക്കലകളേ തൊട്ടുകളിക്കുവാൻ പഴയരാത്രികളുടെ ആകൃതിയുള്ള കാലടികൾ, പണിഞ്ഞുകൊടുക്കുകയായിരുന്നു പാകമാകാത്ത പലതും പകലാകുകയാവണം പതിവായ് പാകമാകാത്തത് കൊണ്ട് പകലാകാത്തത് കൊണ്ട് ഇനിയും തുറക്കാത്ത ജാലകങ്ങൾക്ക്  ശലഭങ്ങളുടെ ആകൃതിയുള്ള കൊളുത്ത് നിറം നിഷേധിച്ച് തൂക്കുന്നു പുറം നിഷേധിക്കുന്ന ജാലകങ്ങളും ഉണ്ട്  അപ്പോഴും ജാലകങ്ങൾ പതിയേ അകം നിറക്കുന്നു പാതിമേഘമാവും പകൽ മേഘം പോലെ പകൽ മാനത്ത് കൂടി കടന്ന് പോകും ദിനങ്ങൾ ഗണിതവിദ്യാലയത്തിലെ വിദ്യാർത്ഥിയേപ്പോലെ ഗൃഹപാഠങ്ങളിലേക്കും ഗൃഹാതുരത്വങ്ങളിലേക്കും  ഒരേസമയം പടരും ഉടൽവള്ളികൾ പ്രണയം അതിൻ ഉടൻ തണുപ്പും ഗണിതമുന്തിരികളുടെ വിത്തുകൾക്ക് മുളക്കുവാൻ  ഒരു സമവാക്യം തിരയുന്നത് പോലെ ഞാൻ എല്ലാ സമവാക്യങ്ങൾക്കും നിരന്തരം പന്തലിട്ട് കൊടുക്കുന്നു ഒഴുക്കുള്ള ആഴ്ച്ചകൾ,  ഇടക്ക് ചുഴികൾ ഉള്ള പ്രവൃത്തിദിനങ്ങൾ  എല്ലാ നടത്തങ്ങൾക്കും ഇരുത്തങ്ങൾക്കും മുകളിൽ പന്തലുകളാകണം നൃത്തങ്ങൾ മുദ്രകളിൽ ചുവടുകളിൽ ഓരോ ചലനങ്ങൾക്കും  മുകളിൽ നൃത്തപ്പന്തൽ ഇട്ടുകൊടുക്കുന്നു ഉടലും സമവാക്യങ്ങളും പരസ്പരം തുടച്ചുമിനുക്കുന്നു ചാന്ദ്രഇരുത്തം മുകളിൽ ...

വെള്ളച്ചാട്ടത്തിന്റെ സാദ്ധ്യതകൾ

 വെള്ളച്ചാട്ടത്തിന്റെ സാധ്യതകളിലൂടെ സഞ്ചരിക്കുമ്പോൾ അതിലൂടെ ഒഴുകിവീഴുന്നത് എപ്പോഴും വെള്ളം തന്നെയാവണമെന്നില്ല ചിലപ്പോ ഒരു കുഞ്ഞുകാട് ഒരു ഗ്രാമം തലയില്ലാത്ത ജഡങ്ങൾ ജീവനുള്ള കമിതാക്കൾ ആരും കാണാത്ത വിനോദസഞ്ചാര സൌന്ദര്യങ്ങൾ ആരോരുമില്ലാത്ത പുഴ വെളിച്ചം  കണ്ടിട്ടില്ലാത്ത  വൈദ്യുതി ഒക്കെ ഒഴുകി വീണെന്ന് വരാം അതൊക്കെ ഒഴുകി  താഴെ വീഴുമ്പോൾ  അഴകു കൂടി  അലിഞ്ഞലിഞ്ഞു വെള്ളമായിതീരുന്നതാവാം ആ വെള്ളച്ചാട്ടത്തിൽ  ചാടി ആത്മഹത്യക്ക് വന്ന ഒരാൾ അയാൾക്ക് ചെയ്യേണ്ടിയിരുന്ന ഒന്നിലധികം ആത്മഹത്യകൾ കൃത്യമായി പറഞ്ഞാൽ രണ്ടെണ്ണം വേദനകളെ ഒഴുക്കി വിട്ട് രക്തത്തുള്ളികൾ ഓരോന്നായി കഴുകി  വിരിച്ചു വിശ്രമിച്ചു കൊണ്ടിരുന്ന ഒരു ദുർബല നിമിഷത്തിൽ മരണത്തിൽ നിന്നും അറിയാതെ പിന്മാറി പോയ   അയാൾ അയാളുടെ ഒരുകൂട്ടം അവർ വേണ്ടെന്നു  വെച്ച കൂട്ട ആത്മഹത്യാ ആ ആത്മഹത്യകൾ ജീവൻ നിലനിർത്താൻ  കൃത്രിമശ്വാസം എടുക്കുന്നത് പോലെ കൊടുക്കുന്നത് മാതിരി തോന്നുംവിധം ആരും  കാണാതെ, വെള്ളച്ചാട്ടത്തിനെ  പ്രകൃതിവിരുദ്ധമായി  ഭോഗിക്കുന്നു! ...